മുഖം മിനുക്കി ഹോണ്ട സിറ്റി
മുഖം മിനുക്കി ഹോണ്ട സിറ്റി
Thursday, April 20, 2017 3:35 AM IST
ഇന്ത്യയിൽ മിഡ് സൈസ് സെഡാൻ വിഭാഗത്തിനു തുടക്കമിട്ട വാഹനമാണ് ഹോണ്ട സിറ്റി. ഹോണ്ടയുടെ ആദ്യ കാറായി 1998ൽ ഇവിടെയെത്തിയ സിറ്റി ജപ്പാൻ വിപണിയിലെ മൂന്നാം തലമുറയായിരുന്നു. ഡീസൽ എൻജിെൻറ അഭാവമൊന്നും സിറ്റിയുടെ ജനപ്രീതിയ്ക്ക് തടസ്സമായില്ല. പതിമൂന്ന് വർഷം ഈ വിഭാഗത്തിലെ ഏറ്റവും വിൽപ്പനയുള്ള മോഡലായി തുടർന്നു. എന്നാൽ പിൽക്കാലത്ത് തകർപ്പൻ ഫ്ളൂയിഡിക് രൂപകൽപ്പനയും മെച്ചപ്പെട്ട സൗകര്യങ്ങളും പ്രകടനക്ഷമതയേറിയ ഡീസൽ എൻജിനുമെല്ലാമായി പുതിയ ഹ്യുണ്ടായി വെർന കളത്തിലിറങ്ങിയത് സിറ്റിയ്ക്ക് ക്ഷീണം ചെയ്തു. 2014 ജനുവരിയിൽ നാലാം തലമുറ സിറ്റിയെ പുറത്തിറക്കിയാണ് ഹോണ്ട അതിനു പരിഹാരം കണ്ടത്. ആദ്യമായി ഡീസൽ എൻജിനുമായെത്തിയ സിറ്റിയെ ജനം ഇരുകൈകളും നീട്ടി സ്വീകരിച്ചു. പെട്രോൾ എൻജിൻ മാത്രമുണ്ടായിരുന്നിട്ടുകൂടി ജനപ്രീതി നേടിയ സിറ്റിക്ക് ഡീസൽ എൻജിൻ കൂടി ലഭിച്ചതോടെ വിൽപ്പനയിൽ മുൻഗാമികളുടെ റെക്കോർഡ് തിരുത്തി മുന്നേറാനായി. നാലാം തലമുറ സിറ്റി മാത്രം ഇന്ത്യയിൽ 2.40 ലക്ഷത്തിലേറെയാണ് നിരത്തിലിറങ്ങിയത്.

വെർനയെ വിൽപ്പനയിൽ പിന്നിലാക്കിയ സിറ്റിക്ക് അടുത്തകാലത്ത് വെല്ലുവിളിയായത് മാരുതി സിയാസാണ്. അതിനു മറുമരുന്നായി സിറ്റിയെ പരിഷ്കരിച്ച് അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. രൂപഭംഗിയും സൗകര്യങ്ങളും വർധിപ്പിച്ച് എത്തിയ നവീകരിച്ച സിറ്റിയെ പരിചയപ്പെടാം.

രൂപകൽപ്പന

പഴയതിലും കൂർത്ത മുൻഭാഗമാണ്. വലുപ്പം കൂടിയ ക്രോം ഗ്രിൽ ചെറുതാക്കിയിരിക്കുന്നു. ഹെഡ്ലാംപ് അൽപ്പം കൂടി വീതിയുള്ളതായി. ഇതിൽ എൽഇഡി ഡേ ടൈം റണ്ണിംഗ് ലാംപ് ഉൾക്കൊള്ളിച്ചത് എടുത്തുപറയേണ്ട കാര്യം. ഇത് എല്ലാ വകഭേദങ്ങൾക്കുമുണ്ട്. വിഎക്സ്, സെഡ്എക്സ് വകഭേദങ്ങളുടെ ഹെഡ്ലാംപുകൾ എൽഇഡി ടൈപ്പാണ്. അല്ലാത്തവയ്ക്ക് ഹാലൊജൻ ടൈപ്പും. മുന്നിലെ ബന്പറിനും പുതിയ രൂപകൽപ്പനയാണ്. ഫോഗ് ലാംപുകൾക്കും എൽഇഡിയാണ് ഉപയോഗിക്കുന്നത്.

പിൻഭാഗത്ത് വലിയ മാറ്റങ്ങളില്ല. മുന്തിയ വകഭേദമായ സെഡ് എക്സിെൻറ ടെയ്ൽലാംപിൽ എൽഇഡിയാണ് ഉപയോഗിക്കുന്നത്. ഡിക്കി ഡോറിൽ എൽഇഡി സ്റ്റോപ് ലാംപുള്ള സ്പോയ്ലറും മുന്തിയ വകഭേദത്തിനേയുള്ളൂ. പുതിയ റിയർ ബന്പർ പിന്നിൽ നിന്നുള്ള കാഴ്ചയിൽ സിറ്റിയ്ക്ക് പൊക്കക്കൂടുതൽ തോന്നിക്കും. 16 ഇഞ്ച് ഡയമണ്ട് ക് അലോയ്സ് വന്നതാണ് വശങ്ങളിലെ പുതുമ. മുന്പ് 15 ഇഞ്ച് വീലുകളായിരുന്നു. സെഡ്എക്സ് ഒഴികെയുള്ള വകഭേദങ്ങൾക്ക് ഇപ്പോഴും 15 ഇഞ്ച് വീലുകളാണ്.

മുന്പ് ഏറ്റവും വില കൂടിയ വകഭേദത്തിൽ മാത്രം ലഭ്യമായിരുന്ന ഇലക്ട്രിക് സണ്‍റൂഫ് ഇപ്പോൾ അതിനു തൊട്ടുതാഴെയുള്ള വകഭേദത്തിലും ലഭിക്കും. നിലവാരമികവിനു പേരുകേട്ട ഇൻറീരിയറിലെ പ്രധാന പുതുമ ഇൻഫോടെയ്ൻമെൻറ് സിസ്റ്റമാണ്. ഏഴിഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേയുള്ള ഇൻഫോടെയ്ൻമെൻറ് സിസ്റ്റത്തിന് മിറർ ലിങ്ക് , ജിപിഎസ് നാവിഗേഷൻ, 1.5 ജിബി ഇേൻറണൽ മെറി, വൈഫൈ, ബ്ലൂടൂത്ത്, വോയ്സ് റെക്കഗ്നീഷൻ, രണ്ട് യുഎസ്ബി പോർട്ടുകൾ, എച്ച്ഡിഎംഐ പോർട്ട് എന്നിവയുണ്ട്. സ്മാർട്ട്ഫോണിലെ വൈഫൈ ഹോട്ട്സ്പോട്ട് ഓണ്‍ ചെയ്ത് സിസ്റ്റത്തിൽ ഇൻറർനെറ്റ് ലഭ്യമാക്കാം. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവ ഇല്ലാത്തത് പോരായ്മ.

സ്റ്റിയറിംഗിന് ഉയരം ക്രമീകരിക്കാനുള്ള സൗകര്യം പുതുതായി ലഭിച്ചു. ഉയരം കൂടിയ ്രെഡെവർക്ക് ഇതേറെ പ്രയോജനപ്പെടും. ഓട്ടോമാറ്റിക് ഹെഡ്ലാംപുകൾ, റയിൻ സെൻസിംഗ് വൈപപറുകൾ എന്നിവയും പുതിയ ഫീച്ചറുകളാണ്.


നിരപ്പുള്ള ഫ്ളോർ, സുഖകരവും മുൻഭാഗത്ത് ഏറെ സ്ഥലസൗകര്യവും നൽകുന്ന സീറ്റുകൾ, മേൽത്തരം ഡാഷ്ബോർഡ് എന്നിങ്ങനെയുള്ള സിറ്റിയുടെ സവിശേഷതകൾ മാറ്റമില്ലാതെയുണ്ട്. ബൂട്ട് സ്പേസ് വിശാലമാണ്, 510 ലിറ്ററാണ് ശേഷി.

രണ്ട് എയർബാഗുകൾ, എബിഎസ് ഇബിഡി എന്നിവ എല്ലാ വകഭേദങ്ങൾക്കുമുണ്ട്. സൈഡ് കർട്ടൻ എയർബാഗുകളടക്കം ആറ് എയർബാഗുകൾ മുന്തിയ വകഭേദമായ സെഡ്എക്സിനുണ്ട്.

പെട്രോൾ ഓട്ടോമാറ്റിക്, ഡീസൽ മോഡലുകൾക്ക് മാത്രമാണ് സെഡ്എക്സ് വകഭേദമുള്ളത്. പെട്രോൾ മാന്വലിന് ഇല്ല.

എൻജിൻ ്രെഡെവ്

സിറ്റി ഉപഭോക്താക്കളുടെ മനം കവർന്ന എൻജിനുകൾക്ക് മാറ്റമില്ല. മികച്ച പെർഫോമൻസ് നൽകുന്ന 117 ബിഎച്ച്പി 1.5 ലീറ്റർ പെട്രോൾ എൻജിനും 99 ബിഎച്ച്പി 1.5 ലീറ്റർ ഡീസൽ എൻജിനുമാണ് സിറ്റിക്ക്.

അഞ്ച് സ്പീഡ് മാന്വൽ, സിവിടി ഓട്ടോമാറ്റിക് ഗീയർ ബോക്സ് ഓപ്ഷനുകൾ പെട്രോൾ സിറ്റിയ്ക്കുണ്ട്. ആറ് സ്പീഡ് ഗീയർബോക്സാണ് ഡീസലിന്. ഇവയ്ക്ക് എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്: ഡീസൽ ലിറ്ററിന് 25.60 കിലോ മീറ്റർ. പെട്രോൾ ലിറ്ററിന് 17.40 കിലോ മീറ്റർ. പെട്രോൾ ഓോമാറ്റിക് ലിറ്ററിന് 18.00 കിലോ മീറ്റർ. പെട്രോൾ ഓട്ടോമാറ്റിക്കിനാണ് കൂടുതൽ ഇന്ധനക്ഷമത.

എതിരാളികളായ ഫോക്സ്വാഗൻ വെേൻറാ, സ്കോഡ റാപ്പിഡ് മോഡലുകളുടെ ഡീസൽ വകഭേദങ്ങൾക്ക് ഓട്ടോമാറ്റിക് ഗീയർബോക്സ് ലഭ്യമായ സാഹചര്യത്തിൽ സിറ്റിക്കും അതു നൽകിയിരുന്നെങ്കിൽ നന്നായിരുന്നു.

ഡീസൽ സിറ്റിയാണ് ടെസ്റ്റ്്രെഡെവ് ചെയ്തത്. സിറ്റിയുടെ ഇൻസുലേഷൻ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എൻജിൻ ശബ്ദം ഇൻറീരിയറിലേക്ക് അരിച്ചുകയറുന്നതേയില്ല. ടർബോ ലാഗ് കുറവാണ്. 1500 ആർപിഎം മുതൽ ലഭിക്കുന്ന കരുത്ത് മൂന്നാം ഗീയറിലും 20 കിലോ മീറ്റർ വേഗത്തിൽ പോകാൻ സഹായകമാണ്. നഗരത്തിരക്കിൽ ഗീയർ മാറി വിഷമിക്കേണ്ടി വരില്ല. ആറ് സ്പീഡ് ഗീയർ ബോക്സിെൻറ കൃത്യതയും കൈകാര്യക്ഷമതയും അഭിനന്ദനീയമാണ്. ക്രമാനുഗതമായാണ് വേഗമെടുക്കൽ. ഗീയർ റേഷ്യോ കുറവായതുകൊണ്ടു തന്നെ സഡൻ പിക്കപ്പുണ്ട്. സിഗ്നലുകളിൽ നിന്ന് സിഗ്നലുകളിലേക്ക് കുതിച്ചു പായേണ്ട സിറ്റി യാത്രയിൽ ഇതു അനുഗ്രഹമാണ്. സ്പീഡോ സൂചി മൂന്നക്കത്തിലെത്തിക്കുക പ്രയാസമുള്ള കാര്യമേയല്ല. റോഡിലൂടെ ഒഴുകി നീങ്ങുന്ന പോലെ പായുന്ന സിറ്റി നൽകുന്നത് മികച്ച യാത്രാസുഖം. കട്ടി കുറഞ്ഞ സ്റ്റിയറിങ് സിറ്റി ്രെഡെവിംഗിന് ഏറെ അനുയോജ്യമാണ്.

കൊച്ചി എക്സ്ഷോറൂം വില

പെട്രോൾ:
എസ് 8.64 ലക്ഷം രൂപ,
എസ്വി 9.69 ലക്ഷം രൂപ,
വി 9.99 ലക്ഷം രൂപ,
വിഎക്സ് 11.85 ലക്ഷം രൂപ
പെട്രോൾ ഓോമാറ്റിക്:
വി 11.69 ലക്ഷം രൂപ,
വിഎക്സ് 13.04 ലക്ഷം രൂപ, സെഡ്എക്സ് 13.72 ലക്ഷം രൂപ.

ഡീസൽ:
എസ്വി 10.91 ലക്ഷം രൂപ,
വി 11.72 ലക്ഷം രൂപ,
വിഎക്സ് 13.05 ലക്ഷം രൂപ, സെഡ്എക്സ് 13.75 ലക്ഷം രൂപ.