Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Sthreedhanam |


നടുവേദനയെ പേടിക്കേണ്ട?
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് നടുവേദന അഥവാ ലോ ബാക്ക് പെയ്ൻ. വൃദ്ധരിലും മധ്യവയ്സകരിലുമാണ് നടുവേദന കാണാറുള്ളതെങ്കിലും ഇന്ന് ചെറുപ്പക്കാർക്കും കുട്ടികൾക്കും വരെ നടുവേദന ഉണ്ടാകാറുണ്ട്. ആധുനിക ജീവിതശൈലീരോഗങ്ങളുടെ ഗണത്തിലേക്ക് നടുവേദനയും മാറിക്കൊണ്ടിരിക്കുന്നു.

കാരണങ്ങൾ

വ്യായാമമില്ലായ്മ, അമിതവണ്ണം, ശരിയായ രീതിയിൽ അല്ലാതെ ഇരുന്നുള്ള ജോലികൾ, ദീർഘനേരം ഇരുന്നുള്ള ജോലികൾ തുടങ്ങി ആധുനിക ജനതയുടെ പലശീലങ്ങളും നടുവേദനയ്ക്ക് കാരണമാകുന്നു.
ചെറിയൊരു ശതമാനം ആളുകളിൽ ഡിസ്കിെൻറ തേയ്മാനം മൂലം നടുവേദന ഉണ്ടാകാറുണ്ട്.

നടുവേദന രണ്ടുതരം

1. നട്ടെല്ലിന്േ‍റയും അനുബന്ധ ഭാഗങ്ങളുടെയും പ്രശ്നങ്ങൾ
2. വയറിന്േ‍റയും ഗർഭാശയസംബന്ധമായ അസുഖങ്ങളുടെയും ഭാഗമായി വരുന്ന നടുവേദന.

നമ്മുടെ നട്ടെല്ല് 33 കശേരുക്കൾകൊണ്ട് നിർമിതമാണ്. കാർട്ടിലേജുകളും നാരുകലകളും കൊണ്ട് നിർമിതമായ ഡിസ്കുകൾ കശേരുക്കളെ തമ്മിൽ വേർതിരിക്കുന്നു. നട്ടെല്ലിെൻറ പ്രശ്നങ്ങളോ ഡിസ്കുകളുടെ തേയ്മാനമോ നടുവേദനയ്ക്ക് കാരണമാകാറുണ്ട്.

കശേരുക്കൾക്കിടയിലുള്ള സന്ധികൾ, നട്ടെല്ലും ഇടുപ്പും ചേരുന്ന സന്ധികൾ എന്നിവയെ ബാധിക്കുന്ന പ്രശ്നങ്ങളും പുറംവേദന ഉണ്ടാക്കാറുണ്ട്. എല്ലാ നടുവേദനയ്ക്കും കാരണം ഡിസ്കിെൻറ തേയ്മാനമല്ല. കൃത്യമായ രോഗലക്ഷണങ്ങളുടെ വിലയിരുത്തലും പരിശോധന രീതികളും കൊണ്ട് പുറംവേദനയുടെ യഥാർത്ഥ കാരണം കണ്ടുപിടിക്കാവുന്നതാണ്.

ഇതു ശ്രദ്ധിക്കണം

ഭൂരിഭാഗം നടുവേദനയും ഗുരുതരരോഗമല്ല. ലളിതമായ ചികിത്സകൊണ്ട് അവ പരിഹരിക്കാവുന്നതാണ്. എന്നാൽ ചില നടുവേദനകൾ നാം ശ്രദ്ധിക്കണം. 20 വയസിനു താഴെയുള്ള കുട്ടികളിലും 50 വയസിനു മുകളിലുള്ളവർക്കും വരുന്ന നടുവേദന പ്രത്യേകം പ്രാധാന്യമർഹിക്കുന്നു. മുൻപ് കാൻസർപോലുള്ള വ്യാധികൾ ബാധിച്ചവരിലും മയക്കുമരുന്നുപയോഗിക്കുന്നവരിലും നടുവേദന ശ്രദ്ധിക്കേണ്ടതാണ്. അകാരണമായ ഭാരക്കുറവ്, മൂത്രം അറിയാതെ പോകുന്ന അവസ്ഥ, രഹസ്യഭാഗങ്ങളിലെ മരവിപ്പ്, കൈകാലുകളുടെ തളർച്ച എന്നിവ നടുവേദനയോടൊപ്പം അനുഭവപ്പെടുന്നുണ്ടെങ്കിൽ പരിശോധനകൾക്ക് വിധേയമാവേണ്ടതുണ്ട്. രാത്രിയിൽ മാത്രം വരുന്ന നടുവേദന, അപകടങ്ങളെ തുടർന്നുള്ള നടുവേദന, തുടർച്ചയായി നിലനിൽക്കുന്ന വേദന എന്നിവയും പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു.

ചികിത്സാരീതികൾ

ഭൂരിഭാഗം നടുവേദനയും ലളിതമായ ചികിത്സകൊണ്ട് മാറാവുന്നതേയുള്ളു. രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം, ലളിതമായ വേദനസംഹാരികൾ, ഫിസിയോതെറാപ്പി എന്നിവ ആവശ്യമായി വന്നേക്കാം.
ചികിത്സാരീതികൾ നിശ്ചയിക്കുന്നതിനു മുൻപ് വിശദമായ രോഗലക്ഷണങ്ങളുടെ അവലോകനം നടത്തണം. നട്ടെല്ലിെൻറ സന്ധികളിൽ വരുന്ന നീർക്കെട്ടും പുറംവേദനക്കു കാരണമാകും. ഇത്തരം വേദനകൾക്ക് എക്സ്റേയുടെ സഹായത്തോടെ കൃത്യമായ സന്ധിയിലേക്ക് മരുന്നു കുത്തിവച്ച് പരിഹരിക്കാനാവും.

പ്രതിരോധ മാർഗങ്ങൾ

കൃത്യമായ വ്യായാമം, ശരിയായ രീതിയുള്ള ഇരിപ്പ്, കിടപ്പ്, അമിതവണ്ണം കുറയ്ക്കൽ എന്നിവ ഒരു പരിധിവരെ നടുവേദന ഒഴിവാക്കാൻ സഹായിക്കും. വലിയഭാരം ഉയർത്തുന്നതുപോലെ മുതുകിന് ആയാസം കൊടുക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണം.

വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ നടുവേദനയ്ക്ക് ശസ്ത്രക്രിയ ഒരു പരിഹാരമായി വരികയുള്ളു. ശസ്ത്രക്രിയ പലർക്കും ഭയമാണ്. എന്നാൽ ശസ്ത്രക്രിയ ആവശ്യമായ സമയങ്ങളിൽ അത് ചെയ്യാതിരിക്കുന്നത് ഗുരുതരമായ ഭവിഷ്യത്തുകൾ വിളിച്ചുവരുത്തും. സ്വയം ചികിത്സയും അശാസ്ത്രീയമായ ചികിത്സാരീതികളും നല്ലതല്ല.

ഡോ.ടി.കെ ജയരാജൻ
കണ്‍സൾട്ടന്‍റ് നീ സർജൻ ആൻഡ് ഇൻറർവെൻഷണൽ പെയിൻ സ്പെഷലിസ്റ്റ്, എറണാകുളം മെഡിക്കൽ സെന്‍റർ

ഹൃദയത്തിനായി കഴിക്കാം
ഇഷ്ടഭക്ഷണം എന്നു കേൾക്കുന്പോൾത്തന്നെ നാവിൽ കൊതിയൂറും. എന്നാൽ ഹൃദ്രോഗികൾക്കു
വാതപ്പനിയെ കരുതിയിരിക്കണം
റൂമാറ്റിക് ഫീവർ അഥവാ വാതപ്പനി എന്നത് ഗുരുതരമായ അസുഖമാണ്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ
ലണ്ടനിൽ കൂടി ഒരു സഞ്ചാരം
എയർപോർട്ടിൽ രാവിലെ ഏഴിന് എത്തി. ലണ്ടൻ സമയം ഇന്ത്യൻ സമയത്തേക്കാൾ നാലര മണിക്കൂർ പുറകിലാണ്.
പെണ്‍മയുടെ മുടിയേറ്റ്
കേരളത്തിെൻറ സ്വന്തം മുടിയേറ്റെന്ന കലാരൂപത്തിനു പെണ്‍മയുടെ മുഖം നൽകിയിരിക്കുകയാണ് പിറവം
അങ്കമാലിക്കാരൻ
ഒന്നും എന്‍റെ കൈയിലല്ലല്ലോ......? സന്തോഷം എന്നല്ലാതെ എന്തുപറയാൻ. നായകനായി അഭിനയിച്ച ആദ്യ സിനിമ തന്നെ
ഹൃദയാരോഗ്യവും ആയുർവേദവും
ഏറ്റവും ഉഷ്ണഗുണപ്രദാനങ്ങളായ മദ്യം, എരിവ്, മാംസം തുടങ്ങിയ ഉപയോഗിക്കുന്നവർ, ദഹിക്കാൻ പ്രയാസമുള്ളതും
ഹൃദയാരോഗ്യത്തിന് പത്തു പ്രമാണങ്ങൾ
ആരോഗ്യവും ആയുർദൈർഘ്യവും വർധിപ്പിക്കാൻ, ജീവനെ പോറ്റി വളർത്തുന്ന ഹൃദയത്തെ രോഗാതുരതയിൽ നിന്ന്
കല്യാണമേളം
ഒരുപോലെയുള്ള ചിന്തകളും ആശയങ്ങളും വായനയുമാണ് ഞങ്ങളെ ഒന്നിപ്പിച്ചത് കേരളത്തിെന്‍റെ യുവ എംഎൽഎയും മലയാളത്തിെൻറ
മാരിവില്ലഴകിൽ മുടി
കറുത്ത മുടി, കാർക്കൂന്തൽ എന്നൊക്കെ പണ്ടുള്ളവർ പറയുമായിരുന്നു. ഇപ്പോൾ ബ്ലാക്കിന് അൽപം ഡിമാൻഡ് കുറഞ്ഞിരിക്കുകയാണ്
സാലഡുകൾ പലതരം
കാബേജ് ചെറുതായി അരിയുക. ബാക്കി പച്ചക്കറികൾ വത്തിൽ അരിയുക. ഇവയെല്ലാം ഉപ്പും നാരങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
കുട്ടിമുടിക്കും വേണം സംരക്ഷണം
കുഞ്ഞു വളരുന്തോറും വീടിനു പുറത്തു കളിക്കാനുള്ള സാധ്യതയും കൂടും. മണ്ണുവാരാനും വെള്ളത്തിൽ
മുടിയഴക്
മുടി സംരക്ഷണത്തിൽ ആദ്യം അറിയേണ്ടത് നിങ്ങളുടേത് ഏതുതരത്തിലുള്ള മുടിയാണെന്നാണ്. സ്വഭാവം അനുസരിച്ച് മുടിയെ മൂന്നായി തിരിക്കാം.
ക്ഷയരോഗികളുടെ പോഷകാഹാരം
ഛർദ്ദിയും കടുത്ത ക്ഷീണവുമായിാണ് 35കാരനായ വേണു (യഥാർഥ പേരല്ല) ഡോക്ടറുടെ അടുത്തെത്തിയത്.
താളി ഉണ്ടാക്കാം
നീളമുള്ള ഇടതൂർന്ന കറുത്ത മുടി... അത് സ്ത്രീസൗന്ദര്യത്തിെൻറ ലക്ഷണം തന്നെയാണ്. പണ്ട് മുടി
അങ്കമാലി അച്ചായത്തി
അങ്കമാലി ഡയറീസിലെ അങ്കമാലി അച്ചായത്തി എന്ന കഥാപാത്രം തന്നെത്തേടിയെത്തിയപ്പോൾ
ഈഗോ എന്ന വില്ലൻ
ബീനയും സോമുവും വിവാഹിതരായിട്ട് അഞ്ചുവർഷമായി.എംഫിലും നെറ്റും പാസായ ബീന അന്നുമുതൽ ജോലിക്ക്ശ്രമിച്ചുകൊണ്ടിരുന്നു.
ഇലക്കറികൾ പോഷകങ്ങളുടെ കലവറ
ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇലക്കറികളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാം...
മേഘല ഡബിൾ ബെൽ അടിക്കുന്നു; ശുഭപ്രതീക്ഷയോടെ
സമയം രാവിലെ 10.15. കോട്ടയം ചേർത്തല റൂട്ടിൽ ഓടുന്ന വേന്പനാട് ബസ് കോട്ടയം നാഗന്പടം ബസ് സ്റ്റാൻഡിൽ എത്തി
പെയ്തിറങ്ങുന്ന രോഗങ്ങൾ
ഇപ്പോൾ ജൂണ്‍മാസമെത്തുന്നതു രോഗങ്ങളുമായാണ്. ഓരോ മഴക്കാലത്തും പുതിയ പുതിയ രോഗങ്ങൾ.
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെച്ചെണ്ണയുടെ സുഗന്ധമുള്ള തുന്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ
കുട്ടിഭക്ഷണം സ്വാദോടെ
ഭക്ഷണം കഴിക്കാൻ കുട്ടികൾ പൊതുവേ വാശികാണിക്കും. പ്രത്യേകിച്ച് അഞ്ചു വയസിനു താഴെയുള്ള കുട്ടികൾ
സ്ത്രീ സുരക്ഷാ പാഠങ്ങൾ
അഞ്ചു വയസുകാരിയെ മധ്യവയസ്കൻ പീഡിപ്പിച്ചു, ബസ് യാത്രക്കാരിയെ ശല്യം ചെയ്തയാൾ
സ്വപ്ന സുരഭിലം
സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന സമയം. അച്ഛെൻറ മരണശേഷം സാന്പത്തികമായി
എന്‍റെ കരളേ...
കരൾ രോഗങ്ങൾ പലതരത്തിലുണ്ട്. ഫാറ്റി ലിവർ, ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, കരളിനുണ്ടാകുന്ന കാൻസർ ഇങ്ങനെ പോകുന്നു കരൾ രോഗങ്ങൾ..
ബ്രസൽസ് നീ എത്ര മനോഹരീ...
തണുത്തകാലാവസ്ഥ, പച്ചപ്പാണ് എവിടെയും. മാനെകിൻ പിസ് പ്രതിമ (Manneken pis statue) സെൻറ് മൈക്കിൾസ് പള്ളി
കാക്കാം കുരുന്നുകളെ; സൈബർ വലയിൽ കുരുങ്ങാതെ
വിരൽത്തുന്പിൽ വിരിയുന്ന സൗകര്യങ്ങളുടെ നീണ്ടനിരയാണ് വിവരസാങ്കേതികവിദ്യ സാധ്യമാക്കിയത്.
നടുവേദനയെ പേടിക്കേണ്ട?
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് നടുവേദന അഥവാ ലോ ബാക്ക് പെയ്ൻ.
നിർമല വിജയം
ജീവിതത്തെ നാലു ദിശകളിൽ നിന്നും നോക്കിക്കാണുന്ന എഴുത്തുകാരി, വർണങ്ങൾ കൊണ്ടൊരു മായാപ്രപഞ്ചം
കരൾ സംരക്ഷണം ആയുർവേദത്തിൽ
ശരീരത്തിന് ഉൗർജവും സ്വസ്ഥതയും ലഭിക്കുന്നതിന് കരളിെൻറ ആരോഗ്യം അനിവാര്യമാണ്
ഈ പെണ്‍കുട്ടികൾ എങ്ങോട്ടു പോകുന്നു ?
രണ്ടാഴ്ച മുന്പാണ് പതിനാലുകാരിയുമായി മാതാപിതാക്കൾ മനോരോഗവിദഗ്ധെൻറ അടുത്തെത്തിയത്.
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.