വോൾവോ കാറുകൾ ഹൈബ്രിഡിലേക്ക്
സ്റ്റോക്ഹോം: 2019നു ​​​ശേ​​​ഷം വോ​​​ൾ​​​വോ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന എ​​​ല്ലാ കാ​​​റു​​​ക​​​ളും ഹൈ​​​ബ്രി​​​ഡോ ഇ​​​ല​​​ക്‌​​ട്രി​​​ക്കോ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു.​ പെ​​​ട്രോ​​​ൾ ഡീ​​​സ​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ലം അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് ക​​​ന്പ​​​നി ന​​​ല്​​​കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് വോ​​​ൾ​​​വോ സി​​​ഇ​​​ഒ ഹ​​​ക​​​ൻ സാ​​​മു​​​വ​​​ൽ​​​സ​​​ൺ പ​​​റ​​​ഞ്ഞു.​ അ​​​തു​​​വ​​​രെ ഇ​​​പ്പോ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന എ​​​ല്ലാ മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ​​​യും നി​​​ർ​​​മാ​​​ണം തു​​​ട​​​രു​​​മെ​​​ന്നും സി​​​ഇ​​​ഒ അ​​​റി​​​യി​​​ച്ചു.


2019 മു​​​ത​​​ൽ 2021 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ അ​​​ഞ്ച് ഹൈ​​ബ്രി​​ഡ് മോ​​​ഡ​​​ലു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കാ​​​നാ​​​ണ് ക​​​ന്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.​ ഇ​​​വ​​​യി​​​ൽ മൂ​​​ന്നെ​​​ണ്ണം വോ​​​ൾ​​​വോ ബ്രാ​​​ൻ​​​ഡും ര​​​ണ്ടെ​​​ണ്ണം പോ​​​ൾ​​​സ്റ്റാ​​​ർ ബ്രാ​​​ൻ​​​ഡും ആ​​​ണ്.