Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Business |


വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ
വ​നി​ത​ക​ളു​ടെ സ​മ​ഗ്ര ശാ​ക്തീ​ക​ര​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ കീ​ഴി​ൽ 1985 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് കേ​ര​ള വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ. സ്വ​യം തൊ​ഴി​ൽ വാ​യ്പ​ക​ളും ല​ഘു വാ​യ്പ പ​ദ്ധ​തി​ക​ളും വ​ഴി സ്ത്രീ​ക​ളു​ടെ സാ​ന്പ​ത്തി​ക ഉ​യ​ർ​ച്ച​യാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ ല​ക്ഷ്യം. അ​തി​നാ​യി കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ലാ​ണ് വാ​യ്പ​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ വ​നി​ത സം​രം​ഭ​ക​ർ​ക്കാ​യി ല​ഭ്യ​മാ​ക്കു​ന്ന വാ​യ്പ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ.

ല​ഘു വാ​യ്പ പ​ദ്ധ​തി

വ​നി​ത തൊ​ഴി​ൽ സ​ര​ഭ​ക​രെ ചെ​റു​കി​ട തൊ​ഴി​ലു​ളി​ൽ പ്രാ​പ്ത​രാ​ക്കു​ന്ന​തി​ന് ഉ​ദ്ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള പ​ദ്ധ​തി​യാ​ണി​ത്. നി​യ​മാ​നു​സൃ​തം ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ​ക്കും അം​ഗീ​കൃ​ത സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ​ക്കു​മാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​ത്.

യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ
1. സ​ന്ന​ദ്ധ സം​ഘ​ട​ന ര​ജി​സ്റ്റ​ർ ചെ​യ്തു മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞി​രി​ക്ക​ണം
2.സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ കീ​ഴി​ൽ കു​റ​ഞ്ഞ​ത് മൂ​ന്നു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം
3.വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ എം​പാ​ന​ൽ ചെ​യ്ത സ​ന്ന​ദ്ധ​സം​ഘ​ട​ന​കെ​ൾ​ക്കു മാ​ത്ര​മേ വാ​യ്പ അ​നു​വ​ദി​ക്കു​ക​യു​ള്ളു.

മൈക്രോ ക്രെഡിറ്റ് വായ്പ അല്ലെങ്കിൽ മഹിള സമൃദ്ധി യോജന

നന്നായി പ്രവർത്തിച്ചു വരുന്നതും കുടുംബശ്രീ ജില്ല മിഷൻ കോഓർഡിനേറ്റർ ശുപാർശ ചെയ്യുന്നതുമായ കുടുംബശ്രീ സിഡിഎസുകൾക്കാണ് വായ്പ നൽകുന്നത്. സിഡിഎസ് വായ്പകൾ അംഗങ്ങൾക്ക് വിതരണം ചെയ്യും. ഒരു സിഡിഎസിന് ഒരു കോടി രൂപ വരെ പരമാവധി വായ്പ ലഭിക്കുന്നതാണ്.

ബിസിനസ് ഡെവലപ്മെന്‍റ് വായ്പ

1. സ്ഥാപനം നടത്തുന്നത് സംബന്ധിച്ച ലൈസൻസ്
2. വാടക ചീട്ട്
3. സ്ഥാപനത്തിന്‍റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്‍റെ കഴിഞ്ഞ ആറുമാസത്തെ സ്റ്റേറ്റ്മെന്‍റ്
ജാമ്യ വ്യവസ്ഥകൾ
വായ്പക്കാരൻ സ്വന്തം ജാമ്യത്തിനു പുറമേ വസ്തു ജാമ്യമമോ ഉദ്യോഗസ്ഥ ജാമ്യമോ നൽകേണ്ടതാണ്

വസ്തു ജാമ്യം ഹാജരാക്കേണ്ട രേഖകൾ

1. ജാമ്യം നൽകുന്ന വസ്തുവിന്‍റെ തൻ വർഷത്തെ കരമടച്ച രസീത്
2. വസ്തുവിന്‍റെ അസൽ പ്രമാണം
3. മുന്നാധാരം
4. വില്ലേജ് ഓഫീസർ, തഹസീൽദാർ എന്നിവരിലാരെങ്കിലും മനൽകിയ മതിപ്പുവില സർട്ടിഫിക്കറ്റ്(മതിപ്പു വിലയുടെ 80 ശതമാനം മത്രമേ വായ്പയായി ലഭിക്കു)
5. വില്ലേജ് ഓഫീസിൽ നിന്നുള്ള ലൊക്കേഷൻ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്, കൈവശാവകാശ സർട്ടിഫി്ക്കറ്റ്,നോണ്‍അറ്റാച്ച്മെന്‍റ് സർട്ടിഫിക്കറ്റ്
6. സബ് രജിസ്ട്രാറിൽ നിന്നുള്ള 13 വർഷത്തെ കുടിക്കിട സർട്ടിഫിക്കറ്റ്
7. മറ്റൊരാളുടെ വസ്തുവാണെങ്കിൽ ഉടമസ്ഥന്‍റെ സമ്മത പത്രം
8. 1.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് കുറഞ്ഞത് നാലു സെന്‍റും 1.5 ലക്ഷം രൂപക്കു മുകളിലുള്ള വായ്പകൾക്ക് കുറഞ്ഞത് അഞ്ചു സെന്‍റും വിസ്തീർണ്ണമുള്ള ഭൂമിയുണ്ടായിരിക്കണം.

ഉദ്യോഗസ്ഥ ജാമ്യം

1. ജാമ്യക്കാരനായ ഉദ്യോഗസ്ഥൻ കോർപ്പറേഷൻ നിശ്ചയിച്ചിട്ടുള്ള ഫോറത്തിൽ ശന്പള സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്.
2. ജാമ്യക്കാരനായ ഉദ്യോഗസ്ഥന്‍റെ ഒൗദ്യോഗിക തിരിച്ചറിയൽ കാർഡ്
3. ജാമ്യക്കാരന്‍റെ തിരിച്ചടവ് കാലാവധിയെക്കാൾ ഒരു വർഷം സർവീസ് ബാക്കിയുണ്ടായിരിക്കണം.
4. ഉദ്യോഗസ്ഥ ജാമ്യത്തിൽ അനുവദിക്കുന്ന പരമാവധി വായ്പ തുക ആറു ലക്ഷം രൂപ
5. വായ്പ തുക കൂടുന്നതിനനുസരിച്ച് ജാമ്യക്കാരുടെ എണ്ണവും കൂടുന്നതാണ്.
മറ്റു ജാമ്യം
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, സ്ഥിര നിക്ഷേപം, എൽഐസി പോളിസി എന്നിവയുമായി ബന്ധപ്പെട്ട ജാമ്യ വ്യവസ്ഥകൾക്ക് അതാത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

വായ്പ നൽകാൻ ബാങ്കുകളും തയ്യാർ

ധനാകാര്യ സ്ഥാപനങ്ങളും സംരംഭ സഹായ സ്ഥാപനങ്ങളും വായ്പയും മറ്റു സൗകര്യങ്ങളും നൽകി വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ബാങ്കുകളും പിന്നിലല്ല. സ്ത്രീ സംരംഭകർക്കു മാത്രമായി നിരവധി വായ്പകൾ ബാങ്കുകൾ ലഭ്മാക്കുന്നുണ്ട്. പ്രോസസിംഗ് ഫീസ് ഈടാക്കാതെയും കുറഞ്ഞ മാർജിനും പലിശയും മാത്രം ഈടാക്കിയുമാണ് ബാങ്കുകൾ വായ്പ നൽകുന്നത്. നിലവിൽ സൂക്ഷമ ചെറുകിട വ്യവസായ സംരംഭങ്ങൾ, സ്വയംതൊഴിൽ എന്നിവ നടത്തുന്നവർക്ക് അത് വിപുലീകരിക്കാനും പുതിയതായി സംരംഭങ്ങൾ ആരംഭിക്കാനാഗ്രഹി ക്കുന്നവർക്ക് അതിനുമുള്ള അവസരങ്ങളുമാണ് നൽകുന്നത്.


സിൻഡിക്കറ്റ് ബാങ്ക്

സിൻഡ് മഹിളശക്തി: സ്ത്രീ സംരംഭകർക്ക് നിലവിലുള്ള സംരംഭത്തെ പുനരുദ്ധരിക്കാനോ, അല്ലെങ്കിൽ പുതിയൊരു സംരംഭം തുടങ്ങാനോ ആവശ്യമായ പ്രവർത്തന മൂലധനം നൽകുന്ന പദ്ധതിയാണ് സിൻഡ് മഹിളശക്തി. പരമാവധി അഞ്ചു കോടി രൂപയാണ് വായ്പയായി നൽകുന്നത്. ചെയ്യുന്ന ബിസിനസിൽ സംരംഭകയ്ക്ക് പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. പങ്കാളിത്ത സ്ഥാപനങ്ങളാണെങ്കിൽ അൻപതു ശതമാനം ധനകാര്യ പങ്കാളിത്തം സ്ത്രീകൾക്കായിരിക്കണം. പ്രൈവറ്റ് ലിമിറ്റഡ് കന്പനികളാണെങ്കിൽ മാനേജിംഗ് ഡയറക്ടർ അല്ലെങ്കിൽ ഡയറക്ടർ എന്ന തസ്തികയിൽ സ്ത്രീകളായിരിക്കണം. പത്തു ലക്ഷം രൂപവരെയുള്ള വായ്പക്ക്ബേസ് റേറ്റാണ് പലിശ നിരക്ക്. പത്തു ലക്ഷം രൂപയ്ക്കു മുകളിലുള്ള എംഎസ്എംഇ സംരംഭങ്ങൾക്ക് 0.25 ശതമാനം പലിശ നിരക്കിൽ ഇളവുണ്ട്.

യൂണിയൻ ബാങ്ക്

നാരീ ശക്തി: സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സൂക്ഷമചെറുകിട സംരംഭങ്ങൾ, സ്ത്രീകളുടെ പങ്കാളിത്തത്തോടെയുള്ള സംരംഭങ്ങൾ, നിലവിലുള്ളതും പുതിയതുമായ സംരംഭങ്ങൾക്ക് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും. രണ്ടു ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് വായ്പയായി ലഭിക്കുന്നത്. മാർജിൻ പത്തു ലക്ഷം രൂപവരെ അഞ്ചു ശതമാനം പത്തു ലക്ഷത്തിനു മുകളിലേക്ക് 15 ശതമാനംതിരിച്ചടവ് കാലാവധി: പ്രവർത്തന മൂലധന വായ്പയ്ക്ക് ഒരു വർഷമാണ് തിരിച്ചടവ് കാലവധി. ടേം ലോണാണെങ്കിൽ
പരമാവധി 84 മാസമാണ് കാലാവധി പരമാവധി 12 മാസത്തെ മോറട്ടോറിയവുമുണ്ട്.
ഈടു വേണ്ട: പത്തു ലക്ഷം രൂപവരെയുള്ള വായ്പക്ക് കൊളാറ്ററൽ സെക്യൂരിറ്റി ആവശ്യമില്ല. ക്രെഡിറ്റ് ഗാരന്‍റീ ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്‍റർപ്രൈസസ് (സിജിടിഎംഎസ്ഇ) എന്ന പദ്ധതി പ്രകാരമാണ് വായ്പയെങ്കിൽ ഒരു കോടി രൂപ വരെയുള്ള വായ്പക്കും കൊളാറ്ററൽ സെക്യൂരിറ്റി നൽകേണ്ടതില്ല.

പിഎൻബി

പിഎൻബി വനിത: മാനുഫാക്ച്ചറിംഗ്, സർവീസ്, ട്രേഡിംഗ് എന്നീ മേഖലകളിൽ ഏതിലെങ്കിലും സംരംഭം ആരംഭിക്കാൻ സ്ത്രീകളെ സഹായിക്കാനുള്ള പദ്ധതിയാണ ്പിഎൻബി വനിത. സ്ത്രീകളോടൊപ്പം എസ് സി, എസ്ടി, ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്കും സഹായം ലഭിക്കും. വായ്പ തുക 25,000 രൂപ വരെയാണ് . മൂന്നുമുതൽ അഞ്ചു വർഷം വരെയാണ് തിരിച്ചടവു കാലാവധി. മൂന്നു മുതൽ ആറുമാസം വരെ മോറോട്ടോറിയം ലഭിക്കും. ഈടായി ഒന്നും നൽകേണ്ടതില്ല.

പിഎൻബി മഹിള ഉദ്യം നിധി: പുതിയ സ്മോൾ സ്കെയിൽ യൂണിറ്റുകൾ ആരഭിക്കുന്നതിനും നിലവിലുള്ള യൂണിറ്റുകളെ പുനരുദ്ധരിക്കുന്നതിനുമായി വനിതകൾക്ക് വായ്പകൾ നൽകുന്നു.

പിഎൻബി നർച്ചർ: വനിതകൾക്ക് ഡേ കെയർ യൂണിറ്റുകൾ, ക്രഷുകൾ എന്നിവ ആരംഭിക്കാനായി രണ്ടു ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയാണിത്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

സെന്‍റ് കല്യാണി: സ്ത്രീ സംരംഭകരെ പ്രത്യേകമായി ഉദേശിച്ച സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതിയാണ് സെന്‍റ് കല്യാണി. പുതിയ യൂണിറ്റുകൾ ആരംഭിക്കാനും നിലവിലെ യൂണിറ്റുകൾ വിപുലീകരിക്കാനും ഈ പദ്ധതി വഴി വായ്പ ലഭിക്കും. പരമാവധി വായ്പയായി ഒരു കോടി രൂപ ലഭിക്കും. ഉത്പാദന മേഖലയിലോ സേവന മേഖലയിലോ സംരംഭങ്ങൾ ആരംഭിക്കാം. പലിശയിൽ ആനൂകൂല്യവുമുണ്ട്.

ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്സ്

ബാങ്ക് റീറ്റെയിൽ സ്കീം വഴിയായി സത്രീ സംരംഭകർക്കായി വായ്പകൾ നൽകുന്നുണ്ട്. പത്തു ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. 2500 രൂപവരെയുള്ള വായ്പകൾക്ക് മാർജിൻ മണി ആവശ്യമില്ല. അതു കഴിഞ്ഞ് പത്തു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 15 ശതമാനം മാർജിൻ മണി വേണം. രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പകൾക്ക് ജാമ്യവും വേണം. അഞ്ചു മുതൽ ഏഴു വർഷം കൊണ്ട് വായ്പ തിരിച്ചടവ് നടത്തണം. ആറുമാസം മോറട്ടോറിയമുണ്ട്.

മഹിള വികാസ് യോജന: ബാങ്ക് വസ്തു ജാമ്യമില്ലാതെ വനിത സംരംഭകർക്ക് പത്തു ലക്ഷം രൂപവരെ വായ്പയായി നൽകുന്ന പദ്ധതിയാണിത്. ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് ഈ പദ്ധതി പ്രകാരം 25 ലക്ഷം രൂപവരെ ജാമ്യമില്ലാതെ ലഭിക്കും.

എടുക്കാം ആരോഗ്യ ഇൻഷുറൻസ് നേടാം സുരക്ഷിതത്വം
അനിലിന് ഇരുപത്തിമൂന്നാം വയസിൽ ജോലി ലഭിച്ചു. മോശമല്ലാത്ത ശന്പളവും. സുഹൃത്തിന്‍റെ നിർബന്ധം
ജി.എസ്.ടി ചെറുകിട വ്യാപാരികളെ എങ്ങനെ ബാധിക്കും?
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലുതും ധീരവും എന്നു വിശേഷിപ്പിക്കാവുന്ന നികുതി പരിഷ്കരണമാണ് ചരക്കു സേവന നികുതി
വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ
വ​നി​ത​ക​ളു​ടെ സ​മ​ഗ്ര ശാ​ക്തീ​ക​ര​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ കീ​ഴി​ൽ
ഒരു രാജ്യം, ഒരു നികുതി അനന്തര ഫലങ്ങൾ വ്യത്യസ്തം
ഒരു രാജ്യം, ഒരു നികുതി: ഇതാണു മുദ്രാവാക്യമെങ്കിലും ജിഎസ്ടി വരുന്പോൾ വിവിധ വ്യവസായങ്ങൾക്ക്
നികുതിലാഭ നിക്ഷേപത്തിൽ ഇഎൽഎസ്എസ് ഉണ്ടായിരിക്കണം
ഏതൊരാളുടേയും സാന്പത്തിക ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് നികുതിയാസൂത്രണം
സ്ത്രീ സംരംഭകർക്ക് സഹായമായി ഇവർ
ഏതു മേഖലയെടുത്താലും പുരുഷൻമാരേക്കാൾ ഒട്ടും പിന്നലല്ല സ്ത്രീകൾ. പുതിയ സംരഭങ്ങളുടെ കാര്യത്തിലും
ഇപിഎഫ്: ശന്പളക്കാരുടെ നിക്ഷേപാശ്രയം
ജോലിയും ശന്പളവുമൊക്കെയുള്ള നാളുകൾ ഒരു വിധത്തിലുമുള്ള ബുദ്ധിമുട്ടുകളുമില്ലാതെ കടന്നു പോകും.
ഹാൻഡ് ലൂം ഡോർമാറ്റുകളിലൂടെ വരുമാനം നേടാം
സ്വയം സംരംഭകയാകുന്നതോടൊപ്പം തനിക്ക് ചുറ്റുമുള്ള സ്ത്രീകളിലേക്ക് തൊഴിലും അതോടൊപ്പം സാന്പത്തിക
ഗ്രാമീണ ബാങ്കിംഗിന്‍റെ മാറുന്ന മുഖം
പ്രകൃതിവിഭവങ്ങൾ, ദീർഘ ഉത്പാദന കാലയളവ്, ചഞ്ചലമായ മണ്‍സൂണ്‍ എന്നിവയെ ആശ്രയിക്കുന്നതിനൊപ്പം
സന്തോഷം പൂർണമാക്കാൻ എടുക്കാം, മറ്റേണിറ്റി ഇൻഷുറൻസ്
അച്ഛനും അമ്മയുമാകുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് സന്തോഷം പകരുന്ന കാര്യം തന്നെയാണ്.
നിക്ഷേപത്തിനൊപ്പം ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
നിങ്ങൾക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടിയാൽ, താമസിയാതെ നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വിൽക്കേണ്ടതായി വരും.’’
ജി​എ​സ്ടി​യി​ലേ​ക്കു മാ​റാ​ൻ കേ​ര​ളം ത​യാ​ർ
ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​യ നി​​​​കു​​​​തി പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്കു രാ​​​​ജ്യം മാ​​​​റാ​​​​ൻ ഇ​​​​നി മൂ...
കൃ​ഷി​ക്കു ചി​ല്ല​റ ഉ​പ​ദ്ര​വം
കാ​ർ​ഷി​കമേ​ഖ​ല​യ്ക്ക് ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി) പ്ര​ത്യേ​ക സ​ഹാ​യ​മൊ​ന്നും ചെ​യ്യു​ന്നി​ല്ല.
സാന്പത്തികാസൂത്രണം അനിവാര്യം
അരുണിന് ഇരുപത്തഞ്ചാം വയസിൽ തരക്കേടില്ലാത്ത ശന്പളത്തിൽ മികച്ച ഒരു കന്പനിയിൽ തന്നെ ജോലി കിട്ടി
ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ൽ ഭാ​​​രം
വി​​​ദ്യാ​​​ഭ്യാ​​​സ​​​വും ആ​​​രോ​​​ഗ്യ​​​വും ജി​​​എ​​​സ്ടി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു പ​​​റ​​​യു​​​ന്നെ​​​ങ്കി​​​ലും ഉ​​...
പലിശ നിരക്ക് താഴുന്പോൾ
സ്ഥിര നിക്ഷേപങ്ങൾ പലർക്കും സന്പാദ്യത്തോടൊപ്പം വരുമാന സ്രോതസുകൂടിയാണ്. നിക്ഷേപങ്ങളുടെ പലിശ നിരക്ക് രണ്ടു വർഷമായി
നി​​​കു​​​തി​​​ബാ​​​ധ്യ​​​ത കു​​​റ​​​യു​​​ന്നി​​​ല്ല...
എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി​​​യും വാ​​​റ്റും സേ​​​വ​​​ന​​​നി​​​കു​​​തി​​​യും ഏ​​​കോ​​​പി​​​പ്പി​​​ച്ച് ജി​​​എ​​​സ്ടി വ​​​ന്ന​​​പ്പോ​​​ൾ നി​​​കു​​​തി​​​ക്കുമേ​​​ൽ ...
ജീവിത ലക്ഷ്യവും ആസൂത്രണവും എസ്ഐപിയും
ഹോട്ടലിൽ ഭക്ഷണം കഴിച്ചാൽ ബില്ലു നൽകാൻ പണം വേണം. ആശുപത്രിയിൽ പ്രവേശിച്ചാൽ
ഏ​​​ട്ടി​​​ല​​​പ്പ​​​ടി, പ​​​യ​​​റ്റി​​​ലി​​​പ്പ​​​ടി
ച​​​ര​​​ക്കു​​​സേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി) കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു വ​​​ലി​​​യ നേ​​​ട്ട​​​മാ​​​കും എ​​​ന്നാ​...
അധികാരം നഷ്‌‌ടമായി
ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പാ​ക്കു​ന്പോ​ൾ ഒ​ന്നി​ലേ​റെ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു​ണ്ട്.
ഒ​​​രൊ​​​റ്റ പ​​​രോ​​​ക്ഷ നി​​​കു​​​തി
ജൂ​​​ൺ 30 അ​​​ർ​​​ധ​​​രാ​​​ത്രി ഭാ​​​ര​​​തം മ​​​റ്റൊ​​​രു യാ​​​ത്ര തു​​​ട​​​ങ്ങു​​​ക​​​യാ​​​ണ്. 1947 ഓ​​​ഗ​​​സ്റ്റ് 14 അ​​​ർ​​​ധ​​​രാ​​​ത്രി തു​​​ട​​​ങ്ങി​​​യ​​...
ആദ്യശന്പളം മുതൽ ആസൂത്രണം തുടങ്ങാം
ആദ്യത്തെ ശന്പളം കിട്ടുന്നതിനു തലേന്നു രാത്രി പലർക്കും ഉറക്കമില്ലാത്ത രാത്രിയാണ്. ആദ്യത്തെ
എ​ൻ​പി​എ​സ്: പെ​ൻ​ഷ​നൊ​പ്പം നി​കു​തി ലാ​ഭ​വും
സ​ർ​ക്കാ​ർ ജോ​ലി​ക്കാ​ർ​ക്കു മാ​ത്ര​മ​ല്ല രാ​ജ്യ​ത്തെ​ല്ലാ​വ​ർ​ക്കും പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ർ​ക്കാ​ർ
രണ്ടു ലക്ഷം രൂപയിൽ കൂടുതൽ കാഷ് ആയി സ്വീകരിച്ചാൽ
ഇന്ത്യയിലെ കള്ളപ്പണ ഇടപാടുകളൾ കൂടുതലും നടക്കുന്നത് കാഷ് ആയിട്ടാണെന്നു ഗവണ്‍മെൻറ് കരുതുന്നത്.
ആദ്യം സംരക്ഷണം; പിന്നൈ സന്പാദ്യം
ഓരോ വ്യക്തിയുടേയും ഉത്തരവാദിത്തമാണ് ധനകാര്യ ആസൂത്രണം. അതേപോലെ പ്രാധാന്യമുള്ള
വരും നാളുകൾ അഗ്രിബിസിനസിന്‍റേത്
കാർഷികോത്പന്നങ്ങൾക്ക് മൂല്യവർധനവിലൂടെ മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ്
"ആധാര'മാകുന്ന ആധാർ
ഭാവിയിൽ സാന്പത്തിക ഇടപാടുകൾ, സർക്കാർ സേവനങ്ങൾ അങ്ങനെ ഒരു പൗരനുമായി ബന്ധപ്പെട്ട
ഭവന വായ്പയുടെ നികുതിയിളവുകൾ
ഭവന വായ്പ എടുക്കുന്പോൾ ലഭിക്കുന്ന നികുതി ഇളവുകളാണ് ഏറ്റവും പ്രധാനം. മൂന്നു വകുപ്പുകളിലാണ് വീടിന്‍റെ
വീടിലൂടെ സന്പത്ത്
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം... എന്ന ചൊല്ലുപോലെയാണ് വായ്പ എടുത്തു രണ്ടാമതൊരു വീടു വാങ്ങിയാ
സാം വാൾട്ടണ്‍: റീട്ടെയിൽ ബിസിനസിന്‍റെ കുലപതി
കച്ചവടത്തിൽ അഭിരുചിയുള്ള ഒരാൾക്ക് എത്തിപ്പെടാവുന്ന ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ആൾ ആരെന്ന
LATEST NEWS
വിശ്വാസം തെളിയിച്ച് നാഗാലാൻഡ് മുഖ്യമന്ത്രി
പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവിന് മണിക്കൂറുകൾക്കകം ആർഎസ്എസുകാർ നല്ലവർ
ടൈറ്റാനിയം: അന്വേഷണം വേണമെന്ന് വി.എസ്
കൽപ്പിച്ചില്ല, അപേക്ഷിച്ചത് മാത്രം; കോഴി വിലയിൽ നിലപാട് മയപ്പെടുത്തി സർക്കാർ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.