Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Business |


പലിശ നിരക്ക് കുറച്ച് ആർബിഐ
നരേന്ദ്ര മോദി സർക്കാർ ആഗ്രഹിച്ചിരുന്ന അര ശതമാനം വെട്ടിക്കുറവു വരുത്തിയില്ലെങ്കിലും റിസർവ് ബാങ്ക് പണനയ കമ്മിറ്റി നയ പലിശനിരക്ക് കാൽ ശതമാനം കുറച്ചിരിക്കുകയാണ്.

റീപോ നിരക്ക് ( ബാങ്കുകൾ റിസർവ് ബാങ്കിൽനിന്നു എടുക്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ) ഇനി ആറു ശതമാനമാണ്. 2010 നവംബറിനുശേഷമുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. ഏതാനും മാസങ്ങളായി 6.25 ശതമാനത്തിൽ തുടരുകയായിരുന്നു ഇത്. റിവേഴ്സ് റീപോ ( ബാങ്കുകൾ മിച്ചപണം റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്പോൾ നൽകുന്ന പലിശ) 5.75 ശതമാനമായിട്ടുണ്ട്.

ചില്ലറവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ അഞ്ചുവർഷത്തെ ഏറ്റവും താഴ്ചയായ 1.54 ശതമാനത്തിൽ എത്തിയിരിക്കുന്ന സാഹചര്യത്തിലും മികച്ച മണ്‍സൂണിന്‍റെ പശ്ചാത്തലത്തിൽ ഭക്ഷ്യവില കുറയാനുള്ള സാഹചര്യവും കണക്കിലെടുത്താണ് റിസർവ് ബാങ്ക് പലിശ നിരക്കിൽ കുറവു വരുത്തിയത്.

അതേപോലെ തന്നെ വ്യവസായിക മേഖലയിലേയും വായ്പാവളർച്ചയിലെ മുരടിപ്പും പലിശ നിരക്കു സംബന്ധിച്ച ഒരു പുനരവലോകനത്തിനു റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചുവെന്നു പറയുന്നതിൽ തെറ്റില്ല.

ചില കാര്യങ്ങൾ പറയാതെ പറഞ്ഞ്

2014 ജനുവരിയിലെ എട്ടു ശതമാനത്തിൽനിന്ന് മൂന്നര വർഷംകൊണ്ട് റീപോ നിരക്ക് ആറു ശതമാനത്തിലേക്കു താഴ്ന്നിരിക്കുന്നു. അതായത് രണ്ടു ശതമാനം കുറവ്. പക്ഷേ ഇതൊന്നും സാന്പത്തിക വളർച്ചയ്ക്കോ വ്യവസായമേഖലയുടെ വളർച്ചയ്ക്കോ നിക്ഷേപ വളർച്ചയ്ക്കോ വഴി വച്ചിട്ടില്ല. പലിശ നിരക്കിന്‍റെ പൂർണ ഗുണഫലം ഉപഭോക്താക്കളിലേക്ക് എത്തിക്കുവാൻ വാണിജ്യ ബാങ്കുകൾ തയാറാവുകയും ചെയ്തിട്ടില്ല.

പലിശനിരക്ക് കുറയ്ക്കാത്തതുകൊണ്ടാണ് നിക്ഷേപം ഉണ്ടാവാത്തതെന്ന കേന്ദ്രസർക്കാരിന്‍റെ പരാതിക്ക് ഒരു അടിസ്ഥാനവുമില്ലെന്നു തെളിയിക്കുന്നതാണ് മൂന്നര വർഷത്തെ റിസർവ് ബാങ്കിന്‍റെ നടപടികൾ. അക്കാര്യം പല പ്രാവശ്യം ഗവണ്‍മെന്‍റിനോട് നേരിട്ടും അല്ലാതെയും പറഞ്ഞിട്ടുമുണ്ട്.

വായ്പാ വളർച്ചയും നിക്ഷേപവും വർധിപ്പിക്കുവാൻ പലിശ നിരക്കിനേക്കാൾ ഗവണ്‍മെന്‍റ് നടപടികൾ എടുക്കുകയാണ് വേണ്ടതെന്ന് മുൻ ഗവർണർ രഘുറാം രാജൻ ഓരോ പണനയ പ്രഖ്യാപനത്തിലും പറഞ്ഞുവരികയായിരുന്നു. നയപലിശ നിരക്കുകൾ കുറയ്ക്കാതെ തന്നെ വാണിജ്യ ബാങ്കുകൾക്കു പലിശ നിരക്കു താഴ്ത്താനുള്ള ഇടമുണ്ടെന്നും രാജൻ പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

രഘുറാം രാജന്‍റെ നിർദ്ദേശങ്ങൾ ഇഷ്ടപ്പെടാത്ത ഗവണ്‍മെന്‍റ് പണനയകമ്മിറ്റിയെ നിയോഗിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തില്ല.
ഉർജിത് പട്ടേൽ പുതിയ ഗവർണറായി വന്നതോടെ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് ഗവണ്‍മെന്‍റ് പ്രതീക്ഷിച്ചിരുന്നത്. പലിശ നിരക്കു കുറയ്ക്കണമെന്ന സമ്മർദ്ദം ഗവണ്‍മെന്‍റ ് എപ്പോഴും തുടരുകയാണ്.

കഴിഞ്ഞ ഒക്ടോബറിൽ പണനയകമ്മിറ്റി (എംപിസി) നിലവിൽവന്നശേഷമുള്ള ആദ്യയോഗം അടിസ്ഥാനപലിശ കാൽശതമാനം കുറച്ചിരുന്നു. പിന്നീടു നാലുതവണ എംപിസി കൂടി. പലിശ കുറച്ചില്ല. ഏറ്റവുമൊടുവിൽ ഓഗസ്റ്റ് രണ്ടിന് കമ്മിറ്റി കാൽ ശതമാനം നിരക്ക് കുറച്ചു. ഇതോടെ റീപോ ആറര വർഷത്തെ ഏറ്റവും താണ നിരക്കിലായി.

പലിശയല്ല കാരണം

പലിശ കുറച്ചാൽ വായ്പയെടുക്കലും മൂലധന നിക്ഷേപവും വ്യവസായ വളർച്ചയും കൂടുമെന്നാണു ഗവണ്‍മെറിന്‍റെ വാദം.


നിക്ഷേപം കൂടാത്തതും ഇനിയും കൂടാതിരിക്കുന്നതും വേറേ കാരണംകൊണ്ടാണെന്നു റിസർവ് ബാങ്കും അതിന്‍റെ ഗവർണറും ചൂണ്ടിക്കാട്ടി. ബാങ്കുകൾ കിട്ടാക്കടംകൊണ്ടും കന്പനികൾ കടഭാരംകൊണ്ടും വലയുന്നു. ഇതാണ് ബാങ്ക് വായ്പയും നിക്ഷേപവും കൂടാത്തതിനു കാരണം. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി രൂപീകരണം ആ മേഖലയും അനുബന്ധ മേഖലകളും മാന്ദ്യത്തിലാക്കും. ചില സംസ്ഥാനങ്ങൾ കാർഷികകടം എഴുതിത്തള്ളുന്നത് കമ്മിയും ഗവണ്‍മെൻറിൻറെ കടമെടുപ്പും കൂട്ടും. സർവോപരി വ്യവസായമേഖലയിലെ ആത്മവിശ്വാസം കുറവുമാണ്. കേന്ദ്ര ബാങ്ക് വിലയിരുത്തുന്നു.
സ്വകാര്യമൂലധനനിക്ഷേപം കൂട്ടിയും അടിസ്ഥാനമേഖലകളിൽ തടസങ്ങൾ നീക്കിയും മാത്രമേ വളർച്ച കൂട്ടാനാവൂ എന്നും ബാങ്ക് പറയുന്നു.

കിട്ടാക്കടം പ്രശ്നം

കിട്ടാക്കടങ്ങളിൽനിന്നു ബാങ്കുകളെ രക്ഷിക്കുക, കടഭാരംമൂലം തകർച്ചയിലായ അടിസ്ഥാനമേഖലാ വ്യവസായങ്ങൾ പുനരുജ്ജീവിപ്പിക്കുക, ഇവ രണ്ടുമാണ് വളർച്ച കൂടാൻ വേണ്ടത്. അതു ചെയ്യേണ്ടത് ഗവണ്‍മെൻറ് ആണ്. ഈ പണനയത്തിലും റിസർവ് ബാങ്ക് അതു വ്യക്തമാക്കി.

നല്ല കാലവർഷവും വലിയ കോലാഹലമില്ലാതെ ജിഎസ്ടി നടപ്പാക്കിയതുമാണ് അനുകൂല ഘടകങ്ങളായി ബാങ്ക് കാണുന്നത്.

വിലത്താഴ്ച ഉറപ്പില്ല

വിലക്കയറ്റ നിരക്ക് കുറവാണ്. പക്ഷേ അത് ഭക്ഷണം, ഇന്ധനം എന്നിവയിലെ ഇടിവും കഴിഞ്ഞവർഷത്തെ ഉയർന്ന നിരക്കും മൂലമാണ്. അവയല്ലാത്ത വിഭാഗങ്ങളിൽ മൂന്നു മാസമായി കാണുന്ന കുറവ് തുടരണമെന്നില്ല എന്നാണ് റിസർവ് ബാങ്ക് കരുതുന്നത്. ഓഗസ്റ്റ് മുതൽ വിലകൾ കൂടാൻ സാധ്യതയുണ്ട്.

പണനയ കമ്മിറ്റിയിൽ നാലുപേർ നിരക്ക് കാൽശതമാനം കുറയ്ക്കുന്നതിനെ അനുകൂലിച്ചു. ഒരാൾ അരശതമാനം കുറയ്ക്കണമെന്നു വാദിച്ചു. ഒരാൾ മാറ്റം വേണ്ടെന്നും.

ചട്ടുകമല്ല

പലിശനിരക്ക് വെട്ടിക്കുറയ്ക്കണമെന്ന വാദത്തോടു പണനയ കമ്മിറ്റിക്കും യോജിപ്പില്ലാത്തത് ഗവർണർ ഡോ.ഉർജിത് പട്ടേലിനു സഹായകമായി. എംപിസി ഒരു വർഷം പൂർത്തിയാക്കുകയാണ്. ആറു തവണ പണനയ അവലോകനം നടത്തി. ഒരിക്കൽപോലും ഗവർണർ ന്യൂനപക്ഷത്തായില്ല, കാസ്റ്റിംഗ് വോട്ട് ചെയ്യേണ്ടിയും വന്നില്ല. ധനമന്ത്രാലയത്തിന്‍റെ ചട്ടുകമായല്ലാതെ പ്രവർത്തിക്കുമെന്നു പണനയ കാര്യത്തിൽ പട്ടേലിനും എംപിസിക്കും തെളിയിക്കാനായി.

ഡോ. ഉർജിത് പട്ടേലിന് അതൃപ്തി

നയ പലിശ നിരക്കുകൾ കുറയ്ക്കുന്പോഴും അത് പൂർണമായി ഉപഭോക്താക്കൾക്കു നൽകാത്തതിൽ റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത് പട്ടേൽ തന്‍റെ മുൻഗാമികളെപ്പോലെതന്നെ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.
നയ പലിശ നിരക്കുകൾ കുറച്ചില്ലെങ്കിൽപ്പോലും വായ്പാ പലിശയിൽ ഇളവു വരുത്തുവാൻ ബാങ്കുകൾക്കു കഴിയുമെന്ന് ഉർജിത് പട്ടേലും ഇതിനു മുന്പുണ്ടായിരുന്ന ഗവർണമാരും പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ ബാങ്കുകൾ വായ്പാ പലിശ നിശ്ചയിക്കുന്ന രീതി പുനപ്പരിശോധിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരിക്കുകയാണ്. അതനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ട് സെപ്റ്റംബർ 24-ന് നൽകണം.
ബാങ്കുകൾ ഇപ്പോൾ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് പ്രഖ്യാപിച്ച് അതിലാണ് പലിശ നിരക്ക് പ്രഖ്യാപിക്കുന്നത്. അടുത്ത പണനയം ഒക്ടോബർ നാലിനാണ് പ്രഖ്യാപിക്കുന്നത്.

സന്പാദിക്കാനും സന്പത്തുണ്ടാക്കുവാനും
പി.ആർ ദിലീപ് വലിയൊരു യജ്ഞത്തിലാണ്. ദിലീപ് ആരംഭിച്ച ഇംപെറ്റസ് വെൽത്ത് മാനേജ്മെന്‍റും ഇതേ യജ്ഞത്തിലാണ.് സൗജന്യമായോ അല്ലാതെയോ ആളുകളെ സന്പാദിപ്പിക്കുവാനും സന്പത്തു നേടുവാനും പഠിപ്പിക്കുകയാണ് ആ യജ്ഞം. സാന്പത്തിക ഭാവി ഉറപ്പാക...
സംരംഭകനാകാൻ പ്ലാൻ ചെയ്യാം
ഏതൊരും സംരംഭവും ആരംഭിക്കുന്നതിനു മുന്പ് സംരംഭകനുണ്ടാകേണ്ടത് കൃത്യവും വ്യക്തവുമായ ഒരു ബിസിനസ് പ്ലാൻ ആണ്. അത് വളരെ ശ്രദ്ധയോടെ വേണം തയാറാക്കാൻ. അതോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് അത് ആർക്കു വേണ്ടിയുള്ളതാണെന്നുള്ള തി...
സർവീസ് ചാർജുകളിൽ നിന്നും രക്ഷനേടാൻ
ബങ്കിംഗ് മേഖലയിലെ സേവനങ്ങൾക്കുള്ള ചാർജുകൾക്ക് ഒരു കുറവും വരുത്താതെ വീണ്ടും കൂട്ടിയിരിക്കുകയാണ് പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകൾ. ബാങ്കുകൾക്കു സമീപത്തു കൂടി പോയാൽ പോലും സർവീസ് ചാർജ് ഈടാക്കുന്ന സ്ഥിതിയാണുള്ളത്. ...
വിസ്മയം തീര്‍ത്ത് ബെല്ല ക്രിയേഷന്‍സ്‌
അവധി ദിവസം വന്നാൽ രാവിലെ മുതൽ അപ്പന്‍റെ ഓഫീസിലായിരിക്കും ബീനയുടെ വാസം. നല്ല കയ്യക്ഷരമുള്ള ബീനയെക്കൊണ്ട് അപ്പൻ ഇടയ്ക്കിടയ്ക്ക് കണക്കുകളൊക്കെ എഴുതിക്കും.അപ്പന്‌ ഇടയ്ക്ക് കുന്നൂരിൽ തേയില ലേലത്തിൽ പങ്കെടുക്കാൻ പോകും.അപ്പോൾ ...
മാസശന്പളക്കാരുടെ ഇഷ്ട നിക്ഷേപം മ്യൂച്വൽ ഫണ്ട്
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മാസ ശന്പളക്കാർക്കിടയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് പ്രിയമേറുന്നു. ശന്പളക്കാരിൽ 50 ശതമാനം പേരും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനാണ് താൽപര്യം. ഇത് സുരക്ഷിതമാണെന്നും അവർ കരുതുന്നു
എന്നാൽ ബിസിനസുകാ...
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കും മുന്പ്...
എന്തായാലും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ ഇന്ത്യക്കാർക്ക് താല്പര്യം വർധിച്ചുവരികയാണ്. എങ്കിലും മറ്റു വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യക്കാരുടെ നിക്ഷേപം വളരെ കുറച്ചു മാത്രമേയുള്ളു. കൈവിരലിലെണ്ണാവുന്ന ശതമാനം മാത്...
പാൻ ആവശ്യമായ 18 ഇടപാടുകൾ
പാനും ആധാറും നിത്യ ജീവിതത്തിലേക്ക് കടന്നു കയറുകയാണ്. ഇവയില്ലാതെ നിത്യ ജീവിതത്തിലെ പല കാര്യങ്ങളും മുന്നോട്ടു പോവുകയില്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പാൻ നൽകാതെയോ ആധാർ നൽകാതെയോ നടത്താവുന്ന ഇടപാടുകൾ ഓരോ ദിവസവും ...
പലിശ നിരക്ക് കുറച്ച് ആർബിഐ
നരേന്ദ്ര മോദി സർക്കാർ ആഗ്രഹിച്ചിരുന്ന അര ശതമാനം വെട്ടിക്കുറവു വരുത്തിയില്ലെങ്കിലും റിസർവ് ബാങ്ക് പണനയ കമ്മിറ്റി നയ പലിശനിരക്ക് കാൽ ശതമാനം കുറച്ചിരിക്കുകയാണ്.

റീപോ നിരക്ക് ( ബാങ്കുകൾ റിസർവ് ബാങ്കിൽനിന്നു എടുക്ക...
ഭവന വായ്പ എടുക്കുന്നവർക്ക് നല്ല നാളുകൾ
സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആളുകളെ വായ്പ നൽകി സഹായിക്കുന്നവരാണ് ബാങ്കുകളും ഹൗസിംഗ് ഫിനാൻസ് കന്പനികളും. സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളുമെല്ലാം ചേർന്ന് ഒരു വീട് നിർമ്മിക്കാൻ ഒരാളുടെ അദ്ധ്വാനവും സന്പത്തും പോ...
എച്ച്ഡിഎഫ്സി സ്മോൾ കാപ് ഫണ്ടിന്‍റെ കരുത്ത്
മുഖ്യമായും സ്മോൾ കാപ് ഓഹരികളിൽ നിക്ഷേപം നടത്തി ദീർഘകാലത്തിൽ മൂലധന വളർച്ച ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പദ്ധതിയാണ് എച്ച്ഡിഎഫ്സി സ്മോൾ കാപ് ഫണ്ട്. തുടക്കത്തിൽ മോർഗൻ സ്റ്റാൻലി ഏസ് ഫണ്ടെന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നു. 2...
വരുമാനം സന്പത്താക്കാൻ ഇക്വിറ്റി എസ്ഐപി
പ്രതിമാസ വരുമാനത്തിലെ ഒരു ഭാഗത്തെ ബിസനസ് മൂലധനമാക്കി മാറ്റുന്ന അതിശയ നിക്ഷേപ വാഹനമാണ് ക്രമ നിക്ഷേപ പദ്ധതി അഥവാ എസ്ഐപി.

പ്രശസ്ത അമേരിക്കൻ ഇൻവെസ്റ്ററായ ജോണ്‍ ബോഗ്ലേ ഒരിക്കൽ പറയുകയുണ്ടായി. മൂലധന വിപണിയില്ലാതെ മറ്റൊരു...
3 ചായയുടെ കാശും കോടിപതിയും
ലോകത്തിലെ രണ്ടാമത്തെ സന്പന്നനായ വാറൻ ബുഫെയുടേയും ഇന്ത്യയിലെ സന്പന്നരായ അസീം പ്രേംജിയുടെയും ലക്ഷ്മി മിത്തലിന്‍റെയുമൊക്കെ കഥ കേൾക്കുന്പോൾ പലരുടെയും മനസിലൂടെ കടന്നു പോകുന്ന ചിന്തയിതാണ്. ഇവരെപ്പോലെ കോടീശ്വരനാകാൻ എന്താണൊരു...
ബാലൻസ്ഡ് ഫണ്ടിലൂടെ വിശ്രമിക്കാം സ്വസ്ഥമാകാം
സാന്പത്തികാസൂത്രണം ഇല്ലാത്ത ശന്പളക്കാരുടെ ഏറ്റവും വലിയ പേടി സ്വപ്നമാണ് റിട്ടയർമെന്‍റ് കാലം. ലഭിച്ചിരുന്ന ശന്പളത്തേക്കാൾ കുറഞ്ഞ വരുമാനത്തിൽ (പെൻഷനിൽ) ജീവിക്കേണ്ട സ്ഥിതി. മറ്റു സ്രോതസുകളിൽനിന്നു വരുമാനമില്ലെങ്കിൽ തുച്ഛമായ പെൻ...
നേടാം, ധനകാര്യ സ്വാതന്ത്ര്യം
1991-ലെ സാന്പത്തിക ഉദാരവത്കരണം വഴി ധനകാര്യ സ്വാതന്ത്ര്യ പോരാട്ടത്തിനു തുടക്കമിട്ടിരിക്കുകയാണ്. ഓരോ വർഷവും നിരവധിയാളുകൾ സാന്പത്തിക സ്വാതന്ത്ര്യത്തിന്‍റെ ഫലങ്ങൾ പൂർണമായിട്ടില്ലെങ്കിൽ കൂടി ആസ്വദിച്ചുവരികയാണ്. അതിനുള്ള അവസരങ്ങൾ...
സീനിയർ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
റിട്ടയർമെന്‍റ് കാലത്തെ ഏറ്റവും വലിയ ആശങ്ക ശിഷ്ടകാലം ജീവിക്കുന്നതിനാവശ്യമായ പെൻഷനും വരുമാനവും കിട്ടുമോയെന്നതാണ്. ജോലി ചെയ്തുകൊണ്ടിരുന്നതിനേക്കാൾ വളരെ കുറച്ചു മാത്രമേ പെൻഷനായി ലഭിക്കുകയുള്ളു. അതിനാൽതന്നെ മറ്റു വരുമാനങ്ങൾ ക...
കൈ പൊള്ളിക്കുന്ന കാഷ് ഇടപാടുകൾ
2017 ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷമോ അതിനു മുകളിലോ ഉള്ള എല്ലാ കാഷ് ഇടപാടുകളും അംഗീകൃത മാർഗത്തിലൂടെ അല്ലായെങ്കിൽ നിയമവിരുദ്ധമായിരിക്കുമെന്നാണ് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നിർദ്ദേശം.

കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത...
ധനകാര്യ ലക്ഷ്യത്തിനനുസരിച്ച് അസറ്റ് അലോക്കേഷൻ നടത്താം
സന്പാദ്യശീലമെന്നത് ഇന്ത്യക്കാരുടെ രക്തത്തിലുള്ളതാണ്. പാരന്പര്യമായിത്തന്നെ ലഭിച്ചിട്ടുള്ളതാണ്. സന്പത്തിനോടുള്ള സമീപനവും ഇത്തരത്തിലുള്ളതാണ്. എന്തു നേടിയാലും അതു തനിക്കു മാത്രമുള്ളതല്ലെന്ന കാഴ്ചപ്പാടാണ് ഇന്ത്യക്കാർക്കുള്ളത്. അത...
യുവ നിക്ഷേപകരെ... നേരത്തെ തുടങ്ങാം; സാന്പത്തിക സ്വാതന്ത്ര്യം ഉറപ്പിക്കാം
പഴയ തലമുറയെ അപേക്ഷിച്ച് പഠനം കഴിഞ്ഞാലുടൻ കാന്പസിൽനിന്നു നേരെ ജോലിയിലേക്കു പ്രവേശിക്കുന്ന യുവാക്കളുടെ എണ്ണം വർധിക്കുകയാണ്. നല്ല ജോലിയും ശന്പളവുമൊക്കെയുണ്ടെങ്കിലും മാസാവസാനം പേഴ്സിൽ പണം ശേഷിക്കുന്നവർ ചുരുക്കമാണ്. അടിച്ചുപൊള...
ധീരജ് ഗൂപ്ത: പിസയോടു മത്സരിച്ച് നേടിയ വിജയം
പൂനയിലെ സിംബിയോസിസിൽ എംബിഎയ്ക്കു പഠിക്കുന്പോൾ കൂടെപ്പഠിച്ചിരുന്ന റീത്തയായിരുന്നു ധീരജ് ഗുപ്തയുടെ പ്രിയപ്പെട്ട കൂട്ടുകാരി.

റീത്ത പാലക്കാട്ടുകാരിയാണ്. സഹപാഠിയെന്ന നിലയിൽ വെറും സൗഹൃദം മാത്രമായിരുന്നു അവരുടെ ബന്ധം തുട...
സ്ത്രീകൾ നേടണം സാന്പത്തിക സുരക്ഷ
ജീവിതത്തിന്‍റെ ഏതൊരു സമയത്തും തന്‍റെയും കുടുംബത്തിന്‍റെയും സാന്പത്തിക സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി സ്ത്രീകൾ നേടേണ്ടതുണ്ട്. ജീവിതത്തിലെ സംഭവിക്കാൻ സാധ്യതയുള്ള അനിശ്ചിതത്വത്തെ നേരിടാൻ ഇതാവശ്യമാണ്. ധനകാര്യ സ്വാ...
സ്വർണ നിക്ഷേപത്തിന് സ്വർണ ബോണ്ടും ഇടിഎഫും
ഭൗതികസ്വർണം വാങ്ങി സൂക്ഷിക്കുന്നതിനെക്കാൾ, സ്വർണത്തിൽ നിക്ഷേപം നടത്താനുള്ള മികച്ച മാർഗങ്ങളാണ് ഗോൾഡ് ഇടിഎഫും സ്വർണ ബോണ്ട് പദ്ധതിയും. ആഭരണമായി സ്വർണം വാങ്ങി സൂക്ഷിക്കുന്നതിനെക്കാൾ സുരക്ഷിതവും ചെലവു കുറവുമാണ് മറ്റു രണ്ടു പദ്ധത...
വിരൽതുന്പിൽ ആഘോഷ വിസ്മയങ്ങൾ ഒളിപ്പിച്ച് വെഡിംഗ് സ്ട്രീറ്റ്
ഒരു വിവാഹമെത്തിയാൽ പിന്നെ വിവാഹ നിശ്ചയം, മനസമ്മതം, മധുരംവെപ്പ്,മൈലാഞ്ചിയിടൽ, വിരുന്ന് എന്നിങ്ങനെ ആഘോഷങ്ങളുടെ ഒരു ഘോഷയാത്രയാണ്. വരനും വധുമാണ് ഈ ദിവസങ്ങളിലെ ശ്രദ്ധാകേന്ദ്രങ്ങളെങ്കിലും അവരോടൊപ്പം തന്നെ ശ്രദ്ധയാകർഷിക്കുന്നതാ...
ജിഎസ്ടി റിട്ടേണുകൾ പിഴയില്ലാതെ സെപ്റ്റംബർ വരെ
ജിഎസ്ടി സംവിധാനത്തിൻ കീഴിൽ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ് പ്രവർത്തനങ്ങളിലൊന്നാണ് ശരിയായ റിട്ടേണ്‍, സമയത്തു സമർപ്പിക്കുകയെന്നത്. ജിഎസ്ടി നിബന്ധനകൾ പാലിക്കുന്നുവെന്നതിന്‍റെ ഗ്രേഡ് നിശ്ചയിക്കുന്നതും സമർപ്പിക്കുന്ന റിട്ടേണിന്‍റെ ...
മ്യൂച്വൽ ഫണ്ട്: സന്പത്ത് സൃഷ്ടിക്കുള്ള ശ്രേഷ്ഠമായ ഉപകരണം
ഈയിടെ ധാരാളമായി കേൾക്കുന്ന വാക്കുകളായിരിക്കും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയെന്നത്. അതുകൊണ്ടുതന്നെ മ്യൂച്വൽ ഫണ്ട് എന്താണെന്നും അതിൽ നിക്ഷേപം നടത്തുന്നത് എങ്ങനെയാണെന്നുമുള്ള ചോദ്യങ്ങൾ ധാരാളമായി ഉയരുന്നുണ്ട്. ഇതേക്കുറിച്ച്...
അധ്യാപികയിൽ നിന്ന് സംരംഭകയിലേക്ക്
ഹിന്ദി അധ്യാപികയിൽ നിന്നും സംരംഭകത്വത്തിലേക്ക് എത്തിയ വിജയ കഥയാണ് ആലുവ പൂക്കാട്ടുപടി സ്വദേശി മരോട്ടിക്കൽ റജീന നസീറിനു പറയാനുള്ളത്.

എന്താണ് സംരംഭം

നൃത്താവശ്യത്തിനുള്ള വസ്ത്രങ്ങളുടെ വിൽപനയും വാടകയ്ക്കു നൽകലു...
പ്രവാസ ജീവിതകാലത്തെ ഓർമ്മയിൽ നിന്നും ....
സൗദി അറേബ്യയിലെ അലൂമിനിയം പ്ലാന്‍റിലായിരുന്നു മുപ്പതു വർഷത്തോളം പത്തനംതിട്ട ആറൻമുള സ്വദേശി മങ്ങാട്ടുമലയിൽ ജോർജ് ടി സാമുവലിന് ജോലി. ദീർഘനാളത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തിയ ഞാൻ എന്തെങ്കിലും ഒരു സംരംഭം ആരംഭിക്കണം എന...
എടുക്കാം ആരോഗ്യ ഇൻഷുറൻസ് നേടാം സുരക്ഷിതത്വം
അനിലിന് ഇരുപത്തിമൂന്നാം വയസിൽ ജോലി ലഭിച്ചു. മോശമല്ലാത്ത ശന്പളവും. സുഹൃത്തിന്‍റെ നിർബന്ധം മൂലം ലൈഫ് ഇൻഷുറൻസ് പോളിസിയും ആരോഗ്യ പോളിസിയുമെടുത്തു. അച്ഛനും അമ്മയേയും അനിയത്തിയേയും കൂട്ടിച്ചേർത്തുള്ള ഫ്ളോട്ടർ പോളിസിയാണ...
ജി.എസ്.ടി ചെറുകിട വ്യാപാരികളെ എങ്ങനെ ബാധിക്കും?
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലുതും ധീരവും എന്നു വിശേഷിപ്പിക്കാവുന്ന നികുതി പരിഷ്കരണമാണ് ചരക്കു സേവന നികുതി അഥവാ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി). 2017 ജൂലൈ ഒന്നിന് ഇതു നിലവിൽ വരുമെന്ന് ഉറപ്പായിരിക്കുകയാണ്.
ജിഎസ്ടി...
വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ
വ​നി​ത​ക​ളു​ടെ സ​മ​ഗ്ര ശാ​ക്തീ​ക​ര​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ കീ​ഴി​ൽ 1985 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് കേ​ര​ള വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ. സ്വ​യം തൊ​...
ഒരു രാജ്യം, ഒരു നികുതി അനന്തര ഫലങ്ങൾ വ്യത്യസ്തം
ഒരു രാജ്യം, ഒരു നികുതി: ഇതാണു മുദ്രാവാക്യമെങ്കിലും ജിഎസ്ടി വരുന്പോൾ വിവിധ വ്യവസായങ്ങൾക്ക് വ്യത്യസ്തമായ നിരക്കുകളായിരിക്കും. ഏതിനം വ്യവസായത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ച് നികുതികൾ വ്യത്യസ്തമായി നിശ്ചിയിച്ചിട...
LATEST NEWS
തച്ചങ്കരി ഉൾപ്പെടെ നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിജിപി റാങ്ക്
ബന്ധുനിയമനം: ജയരാജനെതിരെ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസിന് നിയമോപദേശം
നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ആദ്യം
മെസിയുടെ മികവിൽ ബാഴ്സയ്ക്ക് മിന്നും ജയം
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.