Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നവകേരള സൃഷ്ടി: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
Monday, September 3, 2018 12:16 AM IST
99 ലെ വെള്ളപ്പൊക്കം എന്നു പഴമക്കാർ പറഞ്ഞുകേട്ടിട്ടുള്ള വെള്ളപ്പൊക്കത്തിന്റെ ദുരിതം എത്രമാത്രമെന്ന് ഏകദേശം ഉൗഹിക്കാൻ സാധിക്കുന്ന ഒരു പ്രതിഭാസത്തിലൂടെ കേരളം കടന്നുപോയിരിക്കുന്നു. ഒഡീഷയിലും ബിഹാറിലുമൊക്കെ ഉണ്ടാകുന്ന വെള്ളപ്പൊക്ക ദുരിതങ്ങൾ ടിവിയിൽ മാത്രം കണ്ടു പരിചയമുള്ള കേരളീയർക്ക് അതിന്റെ ദുരിതം എത്രമാത്രമെന്നു മനസിലാക്കാൻ സാധിക്കുന്ന ഒരു സാഹചര്യമുണ്ടായി. എങ്കിലും ഒന്നുണ്ട്, കേരള സർക്കാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സൈന്യവും സുമനസുകളും എല്ലാം മറന്ന് ഒന്നിച്ച അവസരമായിരുന്നു ആ ദുരന്തകാലം. ഒറ്റപ്പെട്ട ചില കല്ലുകടികൾ ഉണ്ടായി എന്ന കാര്യം വിസ്മരിക്കുന്നില്ല.
പ്രളയകാലം ഏതാണ്ട് അവസാനിച്ചു. അതിജീവനത്തിന്റെ കാലത്തേക്കു നാം പ്രവേശിച്ചിരിക്കുന്നു. ഇവിടെയും ഒത്തൊരുമയുടെയും സുതാര്യതയുടെയും ഒരു സാഹചര്യം രൂപപ്പെടുത്തണം. അതിനായി ഏതാനും നിർദേശങ്ങൾ.
നദികൾ
സംസ്ഥാനത്തെ 44 നദികളുടെ സംരക്ഷണത്തിനു വേണ്ടി ഒരു റിവർ അതോറിറ്റി രൂപീകരിക്കുക.
നദീതീരങ്ങളെ സോണുകളായി തിരിക്കുക. ഇരുകരകളിലും 100 മീറ്റർ വീതം ഉള്ളിലേക്ക് യാതൊരു നിർമാണ പ്രവർത്തനങ്ങളും അനുവദിക്കരുത്. ഇപ്പോഴുള്ളവ അംഗീകാരമില്ലാത്തതാണെങ്കിൽ പൊളിച്ചുമാറ്റുക.
നദികൾക്കു കുറുകെയുള്ള പാലങ്ങളും ചപ്പാത്തുകളും സുഗമമായ ജല ബഹിർഗമനം സാധ്യമാകുംവിധം പുതുക്കിപ്പണിയുക.
നദിക്കരകളിൽ എവിടെയെങ്കിലും കൈയേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ ഒഴിപ്പിച്ചെടുക്കുക. ഫോറസ്റ്റ് അതിരുകൾ ജണ്ടകെട്ടി തിരിക്കുന്നതുപോലെ സൗകര്യപ്രദമായ രീതിയിൽ നദിയുടെ അതിരുകൾ നിർണയിക്കുക.
നദിക്കരകൾ കൈയേറിയിട്ടുള്ളവരുടെ പേരിൽ ശിക്ഷണ നടപടികൾ സ്വീകരിക്കുക. അവർക്കു മൗനാനുവാദം നൽകിയ ഉദ്യോഗസ്ഥരുടെ മേലും ഉചിതമായി നടപടികൾ സ്വീകരിക്കുക.
വില്ലേജ് ഓഫീസർമാർ ഇപ്പോൾ തങ്ങളുടെ പ്രദേശങ്ങളിലുള്ള കൈയേറ്റങ്ങൾ (നദിയുടെയും കായലിന്റെയും കരയുടേയും) നിശ്ചിത കാലാവധിക്കുള്ളിൽ ജില്ലാ കളക്ടർമാർക്ക് റിപ്പോർട്ട് നൽകുക. തുടർന്ന് ആറു മാസത്തിലൊരിക്കൽ റിപ്പോർട്ട് നൽകുക. ജില്ലാ കളക്ടർമാർ വർഷത്തിലൊരിക്കൽ സർക്കാരിനു റിപ്പോർട്ട് നൽകുക. അതിൽ കൈയേറ്റത്തിനെതിരേ സ്വീകരിച്ച നടപടികൾ കൂടി ചേർത്തിരിക്കണം.
ഓരോ നദിയുടെയും കായലിന്റെയും സംരക്ഷണത്തിനു വേണ്ടി പ്രാദേശികസമിതികൾ രൂപീകരിക്കുക. ഈ സമിതികൾ മൂന്നുമാസത്തിലൊരിക്കൽ സമ്മേളിച്ച് വിലയിരുത്തൽ നടത്തുക. നദികളുടെ സംരക്ഷണത്തിനു വേണ്ടിവരുന്ന ചെലവ് റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നു കണ്ടെത്തുക.
അനാവശ്യമായ ബണ്ട് നിർമാണങ്ങൾ നിരോധിക്കുക. നടപ്പാക്കുന്നവരുടെ മേൽ ശിക്ഷണനടപടികൾ സ്വീകരിക്കുക.
ഡാമുകൾ
കേരളത്തിലെ ഡാമുകൾക്കെല്ലാം സുരക്ഷാപരിശോധന നടത്തുക. ബലക്ഷയമുള്ള ഡാമുകൾ ഡീകമ്മീഷൻ ചെയ്യുക. ഡാമുകളെ സംബന്ധിച്ച് ശാസ്ത്രീയവും വിദഗ്ധവുമായ ഉപദേശങ്ങൾ ലഭിക്കത്തക്കവിധം ഡിസാസ്റ്റർ മാനേജ്മെന്റ് രൂപപ്പെടുത്തുക. കോട്ടയത്തുള്ള ഡാം സേഫ്റ്റി ഓഫീസിന്റെ പ്രവർത്തനം ഫലപ്രദമാക്കുക. ഡാം ബ്രേക്കിംഗ് അനാലസിസ് നടത്തണമെന്ന സിഎജി റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കുക.
അത്ര സന്പന്നമല്ലാത്ത ക്യൂബ ചെയ്തിരിക്കുന്നതുപോലെ ഓരോ സെന്റിമീറ്റിർ ജലം ഉയരുന്പോഴും സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്നു മുൻകൂട്ടി തന്നെ കണക്കാക്കുകയും അത് ജനത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുക. ഡാമിന്റെ സംഭരണശേഷി കുറഞ്ഞുപോയതിനെക്കുറിച്ച് പഠിക്കുക. 1991ൽ എടുത്ത കണക്കുകൾ കാലഹരണപ്പെട്ടതാണെന്നു മനസിലാക്കി അടിയന്തര നടപടി സ്വീകരിക്കുക.
മുല്ലപ്പെരിയാർ ഡാമിന്റെമേലുള്ള കേരളത്തിന്റെ അവകാശം പുനഃസ്ഥാപിച്ചെടുക്കാൻ സുപ്രീംകോടതിയെ സമീപിക്കുക. കേരളീയരും വിശ്വസ്തരുമായ കുറഞ്ഞത് അഞ്ച് അഭിഭാഷകർ ഉൾപ്പെടുന്ന ഒരു സമിതിയെ കേരള സർക്കാരുമായി ആലോചിച്ച് പ്രവർത്തിക്കാൻ ചുമതലപ്പെടുത്തുക.
വൈദ്യുതി ബോർഡ്
കെഎസ്ഇബിയുടെ 12 ഓട്ടോമാറ്റിക് സീസ്മോഗ്രാഫിക് സെന്ററുകളിൽ നിന്നു പട്ടത്തുള്ള സെൻട്രൽ മോനിറ്ററിംഗ് സെന്ററിലേക്കു നൽകിയിട്ടുള്ള റിപ്പോർട്ടുകൾ പഠിക്കുക. ഈ സെന്ററുകളിലുള്ള മെഷീനുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നു പഠിക്കുക. എന്തെങ്കിലും പ്രവർത്തന വൈകല്യം ഉണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദികളെ കണ്ടെത്തി നടപടികൾ സ്വീകരിക്കുക.
ഡാമുകളിലെ വെള്ളത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാൾ വിലയുള്ളത് കേരളത്തിലെ മനുഷ്യരുടെ ജീവനാണെന്നു ബന്ധപ്പെട്ട മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും മനസിലാക്കുക.
നെൽകൃഷി
നീർത്തടസംരക്ഷണനിയമം ലാഘവപ്പെടുത്തിയതു പുനർചിന്ത നടത്തണം. കൃഷിയോഗ്യമായ വയലുകൾ ഒരു കാരണവശാലും നികത്താതിരിക്കുന്നതിനു ശ്രദ്ധ ചെലുത്തുക.
നെൽകൃഷി കൂടുതൽ ആദായകരവും ലളിതവുമാക്കുന്നതിനുള്ള പദ്ധതികൾ കർഷകരോടുകൂടി ആലോചിച്ചു നടപ്പാക്കുക. കാർഷികയന്ത്രങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കർഷകരുമായി ആലോചിക്കുക. കർഷകർക്കാവശ്യമുള്ള യന്ത്രസാമഗ്രികൾ മാത്രം വാങ്ങുന്നതിന് ശ്രദ്ധിക്കുക. യന്ത്രസാമഗ്രികൾക്ക് 75% സബ്സിഡി നൽകുക.
ജൈവ നെൽകൃഷി പ്രോത്സാഹിപ്പിക്കുക. ജൈവ നെൽകൃഷി ചെയ്യുന്ന കർഷകർക്കു പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക.
സർട്ടിഫിക്കേഷനു വേണ്ടിവരുന്ന ചെലവ് കൃഷി ഡിപ്പാർട്ടുമെന്റ് വഹിക്കുക. പീപ്പിൾ പാർട്ടിസിപ്പേറ്ററി സർട്ടിഫിക്കേഷൻ സിസ്റ്റം കൃഷി ഓഫീസുകൾ വഴി നടപ്പിലാക്കുക. ജൈവ ഉത്പന്നങ്ങൾക്കു ന്യായമായ വില ഉറപ്പാക്കി വിപണന സംവിധാനം രൂപീകരിക്കുക.
ക്വാറികൾ
കേരളത്തിലെ ക്വാറികളുടെ കൃത്യമായ കണക്കെടുക്കുക. അവയിൽ അംഗീകാരം ലഭിച്ചിട്ടില്ലാത്തവ കണ്ടെത്തി അടപ്പിക്കുകയും ഉടമസ്ഥരുടെ മേൽ ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക. ചെറിയ ക്വാറികൾ നിരോധിച്ച് അവ ഇപ്പോൾ കോർപറേറ്റുകൾക്കു നൽകിവരുന്നു എന്ന പരാതിയിലെ സത്യാവസ്ഥ പഠിച്ച് നടപടി കൈക്കൊള്ളുക.
ക്വാറികൾ പരിസ്ഥിതിക്കേല്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തുക. ഇപ്പോഴുണ്ടായ ഉരുൾപൊട്ടലുകൾക്കും മണ്ണിടിച്ചിലുകൾക്കും ക്വാറികൾ കാരണമായിട്ടുണ്ടോ എന്നു ശാസ്ത്രീയപഠനം നടത്തുക.
പുതിയ ക്വാറികൾ അനുവദിക്കുന്പോൾ ശരിയായി പഠനം നടത്തിയശേഷം മാത്രം അനുവദിക്കുക. അനുവദിക്കുന്നതിൽ അപാകതകൾ കടന്നുകൂടിയാൽ അടിയന്തരമായി നടപടി സ്വീകരിക്കുക. ഇവ പഠിക്കുന്നതിന് ജനപങ്കാളിത്തത്തോടു കൂടി പ്രാദേശിക സമിതികൾ രൂപീകരിക്കുക.
നവകേരള സൃഷ്ടി ഫണ്ട്
കേരളത്തിന്റെ പുനരുദ്ധാരണത്തിനാവശ്യമായി വരുന്ന ഫണ്ടിന്റെ കൃത്യമായ കണക്ക് രൂപപ്പെടുത്തുക. കേരളത്തിലെ അത്യാവശ്യ ചെലവുകൾ ചുരുക്കി ലാഭിക്കുവാൻ സാധിക്കുന്ന തുക ഈ ഫണ്ടിലേക്കു വകകൊള്ളിക്കുക. ഉപദേശകസമിതികളും പേഴ്സണൽ സ്റ്റാഫിന്റെ എണ്ണവും പരിമിതപ്പെടുത്തുക.
കേന്ദ്രത്തിൽ ഒരു ഹെൽപ്ഡെസ്ക് തുറന്ന് അവിടെനിന്നു ലഭിക്കാവുന്ന സാന്പത്തിക സഹായം മുഴുവൻ ലഭ്യമാക്കുക. വിദേശങ്ങളിൽ നിന്നു ലഭിക്കാവുന്ന ഫണ്ട് മുഴുവൻ ലഭ്യമാക്കുന്നതിനു വേണ്ടി ഒരു ലെയ്സണ്‍ സമിതി രൂപപ്പെടുത്തുക.
പുനരുദ്ധാരണ ഫണ്ട് ഉപയോഗം സുതാര്യമാക്കുന്നതിനുവേണ്ടി സോഷ്യൽ ഓഡിറ്റിംഗ് സമിതികൾ രൂപീകരിക്കുക. പുനരുദ്ധാരണ പ്രവർത്തനങ്ങൾ സുഗമവും പരാതിരഹിതവുമാക്കുന്നതിനു വേണ്ടി എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു മോണിറ്ററിംഗ് സമിതി രൂപീകരിക്കുക.
ജാതി-മത-വർണ-വർഗ-രാഷ്ട്രീയ ചിന്തകൾ ഒന്നും കൂടാതെ ഈ ഫണ്ട് അർഹരുടെ കൈകളിൽ മാത്രം ചെന്നെത്തുന്നു എന്നു ബോധ്യപ്പെടുക. ഇടനിലക്കാർ കമ്മീഷൻ പറ്റുന്നതിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുക.
കുട്ടനാടിന്റെ വികസനത്തിനു രൂപീകരിച്ചതും എന്നാൽ പരാജയപ്പെട്ടതുമായ കുട്ടനാട് പാക്കേജ് വീണ്ടും നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. തത്തുല്യമായ ഒരു ഹൈറേഞ്ച് വികസന പാക്കേജ് രൂപപ്പെടുത്തുക.
ഭാവിയിൽ ഉണ്ടായേക്കാവുന്ന ദുരിതങ്ങളുടെ സമയത്ത് അടിയന്തരമായി ഉപയോഗിക്കാൻ സാധിക്കുംവിധം ഒരു ദുരിതാശ്വാസ കോർപസ് ഫണ്ട് രൂപപ്പെടുത്തുക.
പ്രഫ. ജോസഫ് ടിറ്റോ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
Latest News
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top