സരസമ്മയാണ് താരം
സരസമ്മയാണ് താരം
വെട്ടിയാർ(മാവേലിക്കര): അച്ചൻ കോവിലാറിനു സമീപത്തുള്ള വെട്ടിയാർ പുലക്കടവ് നിവാസിയായ വെണ്മണി സരസമ്മ എന്ന വീട്ടമ്മയാണ് ഇപ്പോൾ വെണ്മണി ഗ്രാമത്തിലെ ഹീറോ.

ഗ്രാമത്തിലെ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ അമ്പതുകാരിയായ വീട്ടമ്മയുടെ ധീരതയുടെ പേരിൽ അഭിമാനം കൊള്ളുകയാണ്. സരസമ്മയുടെ കഥ ഇന്റർനെറ്റിലും വൈറലായി. ദീപിക ഡോട്ട്കോമിലും രാഷ്ട്രദീപിക ഡോട്ട് കോമിലും പ്രസിദ്ധീകരിച്ച വാർത്ത മണിക്കൂറുകൾക്കുള്ളിൽ പ്രവാസികൾ ഉൾപ്പടെ രണ്ടായിരത്തിലധികം പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ഇതോടെ ഇവരുടെ കീർത്തി കടൽ കടന്നു. കഴിഞ്ഞ ദിവസം അച്ചൻകോവിലാറിലെ കുത്തൊഴുക്കിൽ മുങ്ങിത്താഴ്ന്ന മൂന്നു യുവാക്കളുടെ ജീവനാണ് സരസമ്മ രക്ഷിച്ചത്. ഉടുത്തിരുന്ന സാരി ആറ്റിലേക്ക് എറിഞ്ഞു നൽകി മരണകയത്തിൽപ്പെട്ടവരെ ഇവർ ജീവിതത്തിലേക്കു കൈപിടിച്ചുകയറ്റുകയായിരുന്നു.

കൊട്ടാരക്കര സ്വദേശികളായ പവീഷ്, രാഹുൽ, നഹാസ് എന്നിവരെയാണ് വെട്ടിയാർ വെണ്മണി പുലക്കടവിൽ ശശിയുടെ ഭാര്യ സരസമ്മ(50 ) അയൽവാസിയായ വിമുക്‌തഭടൻ തേക്കിൽ പുത്തൻവീട്ടിൽ ബാബു (40)എന്നിവരെയാണ് അതിസാഹസി കമായി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറോടെയാ ണ് സംഭവം. വെട്ടിയാർ പുലക്കടവ് പാലത്തിനുസമീപം അച്ചൻകോവിലാ റ്റിൽ കൊട്ടാരക്കര സ്വദേശികളായ ഏഴംഗ സംഘം എത്തുകയായിരുന്നു ഇതിൽ നാലുപേർ ആറ്റിൽ നീന്തി കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു. ആറ്റിൽ നിന്നും അലമുറ കേട്ട് ആറിന് സമീപം താമസിക്കുന്ന സരസമ്മ വീടിനുപുറത്ത് ഇറങ്ങി. ഇവർ നോക്കുമ്പോൾ കൈകൾ ഉയർത്തി മൂന്നുപേർ ആറ്റിൽ മുങ്ങിത്താഴുന്നതാണ് കണ്ടത്. ഉടൻ തന്നെ എന്തു ചെയ്യുമെന്നറിയാതെ ആലോചിച്ചു നിൽക്കാതെ ആറിനുസമീപത്തേക്ക് ഇവർ ഓടിയെത്തി. മറ്റൊന്നും ആലോചിക്കാതെ സരസമ്മ ഉടുത്തിരുന്ന സാരി അഴിച്ച് ആറ്റിലേക്ക് എറിഞ്ഞുകൊടുത്തു. മുങ്ങി താഴ്ന്നുകൊണ്ടിരുന്ന യുവാക്കൾക്ക് ഇത് രക്ഷയുടെ പിടിവള്ളിയായി സാരിയിൽ പിടിച്ച് കരയിലേക്ക് കയറാൻ യുവാക്കൾ ശ്രമം നടത്തി. കരക്കടുക്കാറായപ്പോൾ അവർ പിടിവിടാൻ തുടങ്ങി. ഈ സമയം അല്പം പരിഭ്രമിച്ചെങ്കിലും മനോധൈര്യം കൈവിടാതെ സരസമ്മ വിളിച്ചുകൂവി.

<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016ലെുേ05ഴമ2.ഷുഴ മഹശഴി=ഹലളേ>

ഇവരുടെ നിലവിളികേട്ട് അയൽവാസിയായ വിമുക്‌തഭടൻ ബാബു വീട്ടമ്മ എറിഞ്ഞുനൽകിയ സാരിക്കൊപ്പം വലിയ മുളങ്കമ്പ് കൂടി ഇട്ടുകൊടുത്തു ഇതിൽ പിടിച്ച് തൂങ്ങിക്കിടന്ന യുവാക്കളെ പിന്നീട് ബാബു ആറ്റിലേക്ക് ചാടി നീന്തി ഇറങ്ങി സാഹസികമായി കരക്കെത്തിക്കുകയുമായിരുന്നു. തുടർന്ന് ഒരാൾ കൂടി ആറ്റിൽ മുങ്ങിതാഴ്ന്നതായി രക്ഷപ്പെട്ടവർ അറിയിച്ചതിനെ തുടർന്ന് പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിക്കുകയും പിന്നീട് പോലീസും നാട്ടുകാരും അഗ്നിശമനസേനയും കാണാതായ യുവാവിനുവേണ്ടി തെരച്ചിൽ ഊർജിതമാക്കി. ഒന്നരമണിക്കൂർ നീണ്ട തെരച്ചിലുകൾക്കൊടുവിൽ, മുങ്ങിത്താഴ്ന്ന യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കൊട്ടാരക്കര അയിനുംമൂട്ടിൽ അനിൽ കുമാറിന്റെ (27) മൃതദേഹമാണ് കണ്ടെടുത്തത്. വീട്ടമ്മയായ സരസമ്മയുടെ സമയോചിതമായ ഇടപെടലാണ് മൂന്നു ജീവനുകൾക്ക് രക്ഷയുടെ വാതിൽ തുറന്നത്. മാവേലിക്കര കൊച്ചാലുംമൂട് പോപ്പുലർ മാരുതി ഷോപ്പിലെ ജോലിക്കാരിയാണ് ഇവർ. മാരുതി ഷോപ്പിലെ ജോലി കഴിഞ്ഞ് ഇവർ വീട്ടിൽ മടങ്ങി എത്തിയപ്പോഴായിരുന്നു സംഭവം.

ധീരമായ രക്ഷാ പ്രവർത്തനത്തിലൂടെ സരസമ്മയും വിമുക്‌തഭടനായ ബാബുവുംഇപ്പോൾ നാടിനാകെ അഭിമാനമായി മാറി. ആർ. രാജേഷ് എംഎൽഎ ഉൾപ്പടെയുള്ള ജനപ്രതിനിധികളും നാട്ടുകാരായ നിരവധിപ്പേരും ഇരുവരെയും വീടുകളിലെത്തി അഭിനന്ദനം അറിയിച്ചു കൂടാതെ നാടിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ഇവരെതേടി അഭിനന്ദനം പ്രവഹിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും വാർത്ത ഇപ്പോൾ തരംഗമായി മാറി. എല്ലാം ഈശ്വര നിശ്ചയവും ദൈവിക ശക്‌തിയുമാണെന്നാണ് വീട്ടമ്മ വിശ്വസിക്കുന്നത്. എങ്കിലും ഇപ്പോഴും കാതുകളിൽ യുവാക്കളുടെ നിലവിളിയും ദുരന്ത മുഖത്തെ ആ രംഗങ്ങളും അത്ഭുത കരമായ ആ നിമിഷവും വീട്ടമ്മയുടെ മനസിലൂടെ കടന്നുപോകുകയാണ്. മിലിട്ടറിയിൽ ശിപായി ആയി വിരമിച്ച തേക്കിൽ ബാബു മുംബൈയിലെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലിചെയ്യുകയാണ്. വീട്ടമ്മയ്ക്കൊപ്പം ബാബുവും രംഗത്ത് വന്നതോടെയാണ് യുവാക്കളുടെ ജീവന് രക്ഷയുടെ വാതിൽ തുറക്കാൻ കഴിഞ്ഞത്. ബാബുവിന് നന്നായി നീന്തൽ വശമുള്ളതും ഈ രക്ഷാ ദൗത്യത്തിന് വലിയ അനുഗ്രഹമായി.

<യ> –നൗഷാദ് മാങ്കാംകുഴി