മണ്ണിനടിയിൽ വീടുകൾ, താമസിക്കാൻ പരമസുഖം
സ്പെയിനിലെ സ്വയംഭരണ പ്രദേശമായ ആൻഡ ലൂസിയായിലെ ഒരു കുന്നിൻപ്രദേശമാണ് ഗൗഡിക്സ്. ആൻഡലൂസിയായിലെ മറ്റു ഗ്രാമങ്ങളെപ്പോലെ മനോഹരമാണ് ഗൗഡിക്സിന്റെ താഴ്വര.

എന്നാൽ ഗൗഡിക്സ് താഴ്വരയിൽ നിന്ന് മലമുകളിലേക്ക് കയറുമ്പോൾ കാഴ്ചയാകെ മാറും. താഴ്വരയിലേതുപോലെ വീടു കളൊന്നും ഇവിടെ ദ്യശ്യമല്ല. പകരം മണ്ണിനടിയിൽ നിന്ന് മുളച്ചു വരുന്ന കൂണുകൾ പോലെ ചിമ്മിനികൾ കാണാം. കുറച്ചു കൂടി സൂക്ഷിച്ചു നോക്കിയാൽ അവിടെയുമിവിടെ യുമൊക്കെ ചെറിയ വാതിലുകളും കാണാം. ഇവിടെ മണ്ണിനു മുകളിലല്ല, മണ്ണിനടിയിലാണ് വീടുകൾ.
യൂറോപ്പിലെ ഏറ്റവും പുരാതന മായ മനുഷ്യവാ സ കേന്ദ്രമാണ് ഗൗഡിക്സ്. ശിലാ യുഗം മുതൽ ഇവിടെ മനുഷ്യവാസമുണ്ട്. യൂറോപ്പിൽ ഏറ്റവു മധികം ഗുഹാ വീടുകൾ ഉള്ള സ്‌ഥലവും ഗൗഡിക് സിലാണ്.

രണ്ടായിരത്തിലധികം ഭൂഗർഭ ഭവനങ്ങളാണ് ഇവിടെയുള്ളത്. നൂറു കണക്കിന് വർഷങ്ങൾ പഴക്ക മുണ്ട് ഇവയിൽ പലതിനും.


വീടുകൾ കാണാൻ നിരവധി വിനോദ സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. ഇവരെ താങ്കളുടെ വീടിനു ള്ളിലേക്ക് ക്ഷണിച്ച് എല്ലാം കാട്ടി കൊടുക്കാൻ ഉടമ സ്‌ഥർക്ക് യാതൊരു മടിയുമില്ല. കാറ്റും വെളിച്ച വുമില്ലാത്ത ഗുഹാ ഭവനങ്ങളാണ് ഇവയെന്ന് കരുതണ്ട.ആവശ്യത്തിനു സ്‌ഥലവും വെളിച്ചവുമൊക്കെ യുള്ള ഇവയിലെ വാസം മണ്ണിനു മുകളിലെ വീടു കളേക്കാൾ സുഖകരമാണെന്ന് ഇവിടെ താമസി ക്കുന്നവർ പറയുന്നു. തണുപ്പുകാലത്ത് വീടിനുള്ളിൽ ചൂടും ചൂടുസമയത്ത് തണുപ്പുമാണുള്ളതെന്ന് ഇവർ പറയുന്നു.

ഭൂഗർഭ ഭവനങ്ങൾക്കു പുറമേ ഇവിടുത്തെ കുന്നി നടിയിൽ ആരാധനാലയങ്ങളും ഹോട്ടലുകളും സുഖ വാസ കേന്ദ്രങ്ങളുമൊക്കെയുണ്ട്.