Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


കണ്ടാലും കണ്ടാലും മതിവരാതെ.....
ഒരു വിനോദസഞ്ചാരിക്ക് വേണ്ടുന്നതെല്ലാം നല്കുന്ന അനുഗൃഹീത ഭൂമിയാണ് ഇടുക്കി. ജില്ലയുടെ ഒരറ്റമായ ശീതകാല പച്ചക്കറിത്തോട്ടങ്ങൾ നിറഞ്ഞ മറയൂരിൽ തുടങ്ങി മറ്റൊരറ്റമായ തേക്കടി വരെ യാത്ര ചെയ്താൽ ഒരു വിനോദസഞ്ചാരിയെ സംബന്ധിച്ചിടത്തോളം അത് വ്യത്യസ്തമായ അനുഭവങ്ങളാകും സമ്മാനിക്കുക. മലയാളികൾക്കും വടക്കേ ഇന്ത്യക്കാർക്കും വിദേശികൾക്കും ഒരേപോലെ ഇഷ്‌ടപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായി ഇടുക്കിയിലെ ഓരോ സ്‌ഥലവും മാറുന്നു. വന്യമായ കാനന സൗന്ദര്യം ആസ്വദിക്കേണ്ടവർ ഓടിയെത്തുന്നത് ഈ ജില്ലയിലേക്ക്. സ്പൈസ് ടൂറിസത്തിനായി ആഗ്രഹിക്കുന്നവർ കേരളത്തിൽ ആദ്യം തെരഞ്ഞെടുക്കുന്നത് ഈ ജില്ലയിലെ തോട്ടങ്ങൾ. ഗ്രാമീണ ജനതതിയുടെ ജീവിത സാഹചര്യങ്ങൾ എന്തെന്നു വ്യക്‌തമായി മനസിലാക്കി ആ ഗ്രാമങ്ങളിലെ ഭക്ഷണത്തിന്റെ രുചി അനുഭവിക്കാനായി സൗകര്യങ്ങളൊരുക്കി ഹോം സ്റ്റേയുടെ നീണ്ട നിര. കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിൽ ഇടുക്കിയെന്ന മലയോര ജില്ല മുഖ്യധാരയിലേക്ക് എത്തുന്നു. ഇടുക്കിയിൽ എവിടെ ചെന്നാലും അവിടെല്ലാം വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ നിലനില്ക്കുന്നു. ഓരോ വർഷവും പുതിയ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തുന്ന സ്‌ഥിതിയാണിപ്പോൾ. ഇവിടെ എത്തിയാൽ സഞ്ചാരികൾക്ക് ഒരിക്കലും നഷ്‌ടബോധം ഉണ്ടാവില്ല. കണ്ടാലും കണ്ടാലും മതിവരാത്ത കാഴചകൾ ആസ്വദിക്കാം..

വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി ഇവയെല്ലാം ഇടുക്കിയുടെ സവിശേഷതകളിൽ ചിലതാണ്. ഇടുക്കിയുടെ സാധ്യതകൾ മലയാള, തമിഴ് സിനിമാ നിർമാതാക്കൾ ഇപ്പോൾ വൻതോതിൽ ഉപയോഗിച്ചു തുടങ്ങി. മൂന്നാറിൽ നിന്നും യാത്ര തുടങ്ങി തേക്കടിയിൽ അവസാനിപ്പിക്കുന്ന ടൂറിസം പാക്കേജായിരുന്നു മുമ്പുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് ഗവിയിലും പാഞ്ചാലിമേട്ടിലും വരെ എത്തിനില്ക്കുന്നു.മൂന്നാറിലെ മരംകോച്ചുന്ന തണുപ്പ്് ഏതൊരു സഞ്ചാരിയുടേയും സ്വപ്നമാണ്. കോടമഞ്ഞിൽ മലകൾക്കു നടുവിലുള്ള ഈ കൊച്ചു പട്ടണത്തിൽ നിന്നാണ് കൊച്ചിയിൽ നിന്നുമെത്തുന്ന വിനോദസഞ്ചാരികൾ യാത്ര ആരംഭിക്കുന്നത്. ചെറു ചെറു ഡാമുകളും ജലാശയങ്ങളും തേയിലക്കാടുകളും വരയാടുകളും മൂന്നാറിനും സമീപ പ്രദേശങ്ങൾക്കുമുള്ള വിനോദസഞ്ചാര പ്രാധാന്യം വർധിപ്പിക്കുന്നു. ശീതകാല പച്ചക്കറിത്തോട്ടങ്ങൾ നിറഞ്ഞ വട്ടവടയും കാന്തല്ലൂരും ചന്തനക്കാടുകൾ നിറഞ്ഞ മറയൂരും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടത്.

ഇവിടെ നിന്നും മാട്ടുപ്പെട്ടിയിൽ എത്തിയാൽ അവിടെ ബോട്ടിംഗ സംവിധാനം. തൊട്ടടുത്ത് രാജമലയിൽ വരയാടുകളുടെ അപൂർവ കേന്ദ്രം. കുണ്ടള ഡാമും എക്കോ പോയിന്റും ടോപ് സ്റ്റേഷനും ചിന്നാറുമെല്ലാം സഞ്ചാരികൾക്ക് നല്കുന്ന അനുഭവം ഏറെ വലുതാണ്.

മൂന്നാറിൽ നിന്നു തേക്കടിയിലേക്ക്

മുമ്പ് മൂന്നാറിൽ നിന്ന് വിനോദ സഞ്ചാരി യാത്ര തിരിച്ചാൽ തേക്കടിയായിരുന്നു ലക്ഷ്യമാക്കുന്നത്. എന്നാൽ ഇപ്പോൾ കഥമാറി. മൂന്നാറിൽ നിന്ന് ദേവികുളം, ശാന്തൻപാറ വഴി തേക്കടിയിലേക്ക് പോവുന്നവർ ഇതിനിടയിൽ നിരവധി ചെറുകിട വിനോദസഞ്ചാര മേഖലകളിൽ കയറി ഇറങ്ങിയാണ് യാത്ര നടത്തുന്നത്. ശാന്തൻപാറയിലേയും പൂപ്പാറയിലേയും ഏലക്കാടുകൾ കണ്ട് ഇവിടങ്ങളിലെ ഹോം സ്റ്റേകളിൽ ഒരു ദിവസം താമസിച്ച ശേഷം മാത്രമാണ് ഏറെ ടൂറിസ്റ്റുകളും യാത്ര തുടരുന്നത്. തുടർന്ന് നെടുങ്കണ്ടത്തെത്തി അവിടെന്നും രാമക്കൽമേട്ടിൽ പോകുന്നു. കേരള –തമിഴ്നാട് അതിർത്തിയായ ഈ സുന്ദരഭൂമിയിലെ മനോഹര കാഴ്ച്ചകൾ കാണാം.സമുദ്രനിരപ്പിൽനിന്നും 3334 അടി ഉയരത്തിൽ സ്‌ഥിതിചെയ്യുന്ന രാമക്കൽമേട്ടിൽ നിന്നാൽ താഴെ തമിഴ്നാട്ടിലെ കാഴ്ചകൾ ആസ്വദിക്കാൻ കഴിയും.

ഇവിടെ നിന്നു തേക്കടിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അണക്കരയെന്ന സ്‌ഥലം. ജില്ലയിൽ തന്നെ ഏറ്റവുമധികം ഹോം സ്റ്റേകൾ സ്‌ഥിതി ചെയ്യുന്ന സ്‌ഥലങ്ങളിൽ ഒ്ന്നാണ് അണക്കര. ഹോം സ്റ്റേകളോട് അനുബന്ധിച്ച് സുഗന്ധ വ്യഞ്ജന വില്പന ശാലകളും ഒരുക്കിയിട്ടുണ്ട്. ഫാം വിസിറ്റിംഗ് സൗകര്യങ്ങൾ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. വടക്കേ ഇന്ത്യക്കാർക്കും വിദേശീയർക്കും ഏറ്റവുമധികം താത്പര്യമുള്ളതാണ് ഫാം വിസിറ്റിംഗെന്നു ഹോം സ്റ്റേ നടത്തുന്നവർ തന്നെ വ്യക്‌തമാക്കുന്നു. 1000 രൂപമുതൽ ഒരു ദിവസത്തേയക്ക് വാടക ഈടാക്കുന്ന ഇത്തരം താമസ സൗകര്യങ്ങൾ ഉണ്ട്. ഇവിടെ നിന്നും തേക്കടിയിൽ എത്തിയാൽ സഞ്ചാരിക്ക് ഇഷ്‌ടമുള്ള തരത്തിലുള്ള താമസ സൗകര്യങ്ങൾ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. സ്റ്റാർ ഹോട്ടൽ മുതൽ സാധാരണക്കാർക്കു താങ്ങാൻ കഴിയുന്ന വാടക ഈടാക്കുന്ന ഹോട്ടൽ വരെ തേക്കടിയുടെ കവാടമായ കുമളിയുടെ പ്രത്യേകതയാണ്. തേക്കടി തടാകത്തിലൂടെയുള്ള ബോട്ടിംഗും പുലർവേളയിൽ കോടമഞ്ഞണിഞ്ഞുള്ള ട്രക്കിംഗുമെല്ലാം സഞ്ചാരികൾക്ക് ഏറെ ഹൃദ്യം. പെരിയാർ ടൈഗർ റിസർവിലെ കടുവകളും കാട്ടാനകളും എല്ലാം ഏതൊരു സഞ്ചാരിയും കാണാൻ ഏറെ ആഗ്രഹിക്കുന്നതാണ്.


തേക്കടിയിൽ നിന്നു ഗവിയിലേക്ക്

പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ ഗവി. കൊടുംകാടിനു നടുവിൽ പ്രകൃതി രമണീയമായ ഭൂമി. ദേശീയ പാതയിൽ വണ്ടിപ്പെരിയാറിൽ നിന്നു തിരിഞ്ഞാണ് ഗവിയിലേക്ക് പോവുന്നത്. വള്ളക്കടവ് കഴിഞ്ഞാൽ പൂർണമായും കാടിനു നടുവിലൂടെ 25 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഗവിയിൽ എത്താം. യാത്രയ്ക്കിടയിൽ കാട്ടാനകളെ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. മൊട്ടക്കുന്നുകൾക്കും ചോലവനങ്ങൾക്കും പുൽമേടുകൾക്കുമിടയിലുളള ഗാട്ട് റോഡിലൂടെ ഇപ്പോൾ ഗവിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഏറെ വർധനവാണുള്ളത്. ഗവിയിൽ തടാകത്തിൽ ബോട്ടിംഗും കൊടുംവനത്തിലൂടെയുള്ള ട്രക്കിംഗുമെല്ലാം ഏറെ അനുഭൂതി പകരുന്നതാണ്.പാഞ്ചാലിമേടും വാഗമണ്ണും

ഇടുക്കിയുടെ സ്വപ്നഭൂമിയാണ് വാഗമൺ. മഞ്ഞിൽ പൊതിഞ്ഞു നില്ക്കുന്ന മൊട്ടക്കുന്നുകൾ. ഇടയ്ക്കിടയ്ക്ക് മനം കുളിർക്കാനായി ചെറിയ ചാറ്റൽ മഴ. മൊട്ടക്കുന്നുകളും, മൊട്ടക്കുന്നുകൾക്കിടയിലുള്ള ചെറിയ തടാകവും, പൈൻ മരക്കാടുകളും, സൂയിസൈഡ് പോയിന്റും, ഇവയെല്ലാം വാഗമണ്ണിന്റെ മാത്രം പ്രത്യേകത. ഇയോബിന്റെ പുസ്തകം എന്ന സിനിമ ചീത്രീകരിച്ച ഉളുപ്പൂണിയുടെ പ്രകൃതി രമണീയതയും ഏറെ വിസ്മയകരമാണ്.

പരന്നു കിടക്കുന്ന പുൽമേടാണ് പ്രധാന കാഴ്ച. കുളമാവ് ഡാമും ഇവിടെ നിന്നും കാണാൻ സാധിക്കും.പീരുമേട് താലൂക്കിലുള്ള പ്രകൃതിരമണീയമായ പരുന്തുംപാറയാണ് ഇപ്പോൾ വളർന്നു വരുന്ന മറ്റൊരു വിനോദസഞ്ചാര കേന്ദ്രം.

പീരുമേടിനും തേക്കടിക്കും ഇടയിലായി സ്‌ഥിതിചെയ്യുന്നു. ഏറെ ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ സ്‌ഥലം. ഇപ്പോൾ സിനിമാ ഷൂട്ടിംഗിനായും ചില നിർമാതാക്കൾ ഇവിടം തെരഞ്ഞെടുക്കുന്നുണ്ട്.

മീശപ്പുലിമല

മൂന്നാറിൽ നിന്നും 27 കിലോമീറ്റർ അകലെയുള്ള മീശപ്പുലിമലയും ഇപ്പോൾ ഹിറ്റായിരിക്കയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മലകളിൽ ഒന്നാണിത്. ലോക പൈതൃക മേഖലകളിൽ പെട്ട സ്‌ഥലം. ട്രക്കിംഗിന് ഏറെ അനുകൂലമായ പ്രദേശമാണിത്.

ഇടുക്കി ആർച്ച് ഡാം

ഇടുക്കി ഡാമിലേക്ക് ഓരോ വർഷവും എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഈ ആർച്ച് ഡാമിനെ സഞ്ചാരികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യവും ഇല്ല. ഇടുക്കി ഡാമിൽ നിന്നു 17 കിലോമീറ്റർ സഞ്ചരിച്ചാൽ കാൽവരി മൗണ്ട് എന്ന സ്‌ഥലത്തെത്താം. മൊട്ടക്കുന്നുകൾ നിറഞ്ഞ ഈ ഭൂപ്രദേശത്തു നിന്നു നോക്കിയാൽ വിദൂര ദൃശ്യങ്ങൾ അതി മനോഹരമാണ്.നാടുകാണിയും മീനുള്ളിയും, തൂവാനവുമെല്ലാം ഇടുക്കിയുടെ മറ്റു ചില സവിശേഷതകളാണ്.മൂന്നാർ ടൗണിൽ നിന്നു 25 കിലോമീറ്റർ അകലെയാണ് നാടുകാണി.

സമുദ്രനിരപ്പിൽ നിന്നു മൂവായിരത്തോളം അടി ഉയരത്തിലാണ് സ്‌ഥിതി ചെയ്യുന്നത്. ചുറ്റുപാടുമുള്ള മലനിരകളുടെയും കാടുകളുടെയും മേടുകളുടെയുമെല്ലാം മനോഹരമായ കാഴ്ച ഇവിടെനിന്നാൽ കാണാം. മറയൂരി ൽ നിന്നു പത്തു കിലോമീറ്റർ അകലെയാണ് തൂവാനം വെള്ളച്ചാട്ടം. ഇവിടേക്കും ഇപ്പോൾ സഞ്ചാരികൾ എത്തുന്നുണ്ട്.

ഇടുക്കിയുടെ സൗന്ദര്യത്തെക്കുറിച്ച് വിശദീകരിച്ചാൽ അവസാനിക്കില്ല. പറഞ്ഞതിലും വിവരിച്ചതിലും ഏറെ സുന്ദരമായ സ്‌ഥലങ്ങൾ ഇടുക്കി എന്ന സുന്ദര ഭൂപ്രദേശത്തുണ്ട്. ഇതാണ് ഓരോ വർഷവും സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകാൻ ഇടയാക്കുന്നത്. അടിമാലിയും ചീയപ്പാറയുമെല്ലാം സഞ്ചാരികളുടെ ഇഷ്‌ടഭൂമിയാണ.്

തീർഥാടകർക്കുംഇത് പുണ്യഭൂമി

മുതലക്കോടം വിശുദ്ധ ഗീവർഗ്സ പള്ളി, വാഗമൺ കുരിശുമല, തങ്ങൾ പാറ, പട്ടുമലപള്ളി, പള്ളിക്കുന്ന് പള്ളി, പീർമുഹമ്മദിന്റെ ശവകുടീരം, മംഗളാദേവീക്ഷേത്രംഇവയെല്ലാം ഇടുക്കിയിലെ പ്രധാന തീർഥാടനകേന്ദ്രങ്ങളാണ്.

തോമസ് വർഗീസ്

ആ ദ്വീപിലെ സൂപ്പർസ്റ്റാർ ജൊനഥൻ തന്നെ...
ബ്രി​ട്ട​ണി​ലെ ഒ​രു ഒ​റ്റ​പ്പെ​ട്ട ദ്വീ​പാ​ണ് സെ​ന്‍റ് ​ഹെ​ലെ​ന. വ​ള​രെ ചെ​റി​യ ഈ ​ദ്വീ​പി​ലേ​ക്ക് എ​ത്തു​ന്ന ആ​ളു​ക​ളു​ടെ ബാ​ഹു​ല്യം നി​മി​ത്തം തൊ​ട്ട​ടു​ത്തു​...
അരിശം കൊള്ളിച്ച വില്ലന്മാർ
മു​ഖ​ത്ത് വ​സൂ​രി​ക്ക​ല​യും കൊ​ന്പ​ൻ​മീ​ശ​യും ചു​വ​പ്പു​ക​ല​ർ​ന്ന ഉ​ണ്ട​ക്ക​ണ്ണും മൊ​ട്ട​ത്ത​ല​യും ഇ​റു​കി​പ്പി​ടി​ച്ച ബ​നി​യ​നും ലു​ങ്കി​യു​മുടു​ത്ത് കൈയി​ൽ ...
മണ്ണ് തിന്നുന്ന ജനത
മ​ണ്ണ് തി​ന്നു​ക​യാ​ണി​വ​ർ... ത​ങ്ങ​ളു​ടെ പൂ​ർ​വി​ക​ർ പി​ൻ​തു​ട​ർ​ന്നു വ​ന്നി​രു​ന്ന സം​സ്കാ​ര​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നാ​യി. മ​ണ്ണ് തി​ന്നു​ന്ന​വ​രു​മു​ണ്ടി​...
കോള്‍ പടവുകളില്‍ മത്സ്യക്കൊയ്ത്ത്‌
തു​ലാ​മ​ഴ പെ​യ്തൊ​ഴി​യും മു​ന്പേ കോ​ൾ പ​ട​വു​ക​ളി​ൽ മ​ത്സ്യ​ക്കൊ​യ്ത്തു തു​ട​ങ്ങി. കോ​ൾ​പാ​ട​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി​ക്കു​ള്ള സ​മ​യ​മാ​യി. ന​വം​ബ​ർ പ​കു​തി​ക​ഴി​യു​...
പണി തീരേണ്ട താമസം, വെട്ടിപ്പൊളിക്കും
റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ ഇ​ത്ര സു​താ​ര്യ​മാ​യി നി​യ​മം ഇ​ള​വു ന​ൽ​കു​ന്ന മ​റ്റൊ​രു നാ​ടി​ല്ല. ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ ദി​വ​സം ത​ന്നെ വെ​ട്ടി​പ്പെ...
അപകടക്കെണിയായി നിരത്തുകള്‍
അ​മേ​രി​ക്ക​യി​ൽ 34 കോ​ടി​യോ​ളം വാ​ഹ​ന​ങ്ങ​ളും അ​ത്ര​ത്തോ​ളം ജ​ന​ങ്ങ​ളു​മു​ണ്ട്. അ​വി​ടെ റോ​ഡ​പ​ക​ട മ​ര​ണം വ​ർ​ഷം ശ​രാ​ശ​രി 35,000. ഇ​ന്ത്യ​യി​ൽ 22 കോ...
വേണം, നാടിനൊരു റോഡ് പ്ലാന്‍
റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യും ആ​വ​ർ​ത്തി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളു​മാ​ണ് എ​ക്കാ​ല​ത്തെ​യും നാ​ട്ടു​വ​ർ​ത്ത​മാ​നം. വെ​ള്ള​ക്കു​ഴി​യി​ൽ വ​ള്ള​മി​റ​ക്കി​യും വാ...
ഇരുട്ടിലാഴ്ന്ന അഞ്ചു വർഷങ്ങൾ
ഇ​റ്റു വെ​ളി​ച്ചം ക​യ​റാ​ത്ത മു​റി​യി​ൽ അ​ഞ്ചു വ​ർ​ഷ​ത്തോ​ളം ക​ഠി​ന ത​ട​വ്. അ​തും സ്വ​ന്തം വീ​ട്ടി​ൽ. പു​റം​ലോ​കം കാ​ണാ​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ട്...
ഒച്ചുകളുടെ നാട്ടില്‍ ഒരിടവേളയില്ലാതെ...
ജു​റാ​സി​ക് പാ​ർ​ക്ക് ഒ​രു​ക്കി​യ സ്റ്റീ​വ​ൻ സ്പി​ൽ​ബ​ർ​ഗി​ന്‍റെ സി​നി​മ പോ​ലെ​യാ​ണ് ഇ​പ്പോ​ൾ തൃ​ശൂ​ർ പൂ​ങ്കു​ന്നം ഭാ​ഗ​ത്തെ ഒ​ച്ചു​വേ​ട്ട​യു​ടെ ക​ഥ​ക​ൾ. ദി​ന...
ഗുണ്ടകളെ വളര്‍ത്തുന്ന രാഷ്ട്രീയം
സം​സ്ഥാ​ന​ത്തെ എല്ലാ ജില്ലകളിൽനിന്നും ഓരോ എ​സ്ഐ​യേയും പത്ത് പോ​ലീ​സു​കാ​രെ​യും ക​ണ്ടെ​ത്തി.​എ​ല്ലാ​വ​രും​മി​ടു​ക്കന്മാരാ​യി​രി​ക്ക​ണ​മെ​ന്നു ഡി​ജി​പി​ക്കു ...
കാമുകനെ വകവരുത്താന്‍ യുവതിയുടെ ക്വട്ടേഷന്‍
പ്ര​ണ​യ​ത്തി​ൽ നി​ന്നും പിന്മാ​റി​യ യു​വാ​വി​നെ​യും പ്ര​ണ​യ​ത്തെ എ​തി​ർ​ത്ത യു​വാ​വി​ന്‍റെ പി​താ​വി​നെ​യും വ​ക​വ​രു​ത്താ​ൻ യു​വ​തി ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ കേ​സ് ത...
കേരളത്തിലെ വനിതാ ഗുണ്ട
കോളിളക്കം സൃ​ഷ്ടി​ച്ച കേ​സാ​യി​രു​ന്നു വ​രാ​പ്പു​ഴ പീ​ഡ​ന​ക്കേ​സ്. നി​ർ​ധ​നകു​ടും​ബ​ത്തി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​...
അക്രമികളെ രക്ഷിക്കുന്ന പോലീസ്; സത്യംപറയുന്ന കാമറ
അ​ക്ര​മി​ക​ളെ ര​ക്ഷി​ക്കു​ന്ന പോ​ലീ​സ്, സ​ത്യം പ​റ​യു​ന്ന കാ​മ​റ പോ​ലീ​സി​നി​ട്ടു ര​ണ്ടെ​ണ്ണം കി​ട്ടി​യാ​ലും പ്ര​തി​ക​ൾ ഭ​ര​ണ​ക​ക്ഷി​ക്കാ​രാ​ണെ​ങ്കി​ൽ കി​ട്...
നിയമം ഞങ്ങള്‍ക്കു പുല്ലാടാ....
ഗു​ണ്ട​ക​ൾ തെ​രു​വു​നാ​യ്ക്ക​ളെപ്പോലെ​യാ​ണ്. ചോ​ദി​ക്കാ​നും​പ​റ​യാ​നും പ​റ്റി​ല്ല. എ​ന്തും ചെ​യ്യും. എ​പ്പോ​ൾ ചെ​യ്യു​മെ​ന്നു​മാ​ത്രം അ​റി​യി​ല്ല. നാ​ട്ടി​ലെ...
നവരാത്രി പൂജ: ആ​ത്മീ​യ​ത​യു​ടേ​യും അ​ഖ​ണ്ഡ​ത​യു​ടെ​യും ആ​ഘോ​ഷം
അ​ക്ഷ​ര​മാ​യും സം​ഗീ​ത​മാ​യും നി​റ​യു​ന്ന അ​മ്മ​യു​ടെ വാ​ത്സ​ല്യം ഏ​റ്റു​വാ​ങ്ങു​ന്ന ന​വ​രാ​ത്രി​കാ​ലം. അ​ശ്വി​ന​മാ​സ​ത്തി​ലെ ശു​ക്ല​പ്ര​തി​പാ​ദം മു​ത​ൽ ഒ​ൻ​പ​ത...
ഓടു വ്യവസായവും 'പൊട്ടുന്നു'
മ​ല​യാ​ളി​യു​ടെ ജീ​വി​ത​താ​ള​മാ​യി​രു​ന്ന പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​ണ്. പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളി​ലൊ​...
പേരുകള്‍ അനവധി, വിലാസങ്ങളും....
ഹൗ​സ് ന​ന്പ​ർ 37, തേ​ർ​ട്ടീ​ത്ത് സ്ട്രീ​റ്റ്- ഡി​ഫ​ൻ​സ്, ഹൗ​സിം​ഗ് അ​ഥോ​റി​റ്റി. വൈ​റ്റ് ഹൗ​സ്, ക്ലി​ഫ്ട​ണ്‍. കൂ​ടാ​തെ, നൂ​റാ​ബാ​ദി​ലെ പ​ർ​വ​ത താ​ഴ്‌വര​യി​ലെ ...
കാത്തിരിപ്പ് നീളുന്നു ....
ഇ​ട​വേ​ള​യി​ല്ലാ​തെ പെ​യ്യു​ന്ന കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ലാ​യി​രു​ന്നു കണ്ണൂർ കീ​ഴ്പ്പ​ള്ളി കോ​ഴി​യോ​ട്ടെ ഗ്രാ​മം. മ​ഴ​യൊ​ന്ന് മാ​റാ​ൻ കാ​ത്തി​രു​ന്നു ദി​യ​യ...
കൂടുതലും പെണ്‍കുട്ടികള്‍
കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ൾ ഒ​രു സാ​മൂ​ഹ്യ പ്ര​ശ്ന​മാ​യി വ​ള​രു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം​ഏ​റ്റ​വു​മ​ധി​കം കാ​ണാ​താ​യ​ത് പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണെ​...
വേണം, ബോധവത്കരണം
കു​ട്ടി​ക​ൾ ഉ​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കു​ക... കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സം​ഘം വ്യാ​പ​കം... ഒ​രു നീ​ല വാ​ൻ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ... ശ്ര...
ഞെട്ടിക്കുന്ന കണക്കുകള്‍
ഇ​വ​രെ സൂ​ക്ഷി​ക്കു​ക എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​ഏ​താ​നും നാ​ടോ​ടി സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ടു​ത്ത​യി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​ര...
കുരുന്നുകള്‍ക്കുമീതെ വട്ടമിട്ട്.....
ഏ​താ​നും ദി​വ​സം മു​ന്പ് സ​ന ഫാ​ത്തി​മ എ​ന്ന നാ​ലു വ​യ​സു​കാ​രി​യെ കാ​ണാ​താ​യ സം​ഭവ​മാ​ണ് കു​ട്ടി​ക​ളു​ടെ തി​രോ​ധാ​നം സം​സ്ഥാ​ന​ത്തു വീ​ണ്ടും വാ​ർ​ത്ത​യാ​കാൻ കാ...
വരുമോ, റോബോട്ടുകള്‍ വാഴും കാലം?
മ​നു​ഷ്യ​ൻ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ അ​തേ​പ​ടി ചെ​യ്യാ​ൻ ക​ഴി​യു​ന്ന യ​ന്ത്ര​ങ്ങ​ൾ. റോ​ബ​ട്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു സാ​മാ​ന്യ​ധാ​ര​ണ​യാ​ണി​ത്. ഈ ​നൂ...
ക​ഥ പ​റ​യു​ന്ന സി​നി​മാ ടി​ക്ക​റ്റു​ക​ൾ
സി​നി​മ കാ​ണു​ക എ​ന്ന​ത് ഇ​ന്ന് ചെ​ല​വേ​റി​യ വി​നോ​ദ​മാ​യി മാ​റി​യി​രി​ക്കു​ന്നു. വെ​ള്ളി​ത്തി​ര​യി​ൽ ഇ​ഷ്ട​താ​ര​ത്തെ ക​ണ്ടാ​ൽ കൈ​യ​ടി​ക്കാ​നും ഇ​ഷ്ട​മ​ല്ലാ​ത്...
വേ​ണം ഓ​ഫീ​സു​ക​ളി​ൽ ശു​ദ്ധി​ക​ല​ശം
കൈ​ക്കൂലി​യാ​ണ് വി​ല്ല​ൻ. പ​ച്ച​യ്ക്ക് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന സി​ലീ​ഷി​നെ പോ​ലു​ള്ള​വ​ർ ഓ​രോ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കു​ന...
ക​ർ​ഷ​ക​ന്‍റെ ആ​ത്മ​ഹ​ത്യ​ക്കു ശേ​ഷ​വും മാറ്റമില്ലാതെ ഓഫീസുകൾ
ക​ർ​ഷ​ക​ന്‍റെ ആ​ത്മ​ഹ​ത്യ​ക്ക് ശേ​ഷ​വും റ​വ​ന്യു ഓ​ഫീ​സു​ക​ളി​ൽ പ​രാ​തി​ക്കാ​ർ നേ​രി​ടു​ന്ന​ത് ക​ടു​ത്ത അ​വ​ഗ​ണ​ന ത​ന്നെ​യാ​ണ്. എ​ത്ര​പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്താ​ല...
പ​ട്ട​യം കി​ട്ടാ​ൻ നി​രാ​ഹാ​രം
ത​ങ്ങ​ളു​ടെ കൃ​ഷിസ്ഥ​ല​ത്തി​നു പ​ട്ട​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഒ​ന്പതു പേ​ര​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്പിൽ നി​രാ​ഹാ​ര സ​മ​രം ന​ട​...
നിയമം കനിഞ്ഞാലും വില്ലേജ് കനിയില്ല
മ​റ​യൂ​ർ മേ​ഖ​ല​യി​ലെ ഒ​രു വി​ല്ലേ​ജ് ഓ​ഫീ​സി​നെ കു​റി​ച്ചാ​ണ് വി​ധ​വ​യാ​യ വീ​ട്ട​മ്മ​യ്ക്കു പ​റ​യാ​നു​ള്ള​ത്. നി​യ​മ പോ​രാ​ട്ട​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത വ​ഴ...
പോക്കുവരവ് എന്നാല്‍ അപേക്ഷകന്റെ പോക്കും വരവും?
പോ​ക്കു​വ​ര​വ് എ​ന്നാ​ൽ പോ​ക്കും വ​ര​വു​മാ​യി മാ​റു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സി​ൽ പോ​ക്കു​വ​ര​വി​നു കൊ​ടു​ത്താ​ൽ ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ ഓ​ണ്‍ ലൈ​നി​ലാ​ണ് ...
സാംകുട്ടിമാർ ഉ​ണ്ടാ​കാ​തെ​യി​രി​ക്ക​ട്ടെ...
സാം​കു​ട്ടി​യെ ഓ​ർ​മ്മ​യി​ല്ലേ.. ഇ​ല്ലെ​ങ്കി​ൽ ഓ​ർ​ക്ക​ണം. ക​ര​മ​ട​യ്ക്കാ​ൻ വി​ല്ലേ​ജോ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഓ​ർ​ക്ക​ണം. കൈയി​ൽ പെ...
ത​ല​വ​ര എ​ഴു​തു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ്
“മൂ​ന്നു പെ​ങ്കു​ഞ്ഞു​ങ്ങ​ളാ എ​നി​ക്ക്. ഇ​തു​ങ്ങ​ളേം കൊ​ണ്ട് ഞാ​നി​നി എ​ന്തു ചെ​യ്യും? ഞ​ങ്ങ​ൾ​ക്ക് പോ​യി അ​വ​ർ​ക്കെ​ന്നാ പോ​കാ​നാ? അ​വ​രു സ​ർ​ക്കാ​റി​ന്‍റെ ...
ചീറിപ്പായരുതേ
കാ​ല​വ​ര്‍​ഷം ​ശ​ക്ത​മാ​കു​ന്ന​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്കു മു​ന്നി​ലു​ള്ള​ത് ഏ​റെ ബു​ദ്ധി​മു​ട്ടു നി​റ​ഞ്ഞ ദി​വ​സ​ങ്ങ​ളാ​ണ്. ക​രു​ത​ലോ​ടെ​യും ശ്ര​ദ...
മൊബൈല്‍ കെണിയില്‍ കുരുങ്ങിയവര്‍
സ​മ​യം രാ​ത്രി​യാ​ണ്... കോ​ള​ജ് ഹോ​സ്റ്റ​ലിലെ ഒരു മുറിയിൽ ഉ​റ​ങ്ങാ​തെ കി​ട​ക്കു​ന്ന പെ​ണ്‍​കു​ട്ടി. മൊ​ബൈ​ലി​ൽ ചാ​റ്റ്് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​വ​ളു​ട...
മലയാള സിനിമയ്ക്ക് ചങ്കിടിപ്പ് ; ബാഹുബലി വിഴുങ്ങുമോ?
കേ​ര​ള​ത്തി​ൽ ബാ​ഹു​ബ​ലി​ ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്പോ​ൾ ച​ങ്കി​ടി​ച്ച് മ​ല​യാ​ള​സി​നി​മ. മ​ല​യാ​ള​ത്തി​ൽ പു​ലി​മു​രു​ക​ൻ എ​ന്ന എ​ക്കാ​ല​ത്തെ​യും ക്രൗ​ഡ് പു​ള്ള...
ഇനിയും നടുക്കം മാറാതെ....
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കി വ​ള​ർ​ത്തി​യ മ​ക​ൻ മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും ബ​ന്ധു​വി​നെ​യും അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക,ഒ​രു മൃ​ത​ദേ​...
പിറന്നാൾ സമ്മാനം മരണം
അ​ന്ന് അ​വ​ളു​ടെ പി​റ​ന്നാ​ളാ​യി​രു​ന്നു. സ്നേ​ഹ​നി​ധി​ക​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ പു​ന്നാ​ര മ​ക​ളാ​യി ഈ ​ഭൂ​മി​യി​ൽ ജ​നി​ച്ച​തി​ന്‍റെ ഇ​രു​പ​താം വാ​ർ​ഷി​കം. അ...
ഈ ​അ​വ​ധി​ക്കാ​ലം ക​റ​ങ്ങി​യ​ടി​ക്കാം... ഹാ​പ്പി ജേ​ർ​ണി
അ​വ​ധി​ക്കാ​ല​മെ​ത്തി. പാ​ഠ​പു​സ്ത​ക​ങ്ങ​ളും സ്കൂ​ൾ ബാ​ഗും മാ​റ്റി​വ​ച്ച് ഇ​നി ട്രാ​വ​ൽ​ബാ​ഗെ​ടു​ത്തോ​ളൂ. കൊ​ച്ചു കൊ​ച്ചു യാ​ത്ര​ക​ളി​ലൂ​ടെ ഈ ​അ​വ​ധി​ക്കാ​ലം...
കളിപ്പാട്ടങ്ങളുടെ നഗരത്തിൽ ഒരു നാൾ...
കളിപ്പാട്ടങ്ങളുടെ നഗരത്തിലേക്കാണ് യാത്ര; ടോയ്സ് സിറ്റി എന്ന് വിളിക്കുന്ന ചണപട്ടണത്തിലേക്ക്. കുട്ടിക്കാലം മുതൽക്കേ വല്ലാതെ മോഹിപ്പിച്ചിരുന്ന, ഇപ്പോഴും മോഹിപ്പിക്...
ആന = തൃശൂർ
ആനപ്രാന്തൻമാരുടെ നാടേതാണെന്ന് ചോദിച്ചാൽ ഒട്ടും സംശയിക്കാതെ മറുപടി പറയാം – തൃശൂർ

തൃശൂർക്കാരോളം ആനപ്രാന്തുള്ളവർ കേരളത്തിൽ വേറെയെവിടേയും കാണില്ല. ആനച്ചൂരും ...
പഴക്കംകൂടിയാൽ അടിച്ചഅുമാറ്റും
സൗത്ത് മുംബൈയിലെ ഗിർഗാം ചൗപ്പാത്തിലെ കൂറ്റൻ വീട്ടിലും ഗോഡൗണിലും അപ്രതീക്ഷിത അതിഥികളെ കാത്തിരുന്നത് അമൂല്യമായ ഒരു പിടി വസ്തുക്കളാണ്. കോടികൾ വിലമതിക്കുന്ന അപൂർവ ...
ഒഴിഞ്ഞ മനസുകൾ
ഞാനൊരു നാണം കുണുങ്ങിയാണെന്നാണ് എല്ലാവരും പറയുന്നത്.. എല്ലായ്പോഴും സന്തോഷവാനായിരിക്കാനും മറ്റുള്ളവരെ സഹായിക്കാനുമൊക്കെ എനിക്ക് ഇഷ്‌ടമാണ്. അങ്ങനെ ചെയ്യാനാകുമെന്ന ...
കലയുടെ കാട് പൂക്കും കാലം..
കൊഴിഞ്ഞുപോകലുകൾ നഷ്‌ടമാണ്, ഉത്സവങ്ങളാകട്ടെ കൂടിച്ചേരലും. ഇതുരണ്ടും മനഃശാസ്ത്രത്തിന്റെ രണ്ടു വശങ്ങളാകുമ്പോൾ ഇവിടെ നഷ്‌ടവും ലാഭവും ഒരു കൂട്ടർക്കു തന്നെ... ആദിവാസി...
വയനാട്ടിൽ 13 അപൂർവ ഇനങ്ങളെ കണ്ടെത്തി
കൽപ്പറ്റ: സംസ്‌ഥാന വനം–വന്യജീവി വകുപ്പ്, സംസ്‌ഥാന ജൈവവൈവിധ്യ ബോർഡ്, മാനന്തവാടി ഫേൺസ് നാച്യുറൽ സൊസൈറ്റി എന്നിവ സംയുക്‌തമായി വയനാട് വന്യജീവി സങ്കേതത്തിലും തെക്കേ ...
കണ്ടാലും കണ്ടാലും മതിവരാതെ.....
ഒരു വിനോദസഞ്ചാരിക്ക് വേണ്ടുന്നതെല്ലാം നല്കുന്ന അനുഗൃഹീത ഭൂമിയാണ് ഇടുക്കി. ജില്ലയുടെ ഒരറ്റമായ ശീതകാല പച്ചക്കറിത്തോട്ടങ്ങൾ നിറഞ്ഞ മറയൂരിൽ തുടങ്ങി മറ്റൊരറ്റമായ തേ...
യുട്യൂബിൽ കണ്ടുപഠിച്ചു; കൊട്ടിക്കയറിയത് ഉയരങ്ങളിലേക്ക്
യുട്യൂബിൽ നിന്നും ഒരു സംഗീത ഉപകരണത്തിന്റെ ഉപയോഗം പഠിക്കുക എന്നത് കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ്. എന്നാൽ കോഴിക്കോട് സ്വദേശി ക്ലിൻസിൻ പറയുന്നു, സംഗീതം ഉള്ളിലു...
വേഗത്തിന്റെ മൂസ
വേഗവും സാഹസികതയും ഇല്ലാത്തൊരു ജീവിതം ഈ 45കാരന് ചിന്തിക്കാൻ പോലുമാകില്ല. സദാ അപകടം പതിയിരിക്കുന്ന മലഞ്ചെരിവുകളിലെ വീതികുറഞ്ഞ റോഡുകളിലൂടെ വെടിയുണ്ട പോലെ കാർ പറപ്പ...
സിനിമാ കാഴ്ചകളുടെ വാരഫലം
സിനിമാക്കാഴ്ചകളാൽ തലസ്‌ഥാനനഗരിയെ ഉത്സവത്തിമിർപ്പിലാഴ്ത്തിയ 21–ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്നലെ തിരൾീല വീണു. അടുത്ത വർഷം വീണ്ടും കാണാമെന്നു പറഞ്ഞ് സ...
ഒടുവിൽ നർത്തകൻ കീഴടങ്ങി
അപ്രതീക്ഷിതമായിരുന്നു അവരുടെ ആക്രമണം. ഫ്ളാറ്റ് വളഞ്ഞതിനുശേഷം കിടപ്പു മുറിയിലേക്ക് നിറതോക്കുകളു മായി അവർ കടന്നു. അയാളു ടെ മുഖത്ത് എതിർപ്പിന്റെയോ പ്രത്യാക്രമണത്തി...
500 രൂപയ്ക്കും കഴിക്കാം വിവാഹം!
മകളുടെ വിവാഹത്തിന് 500 കോടി മുടക്കിയ കർണാടകയിലെ ഗാലി ജനാർദൻ ഇനി പഴങ്കത. സ്വന്തം വിവാഹത്തിന് 500 രൂപ മാത്രം ചെലവാക്കിയ യുവ ഐഎഎസ് ഉദ്യോഗസ്‌ഥയാണ് ഇപ്പോൾ വാർത്തയിലെ...
ജീവൻ പണയംവച്ചുള്ള സംഘട്ടനങ്ങൾ
സ്റ്റണ്ട് ആർട്ടിസ്റ്റ് എം. സുരേഷ് 20 വർഷമായി ഈ രംഗത്തു സജീവമാണ്. കൈമെയ് മറന്നുള്ള സംഘട്ടന രംഗത്തിനിടെ അപകടം സംഭവിച്ച് സുരേഷിന്റെ ജീവിതം സാധാരണ നിലയിലാകാൻ രണ്ടു ...
LATEST NEWS
ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ വിജയിച്ചു
വഡ്ഗാമിൽ ജിഗ്നേഷ് മേവാനിക്ക് വിജയം
ഗുജറാത്തിൽ വീണ്ടും ബിജെപി; ഹിമാചലിലും അധികാരം ഉറപ്പിച്ചു
ജിഎസ്ടിയും നോട്ട് പിൻവലിക്കലും ഗുജറാത്തിൽ ബിജെപിയെ തളർത്തി
വിജയ് രൂപാനി വിജയിച്ചു
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.