Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


ഗോദ കിടുക്കും തിമിർക്കും പൊളിക്കും
സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കേ മ​ന​സി​ലൂ​ടെ പാ​ളി​​യ​ത് അ​ത്ര​യും ബേ​സി​ലി​ന്‍റെ സം​സാ​ര രീ​തി​യെ കു​റി​ച്ചു​ള്ള ചി​ന്ത​ക​ളാ​യി​രു​ന്നു. എ​ന്തൊ​രു ആ​വേ​ശ​മാ​ണ്... സി​നി​മ​യെ കു​റി​ച്ച് പ​റ​യു​ന്പോ​ൾ നാ​വി​ന്‍റെ എ​ണ്ണം കൂ​ടു​ന്ന പോ​ലെ. ഇ​ത് ഒ​രാ​ൾ ത​ന്നെ​യാ​ണോ ​പ​റ​യു​ന്ന​തെ​ന്ന് ആ​കെ​മൊ​ത്തം ഒ​രു ക​ണ്‍​ഫ്യൂ​ഷ​ൻ. ഫു​ൾ​സ്റ്റോ​പ്പി​ടാ​തെ​യും ചി​രി​ച്ചും മ​റ്റു ചി​ല​പ്പോ​ൾ വ​ള​രെ പ​ക്വ​ത​യോ​ടെ​യും ത​ന്‍റെ സി​നി​മ​യെ കു​റി​ച്ച് പ​റ​യാ​ൻ ദൈ​വം ബേ​സി​ലി​ന് ആ​യി​രം നാ​വ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഇ​ട​യ്ക്ക് തോ​ന്നി​പ്പോ​യി. ഈ ​ആ​വേ​ശം ത​ന്നെ​യാ​ണ് ബേ​സി​ൽ ജോ​സ​ഫി​നെ സി​നി​മ മേ​ഖ​ല​യി​ൽ പി​ടി​ച്ച് നി​ർ​ത്തു​ന്ന​ത്. കു​ഞ്ഞി​രാ​മാ​യ​ണം എ​ന്ന ഒ​റ്റ സി​നി​മ കൊ​ണ്ട് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ കൂ​ട് കൂ​ട്ടി​യ ബേ​സി​ൽ ര​ണ്ടാം അ​ങ്ക​ത്തി​നാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത് മ​ല​യാ​ള സി​നി​മ​യെ ത​ന്നെ ഗോ​ദ​യി​ലേ​ക്ക് വ​ലി​ച്ചി​ട്ടു​കൊ​ണ്ടാ​ണ്. മേ​യ് 12ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന ഗോ​ദ എ​ന്ന സി​നി​മ​യെ ചു​റ്റി​പ​റ്റി​യു​ള്ള പ്ര​തീ​ക്ഷ​ക​ളി​ലാ​ണ് ബേ​സി​ൽ ജോ​സ​ഫ് ഇ​പ്പോ​ൾ. ഒ​രു ഗോ​ദ​യി​ലും ഒ​തു​ങ്ങാ​ത്ത ത​ന്‍റെ സി​നി​മ സ്വ​പ്ന​ങ്ങ​ളെ കു​റി​ച്ച് ബേ​സി​ൽ രാഷ്ട്രദീപികയോട് മ​ന​സു​തു​റ​ക്കു​ന്നു...

ഗോ​ദ​യി​ൽ എ​ന്‍റെ മ​ന​സു​ണ്ട് ഒ​രു​പാ​ട് പേ​രു​ടെ പ്ര​യ​ത്ന​വും.​കു​ഞ്ഞി​രാ​മാ​യ​ണം എ​ന്ന കു​ഞ്ഞ് സി​നി​മ​യു​ടെ വി​ജ​യ​ത്തി​ലൂ​ടെ എ​ന്നി​ൽ വ​ലി​യ ഒ​രു ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടി ക​ട​ന്നു കൂ​ടി​യി​ട്ടു​ണ്ട്. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ ആ ​ഉ​ത്ത​ര​വാ​ദി​ത്തത്തെ പേ​ടി​യെ​ന്നു വേ​ണേ​ലും വി​ളി​ക്കാം. അ​ത് ഉ​ള്ളി​ൽ കി​ട​ക്കും തോ​റും മു​ന്നോ​ട്ടു​ള്ള പോ​ക്ക് സു​ഗ​മ​മാ​യി​രി​ക്കും എ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്.​ആ പേ​ടി ഗോ​ദ​യി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് ത​ന്നെ​യാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്.

എ​ന്തി​നി​ത്ര പേ​ടി...

പി​ന്നെ പേ​ടി​ക്ക​ണ്ടേ... പ​ടം വി​ജ​യി​ച്ചാ​ൽ എ​ല്ലാ​വ​രും കൂ​ടെ കാ​ണും... പ​ടം പൊ​ട്ടി​യാ​ലോ...(​ചി​രി​ക്കു​ന്നു).​ സി​നി​മ​യി​ൽ വി​ശ്വാ​സം എ​ന്നു പ​റ​യു​ന്ന സം​ഗ​തി പ​തു​ങ്ങി​യും തെ​ളി​ഞ്ഞെു​മെ​ല്ലാം നി​ൽ​പ്പു​ണ്ട്.​ ആ​ദ്യ അ​വ​സ​ര​ത്തി​ൽ കു​ഞ്ഞി​രാ​മാ​യ​ണ​ത്തി​ലൂ​ടെ ഇ​വ​ൻ കൊ​ള്ളാം എ​ന്നു​ള്ള വി​ശ്വാ​സം പ്രേക്ഷകർക്കുണ്ടായി. അ​പ്പോ​ൾ ഏ​വ​രും ഉ​റ്റു​നോ​ക്കു​ക ബേ​സി​ലി​ന്‍റെ അ​ടു​ത്ത സി​നി​മ​യെ ആ​യി​രി​ക്കും. ഗോ​ദ ആ ​വി​ശ്വാ​സം കാ​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് ക​രു​തു​ന്ന​ത്. പ​ക്ഷേ ഈ ​പ​റ​ഞ്ഞ പേ​ടി അ​ത് ഇ​പ്പോ​ഴും ഉ​ണ്ട്.​എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​രേ​യും മ​ന​സി​ൽ ക​ണ്ടു​കൊ​ണ്ടു ത​ന്നെ​യാ​ണ് ഗോ​ദ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​പേ​ര് സൂ​ചി​പ്പി​ക്കും പോ​ലെ ചി​ത്രം ഗു​സ്തി​യെ ചു​റ്റി​പ​റ്റി​യു​ള്ള ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

അ​ഖാ​ര ഗോ​ദ​യാ​യി

തി​ര എന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് രാ​കേ​ഷ് ചേ​ട്ട​നാ​ണ് ഈ ​ക​ഥ പ​റ​യു​ന്ന​ത്. അ​ന്നു മു​ത​ലേ ഈ ​ക​ഥ രാ​കേ​ഷ് ചേ​ട്ട​ന്‍റെ മ​ന​സി​ലു​ണ്ട്. കു​ഞ്ഞി​രാ​മാ​യ​ണ​ത്തി​ന് ശേ​ഷ​മാ​ണ് ഈ ​ക​ഥ​യെ കു​റി​ച്ച് കൂ​ടു​ത​ൽ ചി​ന്തി​ക്കു​ന്ന​ത്. അ​ഖാ​ര​യെ​ന്ന പേ​രി​ടാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. ഗു​സ്തി പ​ഠി​ക്കു​ന്ന സ്ഥ​ല​ത്തെ​യാ​ണ് അ​ഖാ​ര​യെ​ന്ന് പ​റ​യു​ന്ന​ത്. പ​ക്ഷേ അ​ത് എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​ക​ണ​മെ​ന്നി​ല്ലെ​ന്നു​ള്ള അ​ഭി​പ്രാ​യം വ​ന്ന​പ്പോ​ൾ പേ​ര് ഗു​സ്തി​യെ​ന്ന് ത​ന്നെ ആ​ക്കി​യാ​ലോ എ​ന്നാ​യി ആ​ലോ​ച​ന. പി​ന്നീ​ട് പ​തി​യെ പ​തി​യെ ആ ​പേ​രും ഞ​ങ്ങ​ളു​ടെ മ​ന​സി​ൽ കി​ട​ന്ന് ഗു​സ്തി പി​ടി​ച്ച് ഗോ​ദ​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു.

2015 മു​ത​ലു​ള്ള പ​രി​ശ്ര​മം

കു​ഞ്ഞി​രാ​മാ​യ​ണം ക​ഴി​ഞ്ഞ​പ്പോഴേ ഗോ​ദ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു.​ രാ​കേ​ഷ് ചേ​ട്ട​ന്‍റെ മ​ന​സി​ലു​ള്ള ക​ഥ​യെ തി​ര​ക്ക​ഥ​യാ​യി രൂ​പ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ സ്പോ​ർ​ട്സ് മൂ​വി​യി​ൽ ഹ്യൂ​മ​ർ ട​ച്ച് കൂ​ടി ക​ട​ന്നു കൂ​ടി. 2015 ഒ​ക്ടോ​ബ​ർ മു​ത​ൽ ഗോ​ദ​യ്ക്ക് പി​ന്നാ​ലെ​യു​ണ്ട്. ചി​ത്രം സീ​രി​യ​സാ​യി​രി​ക്ക​ണം, സി​ന്പി​ളാ​യി​രി​ക്ക​ണം, ഹ്യൂ​മ​റും ഉ​ണ്ടാ​യി​രി​ക്ക​ണം അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തി​ര​ക്ക​ഥ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നി​ട​യി​ൽ ത​ന്നെ ചി​ത്ര​ത്തി​ലേ​ക്കു​ള്ള താ​ര​ങ്ങ​ളെ കു​റി​ച്ചും ഒ​രു ധാ​ര​ണ​യാ​യി.

ചു​മ്മാ പ​റ​ഞ്ഞാ​ൽ പോ​ര​ല്ലോ

ഗു​സ്തി​യെ കു​റി​ച്ചെ​ല്ലാം പ​റ​യു​ന്പോ​ൾ ആ​ൾ​ക്കാ​ർ​ക്ക് മ​ന​സി​ലാ​ക​ണ​മ​ല്ലോ.​അ​പ്പോ​ൾ അ​തി​ന്‍റേ​താ​യ ഹോം​വ​ർ​ക്കും ന​ട​ത്തേ​ണ്ടി വ​രും. രാ​കേ​ഷ് ചേ​ട്ട​ൻ എ​ട്ടു​മാ​സ​ത്തോ​ള​മെ​ടു​ത്തു തി​ര​ക്ക​ഥ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ ലൊ​ക്കേ​ഷ​നും മ​റ്റു കാ​ര്യ​ങ്ങ​ളും ഫി​ക്സ് ചെ​യ്തു. തി​ര​ക്ക​ഥ റെ​ഡി​യാ​യ​പ്പോ​ളേ​ക്കും സി​നി​മ​യെ​ടു​ക്കാ​നു​ള്ള മ​റ്റ് കാ​ര്യ​ങ്ങ​ളും താ​നെ ശ​രി​യാ​യി.​അ​തി​നി​ട​യി​ൽ ചി​ല റി​സ്ക്കു​ക​ൾ കൂ​ടി താ​നെ ഇ​ല്ലാ​താ​യി.

സു​ൽ​ത്താ​നും ദം​ഗ​ലും

സു​ൽ​ത്താ​ൻ റി​ലീ​സാ​കു​ന്ന​ത് ഗോ​ദ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്പോ​ളാ​ണ്.​ അ​തോ​ടെ ഗു​സ്തി​യി​ലെ പോ​യി​ന്‍റും മ​റ്റു​മെ​ല്ലാം വി​ശ​ദീ​ക​രി​ച്ച് കൊ​ടു​ക്കേ​ണ്ട റി​സ്ക്ക് താ​നെ ഇ​ല്ലാ​താ​യി.​ഗോ​ദ ഇ​റ​ങ്ങു​ന്പോ​ൾ അ​തെ​ല്ലാം പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ഉ​ണ്ടാ​വും.​ ദം​ഗ​ൽ കൂ​ടി ക​ഴി​ഞ്ഞ വ​ർ​ഷം ഇ​റ​ങ്ങി​യ​തോ​ടെ ഗു​സ്തി കൂ​ടു​ത​ൽ ആ​ൾ​ക്കാ​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​യി.​ ആ​മി​ർ ഖാ​നെ​യും സ​ൽ​മാ​നെ​യും പോ​ലു​ള്ള വ​ൻ താ​ര​ങ്ങ​ൾ അ​ഭി​ന​യി​ച്ച ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ളു​മാ​യി ഗോ​ദ​യെ താ​ര​ത​മ്യം ചെ​യ്യ​രു​തെ​ന്നു മാ​ത്ര​മേ പ്രേ​ക്ഷ​ക​രോ​ടു പ​റ​യാ​നു​ള്ളൂ. ഗോ​ദ ഒ​രു​പാ​ട് പു​തു​മ​ക​ളു​ള്ള ഒ​രു കു​ഞ്ഞു​ചി​ത്രം മാ​ത്ര​മാ​ണ്.

ഗോ​ദ സിന്പിളാണ്

ഗോദ ഫാ​മി​ലി എ​ന്‍റ​ർ​ടെയ്ന​റാ​ണ്. ഗു​സ്തി​ക്കൊ​പ്പം ​മാ​ശ​യ്ക്കും സം​ഗീ​ത​ത്തി​നും ഗോ​ദ​യി​ൽ പ്രാ​ധാ​ന്യം ന​ല്കി​യി​ട്ടു​ണ്ട്്. എ​ന്നു ക​രു​തി ത​മാ​ശ​യ്ക്കു വേ​ണ്ടി​യു​ള​ള ത​മാ​ശ​യ​ല്ല കേ​ട്ടോ. സി​റ്റു​വേ​ഷ​ന് അ​നു​സ​രി​ച്ചു​ള്ള കു​ഞ്ഞുകു​ഞ്ഞ് ന​ർ​മ മു​ഹൂ​ർ​ത്ത​ങ്ങ​ളും സി​നി​മ​യോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്നു​ണ്ട്.


ര​ണ്‍​ജി പ​ണി​ക്ക​ർ

തി​ര​ക്ക​ഥാവേ​ള​യി​ൽ ത​ന്നെ മ​ന​സി​ലേ​ക്ക് ക​ട​ന്നു​വ​ന്ന താ​ര​ങ്ങ​ളാ​ണ് ടൊ​വി​നോ​യും ര​ണ്‍​ജി പ​ണി​ക്ക​ർ സാ​റും. ക്യാ​പ്റ്റ​ൻ ഫ​യ​ൽ​വാ​നാ​യാ​ണ് ര​ണ്‍​ജി സാ​ർ ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്.​ സാ​ർ പി​ന്നെ ബോ​ഡി​ബി​ൽ​ഡിം​ഗി​ൽ ശ്ര​ദ്ധി​ക്കു​ന്ന ആ​ളാ​യ​തു കൊ​ണ്ട് സി​നി​മ​യ്ക്ക് അ​ത് ന​ല്ല​രീ​തി​യി​ൽ ഗു​ണം ചെ​യ്തു. ഷൂ​ട്ടിം​ഗ് ഇ​ട​യ്ക്കൊ​ക്കെ നി​ർ​ത്തി​വെ​യ്​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​പ്പോ​ഴും ര​ണ്‍​ജി സാ​ർ ലു​ക്ക് ഒ​ക്കെ മെ​യ്ന്‍റെയ്ൻ ചെ​യ്തു. അ​തി​നി​ട​യ്ക്ക് മ​റ്റ് സി​നി​മ​ക​ൾ വ​ന്നെ​ങ്കി​ലും ലു​ക്ക് വി​ട്ടു​ള്ള ക​ളി​ക്ക് സാ​ർ നി​ന്നു കൊ​ടു​ത്തി​ല്ല.

ടൊ​വി​നോ​യു​ടെ ആ​ത്മാ​ർ​ഥ​ത

ഒ​രു സി​നി​മ​യു​ടെ പൂ​ർ​ണ​ത​യ്ക്കാ​യി ഏ​ത​റ്റം​വ​രെ​യും പോ​കു​ന്ന ന​ട​നാ​ണ് ടൊ​വി​നോ.​ ഗോ​ദ​യ്ക്കാ​യി ജി​മ്മി​ൽ പോ​യു​ള്ള വ​ർ​ക്ക് ഒൗ​ട്ട്... പി​ന്നെ ഗു​സ്തി പ​ഠി​ക്കാ​നാ​യി ഫ​യ​ൽ​വാ​ൻ മി​ന്ന​ൽ ജോ​ർ​ജി​ന്‍റെ അ​ടു​ത്ത് ട്രെ​യി​നിം​ഗി​ന് പോ​യി. ഷൂ​ട്ടിം​ഗ് നീ​ണ്ടു പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു സി​നി​മ​ക​ളി​ലേ​ക്ക് പോ​യ​പ്പോ​ഴും ലു​ക്ക് മെ​യ്ന്‍റെയ്ൻ ചെ​യ്തു. ഗ​പ്പി​യും മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യു​മെ​ല്ലാം ഇ​തി​നി​ട​യി​ൽ ടൊ​വി​നോ​യു​ടേ​താ​യി തി​യ​റ്റ​റി​ൽ എ​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ്. അ​ല്പം മ​ടി​യൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജി​മ്മി​ലൊ​ക്കെ പോ​യി തു​ട​ങ്ങി​യ​തോ​ടെ ടൊ​വി​നോ ഉ​ഷാ​റാ​യി.​ശ​രി​ക്കും പ​റ​ഞ്ഞാ​ൽ ഈ ​ഡെ​ഡി​ക്കേ​ഷ​ൻ കാ​ണു​ന്പോ​ൾ ടൊ​വി​നോ​യോ​ട് ബ​ഹു​മാ​നം തോ​ന്നി പോ​യി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ൽ ക്യാ​പ്റ്റ​ൻ ഫ​യ​ൽ​വാ​ന്‍റെ മ​ക​ൻ ആ​ഞ്ജ​നേ​യ ദാ​സ​നാ​യി​ട്ടാ​ണ് ടൊ​വി​നോ എ​ത്തു​ന്ന​ത്.

നാ​യി​ക പ്രാ​ധാ​ന്യ​മു​ള്ള ചി​ത്രം

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വ​മി​ഖ​യു​ടെ ഡാ​ൻ​സ് പെ​ർ​ഫോ​മ​ൻ​സ് ക​ണ്ട​തോ​ടെ വ​മി​ഖ മ​തി ഈ ​ചി​ത്ര​ത്തി​ലെ​ന്ന് ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗോ​ദ വ​മി​ഖ ഗ​ബ്ബി​യു​ടെ ചി​ത്ര​മാ​ണ്.​ ഈ പ​റ​യു​ന്ന​തി​ന്‍റെ പൊ​രു​ൾ ചി​ത്രം ക​ണ്ടി​റ​ങ്ങു​ന്പോ​ൾ മ​ന​സി​ലാ​കും.​ വ​മി​ഖ അ​ടി​പൊ​ളി​യാ​ണ്, ക്യൂ​ട്ടാ​ണ്.​ കഥക് ഡാ​ൻ​സ​റാ​ണ് കൂ​ടാ​തെ പ​ഞ്ചാ​ബി​ക്കാ​രി കൂ​ടി​യാ​ണ്. ഷൂ​ട്ട് പ​ഞ്ചാ​ബി​ലാ​യ​തി​നാ​ൽ ത​ന്നെ പ​ഞ്ചാ​ബി പെ​ണ്‍​കു​ട്ടി​യെ ത​ന്നെ​യാ​യി​രു​ന്നു സി​നി​മ​യ്ക്ക് വേ​ണ്ടി​യി​രു​ന്ന​ത്. ജി​ൽ ജി​ല്ലെ​ന്ന് പ​റ​ഞ്ഞ് നി​ൽ​ക്കു​ന്ന നാ​യി​ക​യെ​യാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി​യി​രു​ന്ന​ത്.​അ​ദിതി സിംഗായാണ് വമിഖ ഗോ​ദ​യി​ലെ​ത്തു​ന്ന​ത്. ഗു​സ്തി പ​ഠി​ക്കാ​നും ബോ​ഡി ബി​ൽ​ഡ് ചെ​യ്യാ​നു​മെ​ല്ലാം പൂ​ർ​ണ​മ​ന​സോ​ടെ ത​യ്യാ​റാ​യ​തോ​ടെ വ​മി​ഖ ഗോ​ദ​യു​ടെ ഭാ​ഗ​മാ​കു​ക​യാ​യി​രു​ന്നു. മ​ന​സി​ൽ ഉ​ദ്ദേ​ശി​ച്ച​തി​നേ​ക്കാ​ൾ നൂ​റി​ര​ട്ടി വ​മി​ഖ ഗോ​ദ​യ്ക്കാ​യി പെ​ർ​ഫോം ചെ​യ്തി​ട്ടു​ണ്ട്.

ലൊ​ക്കേ​ഷ​ൻ വി​ശേ​ഷ​ങ്ങ​ൾ

പ​ഞ്ചാ​ബ്, പ​ട്യാ​ല, ഛത്തീ​സ്ഗ​ഡ്, ലു​ധി​യാ​ന, പ​ഴ​നി പി​ന്നെ ഒ​റ്റ​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഷൂ​ട്ട്. ഭാ​ഷ ഒ​രു വ​ലി​യ പ്ര​ശ്ന​മാ​യി​രു​ന്നു. പ​ക്ഷേ മ​ല​യാ​ളി​ക​ൾ എ​വി​ടെ ചെ​ന്നാ​ലും പി​ടി​ച്ച് നി​ൽ​ക്കൂ​ലോ അ​തു​പോ​ലെ അ​ങ്ങ് പി​ടി​ച്ചുനി​ന്നു.​സം​ഭ​വം പ​ഞ്ചാ​ബി​ക​ൾ​ക്ക് മ​ന​സി​ലാ​ക​ണം അ​ത്ര​യേ​യു​ള​ളു.​അ​തി​പ്പോ​ൾ ആം​ഗ്യ ഭാ​ഷ​യി​ൽ ആ​യാ​ലും മ​തി. അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​വ​ണം അ​ത്ര ത​ന്നെ. വ​ള​രെ നി​ഷ്ക​ള​ങ്ക​രാ​യ നാ​ട്ടു​കാ​രാ​ണ് പ​ഞ്ചാ​ബി​ലു​ള്ള​ത്. അ​തു​കൊ​ണ്ടു ത​ന്നെ വ​ള​രെ കൂ​ളാ​യി അ​വി​ടു​ത്തെ ഷൂ​ട്ടെ​ല്ലാം തീ​ർ​ക്കാ​ൻ പ​റ്റി.

കാമറാമാന്‍റെ സാഹസങ്ങൾ

കു​ഞ്ഞി​രാ​മാ​യ​ണ​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ വി​ഷ്ണു ശ​ർ​മ്മ ത​ന്നെ​യാ​ണ് ഗോ​ദ​യി​ലും കാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. ന​ടന്മാ​ർ​ക്കൊ​പ്പം കാ​മ​റാ​മാ​നും ജി​മ്മി​ൽ പോ​കേ​ണ്ട സാ​ഹ​ച​ര്യം ചി​ത്ര​ത്തി​ലു​ണ്ടാ​യി. കാ​ര​ണം ശാ​രീ​രി​ക​മാ​യി ആ​ള് ഉ​ഷാ​റ​ല്ലെ​ങ്കി​ൽ ഗോ​ദ​യ്ക്കാ​യി കാ​മ​റ ച​ലി​പ്പി​ക്കു​ക എ​ന്നു പ​റ​യു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​യ കാ​ര്യ​മാ​യി​രു​ന്നു. കാ​മ​റ ജിം​ബ​ലി​ൽ ഘ​ടി​പ്പി​ച്ച് അ​തും കൈ​യി​ൽ പി​ടി​ച്ചു കൊ​ണ്ടു​ള്ള ഓ​ട്ടം ഇ​ത്തി​രി മെ​ന​ക്കെ​ട്ട പ​ണി​യാ​ണ്. ശാ​രീ​രി​ക അ​ധ്വാ​ന​മു​ള്ള ജോ​ലി ശ​രി​ക്കും പാ​ടു​പ്പെ​ട്ടു ത​ന്നെ വി​ഷ്ണു ചെ​യ്തി​ട്ടു​മു​ണ്ട്. അ​തി​ന്‍റെ റി​സ​ൽ​റ്റ് സ്ക്രീ​നി​ൽ മി​ക​വോ​ടെ പ​തി​ഞ്ഞി​ട്ടു​ണ്ട്. എ​ഡി​റ്റ​ർ അ​ഭി​ന​വ് സു​ന്ദ​ർ നാ​യി​ക്കും സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഷാ​ൻ റ​ഹ്മാ​നും ചി​ത്ര​ത്തി​ന്‍റെ പ​ൾ​സ് അ​റി​ഞ്ഞു​ത​ന്നെ ഗോ​ദ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ഭി​ന​വി​ന്‍റെ എ​ഡി​റ്റിം​ഗും മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ളും ഷാ​ൻ റ​ഹ്മാ​ന്‍റെ സം​ഗീ​ത​വും ഗോ​ദ​യു​ടെ പ്ല​സ് പോ​യി​ന്‍റു​ക​ളാ​ണ്.

55 ദി​വ​സ​ത്തെ ഷൂ​ട്ട്... പ​ക്ഷേ...

55 ദി​വ​സ​മേ ഷൂ​ട്ടിം​ഗി​ന് വേ​ണ്ടി വ​ന്നു​ള്ളു ഗോ​ദ ഷൂ​ട്ട് ചെ​യ്യാ​ൻ പ​ക്ഷേ ആ​റു​മാ​സ​ത്തി​നി​ട​യി​ലാ​ണ് ഈ 55 ​ദി​വ​സം ക​ട​ന്നു പോ​യ​തെ​ന്ന് മാ​ത്രം.​നാ​യി​ക​യ്ക്ക് ഷൂ​ട്ടി​നി​ട​യി​ൽ പ​രി​ക്ക് പ​റ്റു​ക​യും ഷൂ​ട്ട് ര​ണ്ടാ​ഴ്ച​യോ​ളം നി​ർ​ത്തി​വെ​യ്ക്കേ​ണ്ടി​യും വ​ന്നു.​ഈ ര​ണ്ടാ​ഴ്ച​യ്ക്കി​ട​യി​ൽ മ​റ്റ് താ​ര​ങ്ങ​ൾ​ക്ക് അ​വ​ർ നേ​ര​ത്തെ ക​മ്മി​റ്റ് ചെ​യ്ത സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കേ​ണ്ടി വ​ന്നു.​അ​തോ​ടെ ഷൂ​ട്ടിം​ഗ് നീ​ണ്ടു പോ​യി.​ഇ​ത്ത​ര​ത്തി​ൽ ഉ​ള്ള നി​ര​വ​ധി ത​ട​സ​ങ്ങ​ൾ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എന്തായാലും അവധിക്കാലം അടിപൊളിയാക്കാനുള്ളതെല്ലാം ഗോദയിലുണ്ട്.

വി.​ശ്രീ​കാ​ന്ത്

കൈതയില്‍ക്കെട്ട് മാടിവിളിക്കുന്നു
പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ കു​ളി​ർ​കാ​റ്റേ​റ്റ്, താ​മ​ര​ക്കോ​ഴി​യു​ടെ സൗ​ന്ദ​ര്യ​മാ​സ്വ​ദി​ച്ച്, പൂ​ന്പാ​റ്റ​ക​ളോ​ടു കി​ന്നാ​രം ചൊ​ല്ലി, മ​ത്സ്യ​ങ്ങ​ളു​ടെ ചാ​ഞ്ച...
ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ 50 വര്‍ഷം
ഭാ​ഗ്യ​ദേ​വ​ത മാ​ടി​വി​ളി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഇ​ത് അ​ന്പ​താം വ​ർ​ഷം. പ​ല​രേ​യും ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ചു. ക​ടാ​ക്ഷം കി​ട്ടാ​നാ​യി പ​ല​രും ഇ​ന്നും ശ്ര​മ...
പാട്ടിന്റെ കൂട്ടം
നാ​ട​ൻ​പാ​ട്ടു​ക​ളു​ടെ ന​ഷ്ട​സു​ഗ​ന്ധം സ്വ​ന്ത​മാ​യു​ള്ള​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. ഇ​ന്നി​ന്‍റെ ബാ​ല്യ​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യ ഒ​രു​പി​ടി ന​ൻ​മ​ക​ളു​ടെ​യും നാ​ട്ടു​ക...
കൊല്ലുന്ന സെൽഫികൾ
ബം​ഗ​ളൂ​രു​വി​ലെ അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ആ ​മൂ​വ​ർ സം​ഘം. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി​ട്ടാ​ണ് യാ​ത്ര. ഹെ​ജാ​ല, ബി​ദ...
പ്രിയപ്പെട്ടവരെയോർത്ത് പുകവലി ഉപേക്ഷിക്കാം!
പു​ക​വ​ലി​യു​മാ​യി ബ​ന്ധ​മു​ള്ള രോ​ഗ​ങ്ങ​ൾ - ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ, വി​വി​ധ ത​രം കാ​ൻ​സ​റു​ക​ൾ - കു​ടും​ബ ബ​ജ​റ്റ് ത​ക​രാ​റി​ലാ​ക്കു​ന്ന...
പറവയുടെ ചിറകിലേറി ഇ​പ്പാ​ച്ചി​യു​ം ഹ​സീ​ബിനും
സി​നി​മ​യി​ൽ ഒ​ന്നു മു​ഖം കാ​ട്ട​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ്വ​പ്നേ​പി ഇ​വ​ർ ക​രു​തി​യി​രു​ന്നി​ല്ല വെ​ള്ളി​ത്തി​ര​യി​ൽ താ​ര​മാ​കു​മെ​ന്ന്. ...
ഓര്‍മകളില്‍ തലയെടുപ്പോടെ ചെങ്ങല്ലൂര്‍ രംഗനാഥന്‍
ഇ​തു​പോ​ലൊ​രു ആ​ന ഇ​നി​യു​ണ്ടാ​വി​ല്ല. അ​തു​റ​പ്പ്. ചെ​ങ്ങ​ല്ലൂ​രാ​ന എ​ന്ന ചെ​ങ്ങ​ല്ലൂ​ർ രം​ഗ​നാ​ഥ​ൻ. അ​തൊ​രു ഒ​ന്നൊ​ന്ന​ര ആ​ന​യാ​യി​രു​ന്നു. ശ​രി​ക്കും ഗ​ജ...
വരൂ...ജോലി തരാം....
ഉ​യ​ർ​ന്ന വേ​ത​ന​മു​ള്ള ഒ​രു ജോ​ലി ആ​ഗ്ര​ഹി​ക്കാ​ത്ത ആ​രു​ണ്ട്..? അ​തും സിം​ഗ​പ്പൂ​രി​ൽ... പ​ല​രെ​യും പോ​ലെ ആ 31 ​പേ​രും അ​ങ്ങ​നെ ആ​ഗ്ര​ഹി​ച്ചു... ഉ​ള്ളി​ൽ ആ ...
അഭ്യാസം വേണ്ട..! അടവുകൾ പതിനേഴും പഠിച്ച് അവരെത്തുന്നു..
ഇ​ട​തു​കൈ​യി​ൽ ഹാ​ൻ​ഡ്ബാ​ഗ് ഇ​ട്ട് ന​ട​ന്നു നീ​ങ്ങു​ന്ന യു​വ​തി. അ​വ​രു​ടെ പു​റ​കി​ലൂ​ടെ വ​ന്ന് ബാ​ഗ് ത​ട്ടി​യെ​ടു​ത്ത് ഓ​ടാ​ൻ ശ്ര​മി​ക്കു​ന്ന ക​ള്ള​ൻ. പ​ക്ഷേ യ...
ചിരി വറ്റാത്ത സിനിമാ പാട്ടുകള്‍
കു​രു​വി​പ്പെ​ട്ടി ന​മ്മു​ടെ​പെ​ട്ടി ക​ടു​വാ​പ്പെ​ട്ടി​ക്കോ​ട്ടി​ല്ല... മ​ല​യാ​ള സി​നി​മ​യു​ടെ ചി​രി​ക്കു​ടു​ക്ക അ​ടൂ​ർ​ഭാ​സി​യാ​ണ് ഈ ​പാ​ട്ട് പാ​ടി​യ​ത്. അ​ൻ​...
ശ്രീ​കാ​ന്തി​ന്‍റെ ക​ര​വി​രു​തി​ൽ ബൊ​മ്മ​ക്കൊ​ലു​വി​ന് ഏ​ഴ​ഴ​ക്!
ന​വ​രാ​ത്രി സു​ദി​ന​ങ്ങ​ള​ടു​ത്താ​ൽ പി​ന്നെ ശ്രീ​കാ​ന്തി​ന് തി​ര​ക്കോ​ടു തി​ര​ക്കാ​ണ്. പ​ച്ച​ക്ക​ളി​മ​ണ്ണി​ൽ​നി​ന്ന് ഐ​ശ്വ​ര്യ​ശോ​ഭ തൂ​കു​ന്ന ബൊ​മ്മ​ക്കൊ​ലു...
മോ​ഹി​പ്പി​ച്ച്, മ​നം​ക​വ​ർ​ന്ന് മു​രു​ഡേ​ശ്വ​ർ
കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലും പി​ന്നെ കു​ട​ജാ​ദ്രി​യി​ലും പോ​യ ശേ​ഷം തി​രി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങുംമു​ന്പ് മ​റ്റെ​വി​ടെ​യ​ങ്കി​ലും കൂ​ടി ഒ​ന്ന...
കള്ളത്തരം കണ്ടുപിടിക്കാന്‍
ഈ ​ചി​ത്ര​ത്തി​ൽ കാ​ണു​ന്ന കു​ട്ടി​യെ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി കാ​ണാ​നി​ല്ല. വീ​ട്ടുമു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ണാ​താ​യ​ത്. കു​ട്ടി​യെ​ക്കു​റി...
ഹോംലി ബിസിനസ്
സം​സ്ഥാ​ന​ത്തെ വി​നോ​ദസ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ ഹോം ​സ്റ്റേ​ക​ളു​ടെ സ്ഥാ​നം നി​ർ​ണ​യി​ക്കു​ക അ​സാ​ധ്യം. നൂ​റു ക​ണ​ക്കി​നു വി​നോ​ദസ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ...
കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി....
ഇ​ത് ന​വ​രാ​ത്രി​ക്കാ​ലം. വി​ദ്യ​ക്കും ക​ലോ​പാ​സ​ന​ക​ൾ​ക്കും പ്രാ​ർ​ഥ​നാ നി​ര​ത​മാ​യ നാ​ളു​ക​ൾ. വി​ദ്യ​യു​ടെ അ​ധി​പ​തി​യാ​യ മ​ഹാ സ​ര​സ്വ​തി​യേ​യും ധ​നാ​ധി​പ​തി...
ഒരു വയനാടന്‍ റെയില്‍വേ സ്വപ്നം
വ​യ​നാ​ട്ടു​കാ​രു​ടെ റെ​യി​ൽ​വേ സ്വ​പ്ന​ങ്ങ​ൾ​ക്ക് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. റെ​യി​ൽ​പാ​ത ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ജ​ന...
ഓര്‍മകളിലെ പെരുന്തച്ചന്‍
പ​ടി ക​ട​ന്ന് ആ​ദ്യ​മെ​ത്തി​യ​ത് സേ​തു​വാ​ണ്-​സേ​തു​മാ​ധ​വ​ൻ. മു​ഖ​ത്ത് അ​ടി​യേ​റ്റ​തി​ന്‍റെ​യും വെ​ട്ടേ​റ്റ​തി​ന്‍റെ​യും പാ​ടു​ക​ൾ. പോ​ലീ​സ് ജീ​പ്പി​ൽ എ​സ്ഐ ആ...
വേരുകളാഴ്ത്തി കുട്ടിക്കടത്ത് സംഘങ്ങള്‍
ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ച​ന്ത​യി​ൽ യു​വ​തി​ക്ക് ത​ന്‍റെ കു​ഞ്ഞി​നെ ന​ഷ്ട​പ്പെ​ട്ടു. വി​ര​ലി​ൽ തൂ​ങ്ങി​ന​ട​ന്ന പൊ​ന്നോ​മ​ന​യെ അ​വി​ടെ​യെ​ല്ലാം തി​ര​ക്കി. ...
ഭൂമിക്ക് അവകാശമില്ലാത്തവര്‍
യു​ദ്ധ​വും പ​ട്ടി​ണി​യും ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ളു​ം നി​മി​ത്തം സ്വ​ന്തം നാ​ടും വീ​ടും​വി​ട്ട് അ​ല​യു​ന്ന മ​നു​ഷ്യ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഐ​ക്യ​...
ഒ​രു കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​പ്പോ​ൾ
ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ടാ​ക്സി ഡ്രൈ​വ​ർ ഗോ​പി കൊ​ല​ക്കേ​സി​ന്‍റെ വി​ചാ​ര​ണ നാ​ഗ്പൂ​ർ സി​ബി​ഐ കോ​ട​തി​യി​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ സാ​ക്ഷി​ക​ൾ​ക്കൊ​പ്പം ...
കേന്ദ്രം പണം വാരുന്നു
ലോ​ക​വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല പ​കു​തി​യി​ൽ താ​ഴെ​യാ​യി. പ​ക്ഷേ, ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു വി​ല കു​റ​യു​ന്നി​ല്ല.​ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​...
താരമായി ശിവഗംഗ
സ​ന്തോ​ഷ​ത്തോ​ടെ ഒ​രു കാ​ര്യം അ​റി​യി​ക്ക​ട്ടെ... ഇ​ന്ന​ലെ ഫേ​സ്ബു​ക്കി​ൽ ക​ണ്ട ശി​വ​ഗം​ഗ എ​ന്ന മോ​ളാ​ണ് രാ​ജേ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​രയുടെ നി​ർ​മാണത്തിൽ ന​വാ​...
നാലാം തൂണിലെ രക്തസാക്ഷികള്‍
പ​തി​വു​പോ​ലെ പ്ര​ഭാ​ത​സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു 35കാ​ര​നാ​യ ധ​ർ​മേ​ന്ദ്ര​സിം​ഗ്. തി​രി​കെ വ​രും​വ​ഴി പാ​ത​യോ​ര​ത്തെ ത​ട്ടു​ക​ട​യി​ൽ നി​ന്നൊ​രു ച...
ബി​ജുവാണ് ഹീറോ
നാ​ട​ക രം​ഗ​ത്തു​നി​ന്നു മി​നി​സ്ക്രീ​നി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ സ്വീ​ക​ര​ണ​മു​റി​യി​ൽ എ​ത്തി​യ ബി​ജു സോ​പാ​നം ഇ​ന്നു ടെ​ലി​വി​ഷ​ൻ രം​ഗ​ത്തെ ശ്ര​ദ്ധേ​...
യൂണിയനു മുന്നില്‍ പോലീസും മുട്ടുകുത്തി
കോ​ഴി​ക്കോ​ട് പോ​ലീ​സ് ക്ല​ബ്ബി​ലേ​ക്ക് കം​പ്യൂ​ട്ട​റു​ക​ൾ ഇ​റ​ക്കി​യ പോ​ലീ​സി​നോ​ടും പി​ടി​ച്ചു​വാ​ങ്ങി നോ​ക്കു​കാ​ശ്. പോ​ലീ​സു​കാ​ർ കം​പ്യൂ​ട്ട​ർ ഇ​...
പണി ബംഗാളിക്ക്; പണം മലയാളിക്ക്‌
യ​ന്ത്രം ക​മ്യൂ​ണി​സ്റ്റ് ചൈ​ന​യു​ടേ​തോ റ​ഷ്യ​യു​ടേ​തോ എ​ന്ന​തൊ​ന്നും നോ​ക്കു​കൂ​ലി​യി​ൽ വി​ഷ​യ​മാ​കു​ന്നി​ല്ല. ക​ണ്ണു​രു​ട്ട​ലി​ലും കൈ​യൂ​ക്കി​ലും ...
ആനയ്ക്കും ചൂലിനുമില്ല ആനുകൂല്യം
നോ​ക്കു​കൂ​ലി​യെ അ​ളി​ഞ്ഞ സം​സ്കാ​ര​മെ​ന്നു വി​ശേ​ഷി​പ്പി​ച്ച​ത് മ​ന്ത്രി ജി ​സു​ധാ​ക​ര​നാ​ണ്. കൈ ​കെ​ട്ടി കാ​ഴ്ച​ക്കാ​രാ​യി നി​ന്ന​ശേ​ഷം കൂ​ലി പി​ടി​ച്ചു​...
മെ​ട്രോ കു​തി​പ്പി​ന് കി​ത​പ്പ്
മെ​ട്രോ ട്രാ​ക്കി​ലാ​യി​ട്ട് എ​ണ്‍​പ​തു ദി​ന​രാ​ത്ര​ങ്ങ​ൾ പി​ന്നി​ട്ടു. കൊ​ച്ചി​യു​ടെ മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​നു വേ​ഗം പ​ക​രു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച മെ​...
ഒാണം അടിപൊളിയാക്കാൻ ടൂറിസം വകുപ്പ്
കോ​ട്ട​യം: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ത്ത​ര​വാ​ദി​ത്ത ടൂറി​സം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ടൂറി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന "നാ​ട്ടി​ൻ​പു​റ​...
ജൂലൈയിലെ രണ്ടു മരണങ്ങള്‍
ക​ണ്ണൂ​രി​ൽ ദു​രൂ​ഹ​ത​യു​ടെ ജൂ​ലൈ ആ​ണ് ക​ട​ന്നു​പോ​യ​ത്. ഒ​രേ കോ​ള​ജി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മ​ര​ണ​മാ​ണ് ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യി​ൽ ക​ഴി​ഞ്ഞ മാ​സ...
ഈ ​ക​ട​വി​നൊ​രു ​കഥ പ​റ​യാ​നു​ണ്ട്
ക​ട​വ് ഒ​രു കൂ​ട്ടാ​യ്മ​യു​ടെ പേ​രാ​ണ്. തൃ​ശൂ​ർ ഗ​വ.​എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ണം മു​ട​ക്കി ന​ന്നാ​ക്കി​യെ​ടു​ത്ത ഒ​രു കു​ള​ക്ക​ട​വി​ന്‍...
അച്ഛാ ദിന്‍ വന്നു അംബാനിമാര്‍ക്ക്‌
യു​​പി​​എ സ​​ർ​​ക്കാ​​ർ ഇ​​ന്ത്യ ഭ​​രി​​ച്ചി​​രു​​ന്ന കാ​​ല​​ത്തു പെ​​ട്രോ​​ൾ, ഡീ​​സ​​ൽ, പാ​​ച​​ക​​വാ​​ത​​ക വി​​ല വർ​​ധി​​പ്പി​​ച്ച​​പ്പോ​​ൾ അ​​തി​​നെ​​തി​​രേ ബ...
പ​റ​ന്നെ​ത്തു​ന്ന ല​ഹ​രി
നെ​ടു​ന്പാ​ശേ​രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം​വ​ഴി കൊ​ച്ചി​യി​ലേ​ക്കു ല​ഹ​രി​മ​രു​ന്നു​ക​ൾ പ​റ​ന്നെ​ത്തു​ന്നു. ക​ണ്ണും കാ​തും കൂ​ർ​പ്പി​ച്ചു വി​വി​ധ സ​ർ​ക്ക...
കാഴ്ചയുടെ ചരിത്രം കണ്ണടയ്ക്കുന്നില്ല
അ​യി​രം വാ​ക്കു​ക​ളേ​ക്കാ​ൾ മ​ന​സി​ൽ പ​തി​യാ​ൻ ഒ​രു ഫോ​ട്ടോ​യ്ക്കു ക​ഴി​യു​മെ​ന്നാ​ണ്് ചൊ​ല്ല്. അ​നേ​കാ​യി​രം പേ​ർ ല​ക്ഷ​ക്ക​ണ​ക്കി​നു ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്ത...
പുതുച്ചേരി റിസോര്‍ട്ടും 19 എംഎല്‍എമാരും ഇവിടെ പരമസുഖം....
ജ​ന​പ്ര​തി​നി​ധി​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ മ​ന​സു​മാ​റി മ​റു​ക​ണ്ടം ചാ​ടാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ റി​സോ​ർ​ട്ടു​വാ​സം നി​ർ ബ​ന്ധം. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്...
ആ​ന​ക​ളു​ടെ കൂ​ട്ടു​കാ​രി
ബം​ഗ​ളൂരു​വി​ലെ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ ഇ ​ഫോ​ർ എ​ലി​ഫ​ന്‍റ് എ​ന്ന് പ​ഠി​ച്ച​പ്പോ​ൾ ആ​ന​യു​ടെ ചി​ത്രം ക​ണ്ട് സ്വ​പ്ന എ​ന്ന പെ​ണ്‍​കു​...
ബ്ലൂവെയ്‌ലിനെ കളിച്ചു തോല്‍പിക്കാനോ!
മ​​ര​​ണ​​ത്തെ​​യും വേ​​ദ​​ന​​യെ​​യും തോ​​ൽ​​പി​​ക്കാ​​നാ​​ണ് ക​​ളി.. - വി​​വാ​​ദ​​മാ​​യ ബ്ലൂ​​വെ​​യ്ൽ ഗെ​​യിം ക​​ളി​​ക്കു​​ന്ന കാ​​ര്യം ഫേ​​സ്ബു​​ക്കി​​ൽ പോ​​...
സ്വ​ന്തം കു​ഞ്ഞി​നെ മ​റ​ക്കു​ന്ന ഭ്ര​മം!
2010 മേ​​യി​​ൽ ദ​​ക്ഷി​​ണ കൊ​​റി​​യ​​യി​​ൽ​​നി​​ന്നു പു​​റ​​ത്തു​​വ​​ന്നൊ​​രു വാ​​ർ​​ത്ത ലോ​​ക​​ത്തെ ഞെ​​ട്ടി​​ച്ചു. വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ൾ സൃ​​ഷ്ടി​​...
തി​ന്മ​യു​​ടെ ചൂ​​ണ്ട​​യി​​ൽ ഇ​​ര ത​​യാ​​ർ!
ഒ​​രു നേ​​ര​​ന്പോ​​ക്ക് ആ​​യി​​ട്ടു ക​​ട​​ന്നു​​വ​​രും, പി​​ന്ന​​തു നേ​​ര​​ല്ലാ​​താ​​കും, പി​​ന്നൊ​​ന്നി​​നും നേ​​ര​​മി​​ല്ലാ​​താ​​കും, ഒ​​ടു​​വി​​ൽ നേ​​ര​​മെ...
കു​ട്ടി​ക്കൈ​ക​ളി​ലെ മൊ​ബൈ​ൽ സ്മാ​ർ​ട്ട​ല്ലേ!
കു​​റെ​​നാ​​ൾ മു​​ന്പ് സ്വീ​​ഡ​​നി​​ൽ​​നി​​ന്ന് ഒ​​രു സം​​ഭ​​വം മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു: വേ​​ൾ​​ഡ് ഓ​​ഫ് വി​​ച്ച്ക്രാ​​ഫ്റ്റ് എ...
കെണിയൊരുക്കുന്ന കളിക്കൂട്ട്
സ്കൂ​​ളി​​ൽ​​നി​​ന്നു തി​​രി​​ച്ചെ​​ത്തി​​യാ​​ൽ ഉ​​ട​​ൻ ആ​​ഹ്ലാ​​ദ് (യ​​ഥാ​​ർ​​ഥ പേ​​ര​​ല്ല) ഒ​​റ്റ​​യോ​​ട്ട​​മാ​​ണു പ​​ഠ​​ന​​മു​​റി​​യി​​ലേ​​ക്ക്. പ​​ഠി​​ക്കാ...
ത​ട്ടി​പ്പു​ക​ളു​ടെ ലോ​കം
ത​ട്ടി​പ്പു​ക​ളു​ടെ​യും ഇ​തി​ന് ഇ​ര​യാ​കു​ന്ന​വ​രു​ടെ​യും എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. ഇ​തി​നു കാ​ര​ണ​മെ​ന്തെ​ന്ന ചോ​ദ്യ​ത്തി​നു വ്യ​ക്ത​മാ​യ ഉ​ത്ത​രം...
സംഗീതം...ജോണ്‍സണ്‍
വീ​ശ​യ​ടി​ക്കു​ക​യാ​യി​രു​ന്നി​ല്ല ആ ​കാ​റ്റ്. കാ​റ്റി​ൽ പ​ല​തും ആ​ടി​ക്ക​ളി​ക്കു​മെ​ങ്കി​ലും കാ​റ്റ് ആ​ടി വ​രു​ന്ന​ത് പു​തു​മ​യു​ള​ള കാ​ഴ്ച​യാ​യി​രു​ന്നു. ആ​ടി...
അന്വേഷണം തമിഴ്‌നാട്ടിലാണ്....
തമിഴ്നാട് സ്വദേശി താണുമലയന്‍റെ കൊലപാതകം സ്വാഭാവിക മരണമായി എഴുതിത്തള്ളപ്പെടാതെ പോയത് കേരള പോലീസിന്‍റെ അന്വേഷണ മികവുകൊണ്ട് മാത്രം. കൊലപാതകത്തിന് കാരണം മ​ദ്യം വാ​...
താരം മുളയ്ക്കാതെ തമിഴകം
കാ​ത്തു​കാ​ത്ത് ക​ണ്ണു​ക​ഴ​ച്ചു​ക​ഴി​യു​ന്പോ​ൾ ആ​രാ​യാ​ലും അ​പ്പ​ണി നി​ർ​ത്തും. ത​മി​ഴ​ക​ത്തും സം​ഭ​വി​ച്ച​ത് അ​താ​ണ്. എ​ഐ​എഡി​എം​കെ​യു​ടെ നെ​ടും​തൂ​ണും അ​വ​സാ...
കൊല്ലുന്ന കളികള്‍...
മുംബൈയിൽ അന്ധേരി​യി​ലെ ആ ​കു​ടും​ബ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം 2017 ജൂ​ലൈ 29 ശ​പി​ക്ക​പ്പെ​ട്ട ശ​നി​യാ​ഴ്ച​യാ​ണ്. സ്നേ​ഹ​ധ​ന​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ പ്രി​...
തി​രി​ച്ചു​വ​രു​ന്ന കരിന്പനക്കാലം
ക​രി​ന്പ​ന, ഒ​രാ​യി​രം വ​ർ​ഷം ആ​യു​സു​ള്ള മ​രം. ജന്മാ​ന്ത​ര​ങ്ങ​ളു​ടെ ഇ​ളം​വെ​യി​ലി​ൽ തു​ന്പി​ക​ൾ പ​റ​ന്ന​ല​ഞ്ഞ് അ​തി​നു​ചു​റ്റും ത​പ​സി​രു​ന്നു. മ​ഞ്ഞും മ​ഴ​യു...
തകർത്ത്, തിമിർത്ത് മെ​ട്രോ
മ​ല​യാ​ളി​യു​ടെ ഗ​താ​ഗ​ത സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ പു​തു​ച​രി​ത്രം​കു​റി​ച്ച മെ​ട്രോ ട്രാ​ക്കി​ലാ​യി​ട്ട് ഇ​തു ര​ണ്ടാം മാ​സം. ദി​ന​വും ആ​യി​ര​ക​ണ​ക്കി​നു​പേ​രെ ...
പച്ചപ്പിന്റെ കാന്‍വാസില്‍ ഒരു മഴയാത്ര
പ​ച്ച​പ്പി​ന്‍റെ താ​ഴ്‌വര​യി​ലേ​ക്ക് മ​ഴ​യ്ക്കൊ​പ്പം ഒ​രു യാ​ത്ര​യാ​യാ​ലോ... പ്ര​കൃ​തി​യു​ടെ പാ​ട്ടി​ൽ മ​ഴ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യി പെ​യ്തി​റ​ങ്ങു​ന്ന നി​ല​ന...
ബാ​ഹു​ബ​ലി
രാ​ജ​മൗ​ലി​യു​ടെ ബാ​ഹു​ബ​ലി ദി ​ക​ണ്‍​ക്ലൂ​ഷ​ൻ ക​ണ്ടു​കൊ​ണ്ടി​രി​ക്കെ​യാ​ണ് മ​ന​സി​ൽ ഉ​റ​പ്പി​ച്ച​ത് - എ​ന്താ​യാ​ലും അ​ടു​ത്ത യാ​ത്ര ശ്രാ​വ​ണ ബ​ൽ​ഗോ​ള​യി​ലേ​ക...
LATEST NEWS
സിനിമാ തീയറ്ററുകളിൽ ദേശീയഗാനം: പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി
ഗുരുവായൂർ ക്ഷേത്രപ്രവേശനത്തിൽ തന്ത്രിക്കൊപ്പം മന്ത്രി
കൗമാരക്കുതിപ്പിൽ കണ്ണഞ്ചിപ്പിച്ച് എറണാകുളം
ഒന്പതാം ക്ലാസ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു
സീനിയർ ആൺകുട്ടികളുടെ റിലേയിൽ തിരുവനന്തപുരത്തിന് സ്വർണം
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.