NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
കർഷകന്റെ ആത്മഹത്യക്കു ശേഷവും മാറ്റമില്ലാതെ ഓഫീസുകൾ
WhatsApp
കർഷകന്റെ ആത്മഹത്യക്ക് ശേഷവും റവന്യു ഓഫീസുകളിൽ പരാതിക്കാർ നേരിടുന്നത് കടുത്ത അവഗണന തന്നെയാണ്. എത്രപേർ ആത്മഹത്യ ചെയ്താലും എത്ര പേർ തീ വച്ചാലും തങ്ങൾക്ക് മാറ്റമുണ്ടാകില്ലെന്നു മാത്രം മനസിലായി. പോക്കുവരവിനു കൊടുത്തിരിക്കുന്നതു ശരിയായോ എന്നറിയാൻ വില്ലേജ് ഓഫീസ് വരെ ഒന്നു ലേഖകനും പോയി. ഒരുമാസമായിട്ടും യാതൊരു പ്രയോജനവുമില്ല. പിന്നെ കത്തിക്കാനൊന്നും പോയി. ഇവർക്കൊന്നും മാറ്റമില്ലല്ലോ എന്നോർത്തു തന്റെ ഭൂമിയിലെ സർവേ നടപടികൾ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ ജെയിംസ് സർക്കാർ ഓഫീസുകൾ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ നടപടി കൈക്കൊള്ളാൻ അധികൃതർ തയ്യാറായിട്ടില്ല.ഇക്കഴിഞ്ഞ ഫെബ്രുവരി 28 നാണ് കൊല്ലം പള്ളിത്തോട്ടം സ്വദേശി ജെയിം തന്റെ ഭൂമിയുടെ അതിർത്തി തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊല്ലം ജില്ലാ കളക്ടർക്ക് പരാതി സമർപ്പിച്ചത്. കളക്ടർ അന്ന് തന്നെ പരാതി ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥന് കൈമാറി. തന്റെ ഭൂമിയിലെക്ക് മലിന ജലം ഒഴുക്കി വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം കോർപറേഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യ ഉദ്യോഗസ്ഥരെ സമീപിച്ചത്. പരാതി നൽകി ആറ് മാസം പിന്നിടുന്പോഴും വില്ലേജ് ഓഫീസ് മുതൽ ജില്ലാ കളക്ടറേറ്റ് വരെ ഇപ്പോഴും കയറി ഇറങ്ങുകയാണ് ജെയിംസ്. കോഴിക്കോട് ചെന്പനോട് കർഷകൻ ആത്മഹത്യ ചെയ്ത ശേഷവും റവന്യു ഓഫീസുകളിൽ സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം. ഇനി ആത്മഹത്യയല്ലാതെ തന്റെ മുന്നിൽ മറ്റ് വഴികളില്ലെന്ന് ജെയിംസ് വ്യക്തമാക്കുന്നു.
മാഫിയയ്ക്കുവേണ്ടി മാത്രം സംഘം
ഇടുക്കി ജില്ലയിൽ പ്രധാനപ്പെട്ട ഒരു വില്ലേജ് ഓഫീസിലെ ഭരണകക്ഷിയിലെ ജീവനക്കാരുടെ സംഘടനയിലെ പ്രമുഖർ സേവനം ചെയ്യുന്നതു തന്നെ പാറമടക്കാർക്കും മണ്ണ്മാഫിയയ്ക്കും വേണ്ടിയാണ്. ഓഫീസുകളിൽ വൈകുന്നേരങ്ങളിൽ പ്രത്യേക സമയം ഇവർക്കായി നീക്കി വയ്ക്കുന്നു. ഞായറാഴ്ച പോലും കാര്യങ്ങൾ ഇവിടെ സുഗമമായി നടപ്പിലാക്കികൊടുക്കാൻ കഴിയുന്നുവെന്നതാണ് മാഫിയയ്ക്കുള്ള നേട്ടം.ഒരു ഗൗരവമില്ലാത്ത കാര്യങ്ങളുടെ പേരിൽ വാഹനവുമായി കറങ്ങാൻ ഇറങ്ങുന്ന തഹസീൽദാർ വാണിരുന്ന നാടാണ് ഇടുക്കി. സാധാരണക്കാർക്കുള്ള നീതി നടപ്പിലാക്കാനോ പരാതി സ്വീകരിക്കാനോ അപേക്ഷ നോക്കാനോ സമയമില്ലാത്ത ഇത്തരക്കാർക്ക് വൈകുന്നേരങ്ങളിൽ പ്രത്യേകസംഘത്തെ കാത്തിരിക്കും. ഇവർ പാറമടക്കാരായിരിക്കും. പലപ്പോഴും ഇവിടുത്തെ മുൻകാല തഹസീൽദാർമാരെ വിജിലൻസ് പൊക്കിയിരിക്കുന്നതും ഇത്തരം കേസുകളിൽ ഇടപെട്ടപ്പോഴാണ്. ലക്ഷ്വറി ടാക്സിന്റെ ഫയലുകൾ അടുക്കി വച്ചു ജീവിച്ചിരുന്ന ജീവനക്കാരി അടുത്ത കാലത്താണ് ഇടുക്കിയിൽ നിന്നും സ്ഥലം മാറ്റം കിട്ടി പോയത്. ഫയലുകളിൽ തീർപ്പു കല്പിക്കാതെ വിലപേശുന്ന രീതിയായിരുന്നു ഇവർ സ്വീകരിച്ചിരുന്നത്.ഇവർ അളന്നു എങ്ങനെയും 3000 സ്ക്വയർഫിറ്റാക്കും. സ്വാഭാവികമായും കക്ഷികൾ വന്നു കണ്ടു കൊള്ളും. 3000 സ്ക്വയർഫീറ്റ് കെട്ടിടത്തിനുമുകളിൽ ലക്ഷ്വറി ടാക്സ് ഏർപ്പെടുത്തുന്ന ഇവരുടെ വീടിനൊന്നും ലക്ഷ്വറി ടാക്സ് കാണില്ലെന്നതും പ്രത്യേകതയാണ്. വീടിന്റെ അഡംബര നികുതിയാണ് ഇവർക്കു പണം തട്ടാനുള്ള ഒരു വഴി. വിദേശത്തു നിന്നും ഫ്രാൻസീസ് നാട്ടിലെത്തിയതു തന്നെ വീടിന്റെ പണി പൂർത്തിയായപ്പോഴാണ്. 2700 സ്ക്വയർ ഫിറ്റ് എന്നുറപ്പാക്കിയതാണ്. എൻജിനിയറും അങ്ങനെ തന്നെയാണ് അളന്നു നൽകിയത്. വീടിന്റെ നികുതി നിർണയിച്ചു നൽകാൻ വില്ലേജിൽ അപേക്ഷ നൽകി. അവർ 2900 സ്ക്വയർഫിറ്റാണ് എഴുതി. ഒരു പരാതി തഹസീൽദാർക്കു നൽകി. തഹസീൽദാർ നീതി നടപ്പിലാക്കാൻ വന്നു. വാട്ടർ ടാങ്ക്, തൊഴുത്ത് എല്ലാം കൂടി ചേർത്തു അളന്നു. അപ്പോൾ 3029 സ്ക്വയർഫിറ്റായി. അതായത് അഡംബര നികുതിയിലായി. സ്ഥലത്തിന്റെ വിസ്തൃതി കുറയ്ക്കാൻ തഹസീൽദാർ നോക്കിയാൽ മാത്രമേ നടക്കൂ. എന്തു ചെയ്യും. കൈകൂലി കൊടുത്താൽ വീടിന്റെ നികുതി കുറയും. അങ്ങനെ വില്ലേജുകാർക്ക് കൈകൂലി കൊടുക്കാൻ വിഷമിച്ച ഫ്രാൻസീസ് തഹസീൽദാർക്കു ചോദിച്ച പണം നൽകി. വില്ലേജുകാർ അയ്യായിരം ചോദിച്ചെങ്കിൽ താലൂക്കിൽ 25000 രൂപയായി എന്നുമാത്രം.
ഇടുക്കി ജില്ലയിൽ നിന്നും ഒരു തഹസീൽദാർ സ്ഥലം മാറി പോയി. അദ്ദേഹത്തിനു ഇടുക്കിജില്ലയിലെ താലൂക്കിൽ തന്നെ സേവനം ചെയ്യുന്നതായിരുന്നു താൽപര്യം. അത്രമാത്രം അദ്ദേഹം ഇടുക്കിയെ ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കലും സാധാരണ്കാരായ ഇടുക്കിക്കാരെ സഹായിച്ചു കളയാം എന്നോർത്തല്ല. പകരം തന്റെ വരുമാനം നിലച്ചു പോകുന്നതിലുള്ള സങ്കടമാണ്. ഒരാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ യാത്രയയപ്പ് പരിപാടി. പാറമടക്കാരുടെയും മണ്ണെടുപ്പുക്കാരുടെയും മറ്റു മാഫിയകളുടെയും സ്വീകരണം ഏറ്റുവാങ്ങി പൊട്ടിക്കരഞ്ഞാണ് അദ്ദേഹം സ്ഥലം മാറി പോയത്. ഇതിനെല്ലാം കരുക്കൾ നീക്കുന്നതും ഒത്താശ ചെയ്യുന്നതും ഒരു വില്ലേജിലെ ജീവനക്കാരായിരുന്നുവെന്നതാണ് പ്രത്യേകത. ഇവർക്കൊന്നും സ്ഥലം മാറ്റമില്ല. കാരണം ഇവർഭരണകക്ഷിയിലെ പ്രമുഖ സംഘടനയിലെ ആളുകളാണ്. ശരിക്കും ഭരണപക്ഷം. ഇവർ സേവനം ചെയ്യുന്ന വില്ലേജുകളിലേക്ക് പോക്കുവരവിനും വരുമാനസർട്ടിഫിക്കറ്റിനും തുടങ്ങി വിവിധ സേവനങ്ങൾ ലഭ്യമാക്കാൻ കടന്നു ചെല്ലുന്ന സാധാരണക്കാരായ കർഷകരുടെയും മറ്റു ജനവിഭാഗത്തിന്റെയും ആവശ്യംപരിഗണിക്കാൻ പോലും തയാറാകില്ല. പിന്നെ വാ, സാറില്ല, ഫയൽ ശരിയായില്ല, അപേക്ഷയിൽ തെറ്റുണ്ട്. തുടങ്ങിയ നിസാര കാര്യങ്ങൾ പറഞ്ഞു മടക്കി അയയ്ക്കും.
നഷ്ടപരിഹാരം എടുക്കാൻ പോയി....
കാലവർഷം ശക്തമായതോടെ വില്ലേജുകളിലൊന്നും തന്നെ ജീവനക്കാരെ കണ്ടില്ലെങ്കിൽ ജനങ്ങൾ നിങ്ങൾ കോപിച്ചേക്കരുത്. അവർ കാലവർഷക്കെടുതിയിൽ നഷ്ടപരിഹാരം എടുക്കാൻ പോയിരിക്കുകയാണ്. കാലാകാലങ്ങളിൽ റവന്യുജീവനക്കാർ ഇത്തരമൊരു ജോലിക്ക് പോകും. എന്നിട്ടു കർഷർക്ക് നഷ്ടപരിഹാരം ശരിയായി കിട്ടുമോ അതുമില്ല. സർക്കാർ നഷ്ടപരിഹാര തുക അനുസരിച്ചുമാത്രമല്ലേ ഇവർക്കു തുക എഴുതാൻ പറ്റൂ. ഏക്കറിലെ വാഴ പോയാലും ഒരു വാഴ വച്ചു കുലയ്ക്കാറാകുന്പോൾ വരെ ചെലവാകുന്ന തുക പോലും കർഷകർക്ക് ലഭിക്കില്ല. ഇതിനാണ് സർക്കാർ നിയമം. ഇവിടെയും കർഷകർക്ക് രക്ഷയില്ല. പിന്നെ എങ്ങനെയാണ് കർഷകർ രക്ഷപ്പെടുന്നത്.
സർവെക്കാരെ സൂക്ഷിക്കണം
വില്ലേജുകാരെയും താലൂക്കുകാരെയും കുറ്റം പറഞ്ഞും പരിഹസിച്ചും കടന്നു പോകുന്പോൾ ഇതിനിടയ്ക്കിരുന്നു കളിക്കുന്ന ഒരുകൂട്ടരെ നാം മറക്കരുത്. സർവ്വേക്കാരുടെ തെറ്റുകൾ മൂലം ചെയ്തു കൊടുക്കേണ്ട ന· ചെയ്യാൻ കഴിയാതെ വട്ടം കറങ്ങുന്ന വില്ലേജുകാരുണ്ട്.റീസർവ്വ പൂർത്തിയാകാത്തതു മൂലം കർഷകരും ജനങ്ങളും വിഷമിക്കുന്പോൾ കൈമലർത്തപ്പെടുന്നതു വില്ലേജുകാരും താലൂക്കുക്കാരുമാണ്. 1970ലാണ് റീസർവ്വേ ആരംഭിച്ചത്. എന്നാൽ ഇന്നുവരെ റീസർവ്വേ പൂർത്തിയാകാത്ത വില്ലേജുകളുണ്ട്. ഇതു മൂലം ദുരിതം അനുഭവിക്കുന്നതു ഈ കേരളത്തിലെ ജനങ്ങളാണ്.
പട്ടയത്തിനുവേണ്ടി സർവ്വേ നടത്തുന്പോൾ സർവ്വേയിലെ ഉദ്യോഗസ്ഥരെ കാണേണ്ട വിധത്തിൽ കണ്ടില്ലെങ്കിൽ തെറ്റു വരുത്തുന്നതു നിത്യസംഭവമാണെന്നു റവന്യു വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു. റീസർവ്വേ റിക്കാർഡ് ഫൈനലാക്കി റവന്യു വകുപ്പിനു നൽകുന്നു. നൽകുന്നതു തഹസീൽദാർ ഭൂരേഖയ്ക്കാണ്. ഇവർ ടെക്നിക്കൽ ജോലിക്കാരല്ലാത്തതു കൊണ്ട് ഇതിനെ തെറ്റ് തിരുത്താൻ കഴിയില്ല. ഈ തെറ്റിലാണ് ഓരോ ദിവസവും റവന്യൂ വകുപ്പ് മുന്നോട്ട് പോകുന്നത്. ഇതിനു പരിഹാരമാണ് ആവശ്യം. സർവ്വേ വകുപ്പ് തയാറാക്കുന്ന തെറ്റുകൾ തിരുത്താനും വെരിഫൈ ചെയ്യാനും സർവ്വേ സൂപ്രണ്ടിനു നൽകണം.
ഇദ്ദേഹം ശരിയാക്കിയ ശരിയായ സർവ്വേ റിപ്പോർട്ട് മാത്രമേ റവന്യൂ വകുപ്പിനു നൽകാവൂ. ഇതിനെല്ലാം പിന്നിൽ കൈകൂലിയാണ് നിലനിൽക്കുന്നതെന്ന യഥാർഥ്യം നമ്മൾ മറക്കരുത്. തെറ്റ് വരുത്തുന്നവൻ മാറി നിൽക്കുന്പോൾ നാം ഒന്നും അറിയാതെ അനുഭവിക്കുകയാണ്.
(തുടരും).
ഏബ്രഹാം ലിങ്കണ് - ജനങ്ങളുടെ പ്രസിഡന്റ്
ജാതി,മത,വർഗ,വർണ ഭേദങ്ങൾക്കപ്പുറത്ത് മനുഷ്യനെ മനുഷ്യനായി സ്നേഹിച്ച
മനുഷ്
വളയിട്ട കൈകൾ വളയം പിടിച്ചപ്പോൾ
സ്കൂട്ടറിൽ തുടങ്ങിയതാണ് വാഹനങ്ങളോടുള്ള വിജയകുമാരിയുടെ കന്പം. കുറച്ചുനാൾ ക
പാമ്പുകളുടെ കൂട്ടുകാരി
രാജി പാന്പുകളെ പിടിക്കുകയല്ല, പാന്പുകളെ സംരക്ഷിക്കുകയാണ്. വീടുകൾക്കു പരിസരത
കനലെരിയുമ്പോള്‍ സെലീന തളരുന്നില്ല
പുകയും കരിയും നിറഞ്ഞ നാലു ചുമരുകൾക്കുള്ളിൽ സെലീനയുടെ വിയർപ്പുതുള്ളികൾ വീണു ചിതറുന്പോൾ ചിതയിൽ മാംസം
ജീവിതത്തിനു നേര്‍ക്കുനേര്‍.....
നേരം പുലരുന്നതേയുള്ളു. നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ഈഴക്കോണത്തെ വീട്ടിൽനിന്ന
എവിടെപ്പോയി ഈ ആണുങ്ങളെല്ലാം?
ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗല സ്രാവ്. 15 മീറ്റർ വരെ നീളം വയ്ക്കുന്ന
വില്പനക്കാരും പ്രഫഷണലുകളായി
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി താഴെത്തട്ടിലെ കഞ്ചാവ് കച്ചവടക്കാരെ തിരിച്
പുകയുന്ന യുവത്വം
കഞ്ചാവു മാഫിയയുടെ നീരാളിപ്പിടിത്തത്തിൽ ആലപ്പുഴ. ലഹരി ഉപയോഗിക്കുന്നവരിൽ മദ
മനസാക്ഷി മരവിക്കുന്ന കേരളം
മുന്‍പെങ്ങും കേട്ടിട്ടില്ലാത്ത തരത്തിൽ കേരള ത്തിൽ കൊടുംക്രൂരതകൾ ആവർത്തിക്കപ്പെടു ന്നു. അമ്മയെ വെട്
അതിർത്തി കടന്ന് കള്ളന്മാർ
തലസ്ഥാന ജില്ലയിലെ പോലീസ് സ്റ്റേഷനു സമീപത്തെ ഒരു ജ്വല്ലറി കൊള്ളയടിക്കപ്പെട്ടു.
കാക്കിക്കുള്ളിൽ സമ്മർദമേറുന്പോൾ
പുതുവർഷത്തിലെ ആദ്യ മാസത്തിൽ കൊച്ചിയിൽമാത്രം ആത്മഹത്യ ചെയ്ത പോലീസുകാരുടെ എ
അമിതമദ്യപാനം ജീവനെടുത്തു
പാതവക്കിലെ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു കെട്ടിയ ശിരസ്സൊഴികെയുള്ള ശരീരഭാഗങ്ങ
ആ ദ്വീപിലെ സൂപ്പർസ്റ്റാർ ജൊനഥൻ തന്നെ...
ബ്രിട്ടണിലെ ഒരു ഒറ്റപ്പെട്ട ദ്വീപാണ് സെന്റ് ഹെലെന. വളരെ ചെറിയ ഈ ദ്വീപിലേക്ക് എ
അരിശം കൊള്ളിച്ച വില്ലന്മാർ
മുഖത്ത് വസൂരിക്കലയും കൊന്പൻമീശയും ചുവപ്പുകലർന്ന ഉണ്ടക്കണ്ണും മൊട്ടത്തലയും
മണ്ണ് തിന്നുന്ന ജനത
മണ്ണ് തിന്നുകയാണിവർ... തങ്ങളുടെ പൂർവികർ പിൻതുടർന്നു വന്നിരുന്ന സംസ്കാരത്തി
കോള്‍ പടവുകളില്‍ മത്സ്യക്കൊയ്ത്ത്
തുലാമഴ പെയ്തൊഴിയും മുന്‍പേ കോൾ പടവുകളിൽ മത്സ്യക്കൊയ്ത്തു തുടങ്ങി. കോൾപാടങ്ങളി
പണി തീരേണ്ട താമസം, വെട്ടിപ്പൊളിക്കും
റോഡുകൾ വെട്ടിപ്പൊളിക്കാൻ ഇത്ര സുതാര്യമായി നിയമം ഇളവു നൽകുന്ന മറ്റൊരു നാട
അപകടക്കെണിയായി നിരത്തുകള്‍
അമേരിക്കയിൽ 34 കോടിയോളം വാഹനങ്ങളും അത്രത്തോളം ജനങ്ങളുമുണ്ട്. അവിടെ റോഡ
വേണം, നാടിനൊരു റോഡ് പ്ലാന്‍
റോഡുകളുടെ ശോച്യാവസ്ഥയും ആവർത്തിക്കുന്ന അപകടങ്ങളുമാണ് എക്കാലത്തെയും നാട്ടു
ഇരുട്ടിലാഴ്ന്ന അഞ്ചു വർഷങ്ങൾ
ഇറ്റു വെളിച്ചം കയറാത്ത മുറിയിൽ അഞ്ചു വർഷത്തോളം കഠിന തടവ്. അതും സ്വന്തം വീട്ടി
ഒച്ചുകളുടെ നാട്ടില്‍ ഒരിടവേളയില്ലാതെ...
ജുറാസിക് പാർക്ക് ഒരുക്കിയ സ്റ്റീവൻ സ്പിൽബർഗിന്റെ സിനിമ പോലെയാണ് ഇപ്പോൾ തൃശ
ഗുണ്ടകളെ വളര്‍ത്തുന്ന രാഷ്ട്രീയം
സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നും ഓരോ എസ്ഐയേയും പത്ത് പോലീസുകാരെയും കണ്ടെത്തി.എല
കാമുകനെ വകവരുത്താന്‍ യുവതിയുടെ ക്വട്ടേഷന്‍
പ്രണയത്തിൽ നിന്നും പിന്മാറിയ യുവാവിനെയും പ്രണയത്തെ എതിർത്ത യുവാവിന്റെ പിതാവി
കേരളത്തിലെ വനിതാ ഗുണ്ട
കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു വരാപ്പുഴ പീഡനക്കേസ്. നിർധനകുടുംബത്തിലെ പ്രായപ
അക്രമികളെ രക്ഷിക്കുന്ന പോലീസ്; സത്യംപറയുന്ന കാമറ
അക്രമികളെ രക്ഷിക്കുന്ന പോലീസ്, സത്യം പറയുന്ന കാമറ പോലീസിനിട്ടു രണ്ടെണ്ണം കി
നിയമം ഞങ്ങള്‍ക്കു പുല്ലാടാ....
ഗുണ്ടകൾ തെരുവുനായ്ക്കളെപ്പോലെയാണ്. ചോദിക്കാനുംപറയാനും പറ്റില്ല. എന്തും ചെയ്യും
നവരാത്രി പൂജ: ആത്മീയതയുടേയും അഖണ്ഡതയുടെയും ആഘോഷം
അക്ഷരമായും സംഗീതമായും നിറയുന്ന അമ്മയുടെ വാത്സല്യം ഏറ്റുവാങ്ങുന്ന നവരാത്രികാ
ഓടു വ്യവസായവും 'പൊട്ടുന്നു'
മലയാളിയുടെ ജീവിതതാളമായിരുന്ന പരന്പരാഗത വ്യവസായങ്ങളിൽ ഭൂരിഭാഗവും ഇന്ന് പ
പേരുകള്‍ അനവധി, വിലാസങ്ങളും....
ഹൗസ് നന്പർ 37, തേർട്ടീത്ത് സ്ട്രീറ്റ്- ഡിഫൻസ്, ഹൗസിംഗ് അഥോറിറ്റി. വൈറ്റ് ഹൗസ്, ക്
കാത്തിരിപ്പ് നീളുന്നു ....
ഇടവേളയില്ലാതെ പെയ്യുന്ന കോരിച്ചൊരിയുന്ന മഴയിലായിരുന്നു കണ്ണൂർ കീഴ്പ്പള്ളി കോഴി
കൂടുതലും പെണ്‍കുട്ടികള്‍
കാണാതാകുന്ന കുട്ടികൾ ഒരു സാമൂഹ്യ പ്രശ്നമായി വളരുകയാണ്. കേരളത്തിൽ കഴിഞ്ഞവർ
വേണം, ബോധവത്കരണം
കുട്ടികൾ ഉള്ളവർ ജാഗ്രത പാലിക്കുക... കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം വ്യാ
ഞെട്ടിക്കുന്ന കണക്കുകള്‍
ഇവരെ സൂക്ഷിക്കുക എന്ന തലക്കെട്ടോടെഏതാനും നാടോടി സ്ത്രീകളുടെ ചിത്രങ്ങൾ അടുത്
കുരുന്നുകള്‍ക്കുമീതെ വട്ടമിട്ട്.....
ഏതാനും ദിവസം മുന്‍പ് സന ഫാത്തിമ എന്ന നാലു വയസുകാരിയെ കാണാതായ സംഭവമാണ് കുട്ടിക
വരുമോ, റോബോട്ടുകള്‍ വാഴും കാലം?
മനുഷ്യൻ ചെയ്യുന്ന കാര്യങ്ങളൊക്കെ അതേപടി ചെയ്യാൻ കഴിയുന്ന യന്ത്രങ്ങൾ. റോബട്ടു
കഥ പറയുന്ന സിനിമാ ടിക്കറ്റുകൾ
സിനിമ കാണുക എന്നത് ഇന്ന് ചെലവേറിയ വിനോദമായി മാറിയിരിക്കുന്നു. വെള്ളിത്തിരയി
വേണം ഓഫീസുകളിൽ ശുദ്ധികലശം
കൈക്കൂലിയാണ് വില്ലൻ. പച്ചയ്ക്ക് കൈക്കൂലി ആവശ്യപ്പെടുന്ന സിലീഷിനെ പോലുള്ളവർ ഓര
പട്ടയം കിട്ടാൻ നിരാഹാരം
തങ്ങളുടെ കൃഷിസ്ഥലത്തിനു പട്ടയം ലഭ്യമാക്കുന്നതിന് ഒന്‍പതു പേരടങ്ങുന്ന കുടുംബാംഗ
നിയമം കനിഞ്ഞാലും വില്ലേജ് കനിയില്ല
മറയൂർ മേഖലയിലെ ഒരു വില്ലേജ് ഓഫീസിനെ കുറിച്ചാണ് വിധവയായ വീട്ടമ്മയ്ക്കു പറയാ
പോക്കുവരവ് എന്നാല്‍ അപേക്ഷകന്റെ പോക്കും വരവും?
പോക്കുവരവ് എന്നാൽ പോക്കും വരവുമായി മാറുന്നു. വില്ലേജ് ഓഫീസിൽ പോക്കുവരവിന
സാംകുട്ടിമാർ ഉണ്ടാകാതെയിരിക്കട്ടെ...
സാംകുട്ടിയെ ഓർമ്മയില്ലേ.. ഇല്ലെങ്കിൽ ഓർക്കണം. കരമടയ്ക്കാൻ വില്ലേജോഫീസിൽ കയ
തലവര എഴുതുന്ന വില്ലേജ് ഓഫീസ്
“മൂന്നു പെങ്കുഞ്ഞുങ്ങളാ എനിക്ക്. ഇതുങ്ങളേം കൊണ്ട് ഞാനിനി എന്തു ചെയ്യും? ഞങ്ങൾക്ക്
ചീറിപ്പായരുതേ
കാലവര്‍ഷം ശക്തമാകുന്നതോടെ ഇരുചക്ര വാഹന യാത്രികർക്കു മുന്നിലുള്ളത് ഏറെ ബുദ്
മൊബൈല്‍ കെണിയില്‍ കുരുങ്ങിയവര്‍
സമയം രാത്രിയാണ്... കോളജ് ഹോസ്റ്റലിലെ ഒരു മുറിയിൽ ഉറങ്ങാതെ കിടക്കുന്ന പെണ്‍കുട്ടി
മലയാള സിനിമയ്ക്ക് ചങ്കിടിപ്പ് ; ബാഹുബലി വിഴുങ്ങുമോ?
കേരളത്തിൽ ബാഹുബലി തരംഗം ആഞ്ഞടിക്കുന്പോൾ ചങ്കിടിച്ച് മലയാളസിനിമ. മലയാളത്
ഇനിയും നടുക്കം മാറാതെ....
ഉന്നത വിദ്യാഭ്യാസം നൽകി വളർത്തിയ മകൻ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവി
പിറന്നാൾ സമ്മാനം മരണം
അന്ന് അവളുടെ പിറന്നാളായിരുന്നു. സ്നേഹനിധികളായ മാതാപിതാക്കളുടെ പുന്നാര മകളാ
ഈ അവധിക്കാലം കറങ്ങിയടിക്കാം... ഹാപ്പി ജേർണി
അവധിക്കാലമെത്തി. പാഠപുസ്തകങ്ങളും സ്കൂൾ ബാഗും മാറ്റിവച്ച് ഇനി ട്രാവൽബാഗെടുത്ത
Latest News
സ്വർണ വില കുറഞ്ഞു
ആരുടെയും വിജയമോ പരാജയമോ അല്ല; കരട് ഭേദഗതിയിൽ യെച്ചൂരി
നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ തെരുവുനായകൾ കടിച്ചു കീറി
സുഷമ സ്വരാജ് ചൈന സന്ദർശനത്തിനായി പുറപ്പെട്ടു
ഇന്ത്യൻ കൗമാരക്കാരൻ യുഎസിൽ പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു
Latest News
സ്വർണ വില കുറഞ്ഞു
ആരുടെയും വിജയമോ പരാജയമോ അല്ല; കരട് ഭേദഗതിയിൽ യെച്ചൂരി
നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ തെരുവുനായകൾ കടിച്ചു കീറി
സുഷമ സ്വരാജ് ചൈന സന്ദർശനത്തിനായി പുറപ്പെട്ടു
ഇന്ത്യൻ കൗമാരക്കാരൻ യുഎസിൽ പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top