അന്പന്പോ എന്തൊരു "വന്പൻ' വിജയം!
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
എ​സ്. റൊ​മേ​ഷ്
സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷം ന​ട​ന്ന മി​ക്ക തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത് കോ​ൺ​ഗ്ര​സ് ആ​യി​രു​ന്നു​വെ​ങ്കി​ലും റിക്കാർഡ് ഭൂ​രി​പ​ക്ഷ​ത്തോ​ടെ ലോ​ക്സ​ഭ​യി​ലേ​ക്ക് എ​ത്തി​യ​വ​രി​ൽ കോ​ൺ​ഗ്ര​സു​കാ​രു​ടെ എ​ണ്ണം മ​റ്റു ക​ക്ഷി​ക​ളെ​ക്കാ​ൾ കു​റ​വാ​ണ്.

ഇ​ന്ത്യ​യി​ൽനി​ന്നു ആ​ദ്യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി​യ​ത് പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെഹ്റുത​ന്നെ​യാ​യി​രു​ന്നു. ആ​ദ്യ ലോ​ക്സ​ഭ​യി​ലേ​ക്ക് 1952ൽ ​ന​ട​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​പി​യി​ലെ അ​ല​ഹ​ബാ​ദി​ന​ടു​ത്തു​ള്ള ഫൂ​ൽ മ​ണ്ഡ​ല​ത്തി​ൽനി​ന്നാ​ണ് നെ​ഹ്റു മ​ത്‌​സ​രി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തി​ന് 1,76,852 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ല​ഭി​ച്ച​ത്. നെ​ഹ്റുവി​ന് 2,33,571 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യി സ്വ​ത​ന്ത്ര​നാ‍​യി മ​ത്‌​സ​രി​ച്ച പ്ര​ഭു​ദ​ത്ത് ബ്ര​ഹ്മ​ചാ​രി​ക്ക് കിട്ടിയത് 56,718 വോ​ട്ടു മാത്രം. മ​റ്റു മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും കെ​ട്ടി​വ​ച്ച കാ​ശ് ന​ഷ്ട​പ്പെ​ട്ടു. എ​ന്നാ​ൽ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ നെ​ഹ്റുവി​ന് ഈ ​മി​ന്നും വി​ജ​യം ആ​വ​ർ​ത്തി​ക്കാ​നാ​യി​ല്ല.

ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽനി​ന്ന് ആ​ദ്യ​മാ​യി ലോ​ക റിക്കാർഡി​ട്ട​ത് ജ​യ്പുർ മ​ഹാ​റാ​ണി​യാ​യി​രു​ന്ന ഗാ​യ​ത്രീ​ദേ​വി ആ​യി​രു​ന്നു. അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ​മാ​യി​രു​ന്ന സ്വ​ത​ന്ത്രാ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യായാ​ണ് അ​വ​ർ മ​ത്‌​സ​രി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു നേ​രി​ട്ട് എ​ത്തി ഗാ​യ​ത്രീ​ദേ​വി​യോ​ട് കോ​ൺ​ഗ്ര​സി​ൽ ചേ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​ന്‍റെ ചി​ന്താ​ഗ​തി കോ​ൺ​ഗ്ര​സു​മാ​യി ഒ​ത്തു​പോ​കു​ന്ന​ത​ല്ല എ​ന്നു​പ​റ​ഞ്ഞ് നെ​ഹ്റുവി​ന്‍റെ ക്ഷ​ണം അവർ നി​ര​സി​ച്ചു.

1962ൽ ​ത​ന്‍റെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ്പുർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ പോ​ൾ ചെ​യ്ത 2,46,516 വോ​ട്ടി​ൽ 1,92,909 വോ​ട്ടി​ന്‍റെ വ​ന്പ​ൻ ഭൂ​രി​പ​ക്ഷം അ​വ​രെ ഗി​ന്ന​സ് ബു​ക്കി​ലെ​ത്തി​ച്ചു. ആ​കെ വോ​ട്ടി​ന്‍റെ 78 ശ​ത​മാ​ന​വും നേ​ടി​യാ​യി​രു​ന്നു അ​വ​രു​ടെ വി​ജ​യം.

ഇ​ന്ദി​രാ​ഗാ​ന്ധി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന ശ​ത്രു​ത മൂ​ലം അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി വ​ന്ന ഗാ​യ​ത്രീ ദേ​വി അ​ടി​യ​ന്ത രാ​വ​സ്ഥ​യ്ക്കുശേ​ഷം രാ​ഷ്ട്രീ​യം വി​ടു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ രാ​ജ​സ്ഥാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ദി​യാ​കു​മാ​രി ഗാ​യ​ത്രീ​ദേ​വി​യു​ടെ പേ​ര​ക്കു​ട്ടി​യാ​ണ്.

ദി​യാ​കു​മാ​രി​യും ജ​ന​പ്രീ​തി​യു​ടെ കാ​ര്യ​ത്തി​ൽ ഒ​ട്ടും പി​ന്നി​ല​ല്ല. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ​സ്ഥാ​നി​ലെ രാ​ജ്സാ​മ​ന്ദ് ലോ​ക്സ​ഭാ സീ​റ്റി​ൽനി​ന്നു മ​ത്‌​സ​രി​ച്ച അ​വ​ർ 5,51,916 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ചു ക​യ​റി​യ​ത്. പ​ക്ഷേ രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്‌​സ​രി​ച്ച് വി​ജ​യി​ച്ച​തി​നാ​ൽ അ​വ​ർ എം​പി സ്ഥാ​നം പിന്നീടു രാ​ജി​വ​ച്ചു.

എ​ന്നാ​ൽ ഇ​ന്നു​വ​രെ ലോ​ക്സ​ഭ​യി​ലേ​ക്ക് ഏ​റ്റ​വു​മ​ധി​കം ഭൂ​രി​പ​ക്ഷം നേ​ടി​യ​തി​ന്‍റെ റി​ക്കാ​ർ​ഡ് ബി​ജെ​പി നേ​താ​വാ​യി​രു​ന്ന ഗോ​പി​നാ​ഥ് മു​ണ്ടേ​യു​ടെ മ​ക​ൾ ഡോ. ​പ്രീ​തം മു​ണ്ടേ​യു​ടെ പേ​രി​ലാ​ണ്.

മ​ഹാ​രാ​ഷ്ട്ര മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന ഗോ​പി​നാ​ഥ് മു​ണ്ടേ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​ര​ണ​മ​ട​ഞ്ഞ​പ്പോ​ൾ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബീ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് പ്രീ​തം ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

2014ലെ ​അ​വ​രു​ടെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 6.96,321 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​രു​ടെ ഭൂ​രി​പ​ക്ഷം 1.68 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. ഇ​ത്ത​വ​ണ ബീ​ഡ് മ​ണ്ഡ​ല​ത്തി​ൽ മ​ത്‌​സ​രി​ക്കു​ന്ന​ത് അ​വ​രു​ടെ സ​ഹോ​ദ​രി​യും സം​സ്ഥാ​ന​ത്ത് മ​ന്ത്രി​യു​മാ​യി​രു​ന്ന പ​ങ്ക​ജ് മു​ണ്ടേ​യാ​ണ്.

1967ൽ ​റാ​യ്ബ​റേ​ലി​യി​ൽനി​ന്നാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്‌​സ​രി​ക്കു​ന്ന​ത്. അ​ന്ന് ഇ​ന്ദി​ര 1,43,642 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത എ​തി​രാ​ളി സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ബി.​സി. സേ​ഥ് 51,899 വോ​ട്ടു നേ​ടി.

ഇ​ന്ദി​ര​യ്ക്ക് 91,743 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം. 1971ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും റാ​യ്ബ​റേ​ലി​യി​ൽ മ​ത്‌​സ​രി​ച്ച ഇ​ന്ദി​ര​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി സം​യു​ക്ത സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​യി​ലെ രാ​ജ്നാ​രാ​യ​ണ​നാ​യി​രു​ന്നു. അ​ന്ന് ഇ​ന്ദി​ര​യു​ടെ ഭൂ​രി​പ​ക്ഷം 1,11, 810 ആ‍​യി​രു​ന്നു.

എ​ന്നാ​ൽ ഇ​തേ രാ​ജ് നാ​രാ​യ​ണ​ൻ 77ൽ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കുശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ദി​ര​യെ 55,202 വോ​ട്ടു​ക​ൾ​ക്ക് തോ​ല്പി​ച്ചു. എ​ന്നാ​ൽ 1980ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ദി​ര വ​ന്പ​ൻ വി​ജ​യം നേ​ടി.

ബി​ജെ​പി നേ​താ​വ് (അ​ന്ന് ജ​ന​താ​പാ​ർ​ട്ടി) രാ​ജ​മാ​താ വി​ജ​യ​രാ​ജ സി​ന്ധ്യ​യെ അ​വ​ർ 1,73,654 വോ​ട്ടു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി. പ​ക്ഷേ ഇ​ന്ദി​ര​യ്ക്കു ല​ഭി​ച്ച ഭൂ​രി​പ​ക്ഷ​മൊ​ന്നും റിക്കാർഡാ​യി​രു​ന്നി​ല്ല.

ഇ​ന്ദി​രാ വ​ധ​ത്തെത്തുട​ർ​ന്ന് ന​ട​ന്ന 1984ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മേ​ഠി​യി​ൽ മ​ത്‌​സ​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന രാ​ജീ​വ് ഗാ​ന്ധി​യും വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി​യി​രു​ന്നു. 3,14,000 വോ​ട്ടി​നാ​ണ് അ​ന്ന് അ​ദ്ദേ​ഹം സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്‌​സ​രി​ച്ച സ​ഹോ​ദ​ര​ൻ സ​ഞ്ജ​യ് ഗാ​ന്ധി​യു​ടെ ഭാ​ര്യ മേ​ന​കാ ഗാ​ന്ധി​യെ തോ​ല്പി​ച്ച​ത്.

ആ​കെ പോ​ൾ ചെ​യ്ത വോ​ട്ടി​ൽ 80.1 ശ​ത​മാ​നം നേ​ടി​യാ​ണ് അ​ദ്ദേ​ഹം വി​ജ​യി​ച്ച​തെ​ങ്കി​ലും പോ​ൾ ചെ​യ്ത വോ​ട്ട് കു​റ​വാ​യ​തി​നാ​ലാ​ണ് ഭൂ​രി​പ​ക്ഷം 3.14 ല​ക്ഷ​മാ​യി ചു​രു​ങ്ങി​യ​ത്. 1989ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും രാജീവ് അ​മേ​ഠി​യി​ൽ വി​ജ​യി​ച്ചെ​ങ്കി​ലും ഭൂ​രി​പ​ക്ഷം 2,02,138 വോ​ട്ടാ​യി കു​റ​ഞ്ഞു.

ജ​ന​താ​ദ​ൾ സ്ഥാ​നാ​ർ​ഥി മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പേ​ര​ക്കു​ട്ടി രാ​ജ്മോ​ഹ​ൻ ഗാ​ന്ധി​യാ​യി​രു​ന്നു അ​ന്ന് രാ​ജീ​വി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി. രാ​ജീ​വ് വ​ധ​ത്തെ​ത്തു​ട​ർ​ന്ന് മ​ത്‌​സ​ര​രം​ഗ​ത്തേ​ക്ക് എ​ത്തി​യ സോ​ണി​യാ ഗാ​ന്ധി​ക്കും റിക്കാർഡ് സ്ഥാ​പി​ക്കാ​നാ​യി​ല്ല.

എ​ങ്കി​ലും മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​വ​ർ ശ്ര​ദ്ധേ​യ​യാ​യി. 2006ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ റാ​യ്ബ​റേ​ലി​യി​ൽനി​ന്ന് അ​വ​ർ 4,17,888 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് തൊ​ട്ട​ടു​ത്ത എ​തി​രാ​ളി സ​മാ​ജ് വാ​ദി​പാ​ർ​ട്ടി​യി​ലെ രാ​ജ് കു​മാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

അ​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത് വെ​റും 19,657 വോ​ട്ടാ​യി​രു​ന്നു. ഇ​ന്ത്യ ക​ണ്ട മ​ഹാ ഭൂ​രി​പ​ക്ഷ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു 80 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ടു നേ​ടി​യു​ള്ള സോ​ണി​യ​യു​ടെ ആ ​വി​ജ​യം.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് 5,57,014 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ചു ക​യ​റി​യ​ത്. ഇ​ത്ത​വ​ണ​യും ഗാ​ന്ധി​ന​ഗ​റി​ൽ അ​മി​ത്ഷാത​ന്നെ​യാ​ണ് സ്ഥാ​നാ​ർ​ഥി.

യു​പി​യി​ലെ വാ​ര​ണാ​സി​യി​ൽനി​ന്ന് വി​ജ​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തൊ​ട്ട​ടു​ത്ത എ​സ്പി സ്ഥാ​നാ​ർ​ഥി ശാ​ലി​നി യാ​ദ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് 4,79,505 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്. 2014 വാ​ര​ണാ​സി​യി​ൽ കേ​ജ​രി​വാ​ളു​മാ​യി ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ മോ​ദി​യു​ടെ ഭൂ​രി​പ​ക്ഷം 3,71,784 വോ​ട്ടു​ക​ളാ​യി​രു​ന്നു.

1977ൽ ​ഇ​ന്ദി​രാ വി​രു​ദ്ധ ത​രം​ഗ​ത്തി​ൽ ബീ​ഹാ​റി​ലെ ഹാ​ജി​പ്പുരി​ൽനി​ന്നു മ​ത്‌​സ​രി​ച്ച ഭാ​ര​തീ​യ ലോ​ക്ദ​ൾ സ്ഥാ​നാ​ർ​ഥി​യാ​യ ദ​ളി​ത് നേ​താ​വ് രാം​വി​ലാ​സ് പ​സ്വാ​ൻ 4,24, 545 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്.

ക​ഴി​ഞ്ഞ ലോ​ക്സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച ക​ക്ഷി​യെ​ക്കു​റി​ച്ച് ന​മ്മ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് അ​ധി​ക​മൊ​ന്നു​മ​റി​യി​ല്ല. ഗു​ജ​റാ​ത്തി​ലെ ന​വ്സാ​രി മ​ണ്ഡ​ല​ത്തി​ൽനി​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്‌​സ​രി​ച്ച സി.​ആ​ർ. പാ​ട്ടീ​ലാ​ണ് 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വു​മ​ധി​കം ഭൂ​രി​പ​ക്ഷം നേ​ടി​യ​ത്.

തൊ​ട്ട​ടു​ത്ത എ​തി​രാ​ളി കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ധ​ർ​മേ​ഷ്ഭാ​യ് ഭീം​ഭാ​യ് പ​ട്ടേ​ലി​നെ 6,89,668 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് സി.​ആ​ർ. പാ​ട്ടീ​ൽ തോ​ല്പി​ച്ച​ത്. ഇ​പ്പോ​ൾ ഗു​ജ​റാ​ത്ത് ബി​ജെ​പി ഘ​ട​കം പ്ര​സി​ഡ​ന്‍റാ​യ പാ​ട്ടീ​ൽ ഇ​തേ സീ​റ്റി​ൽനി​ന്ന് 2009ലും 2014​ലും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചി​രു​ന്നു.

ഇ​ത്ത​വ​ണ​യും ഇ​വി​ടു​ത്തെ സ്ഥാ​നാ​ർ​ഥി പാ​ട്ടീ​ൽ ത​ന്നെ. ക​ഴി​ഞ്ഞ ലോ​ക്സ​ഭ​യി​ലേ​ക്ക് ര​ണ്ടാ​മ​ത്തെ വ​ലി​യ ഭൂ​രി​പ​ക്ഷം നേ​ടി​യ​യാ​ളും അ​പ്ര​ശ​സ്ത​ൻ ത​ന്നെ. ഹ​രി​യാ​ന​യി​ലെ ക​ർ​നാ​ൽ ലോ​ക്സ​ഭാ സീ​റ്റി​ൽ നി​ന്നു വി​ജ​യി​ച്ച ബി​ജെ​പി സ്ഥാ​നാ​ർ​ഥി സ​ഞ്ജ​യ് ഭാ​ട്ടി​യ ആ​ണ​ത്.

തൊ​ട്ട​ടു​ത്ത കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കു​ൽ​ദീ​പ് ശ​ർ​മ​യെ അ​ദ്ദേ​ഹം 6,56, 142 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ര​യും വ​ലി​യ ഭൂ​രി​പ​ക്ഷം നേ​ടി​യെ​ങ്കി​ലും ഇ​ത്ത​വ​ണ സ​ഞ്ജ​യ് ഭാ​ട്ടി​യ​യ്ക്ക് ബി​ജെ​പി ഈ ​സീ​റ്റ് നി​ഷേ​ധി​ച്ചു.

മു​ൻ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റാ​ണ് ഇ​ത്ത​വ​ണ അ​വി​ടെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി. ക​ഴി​ഞ്ഞ ലോ​ക്സ​ഭ​യി​ലേ​ക്ക് നാ​ലാ​മ​ത്തെ വ​ലി​യ ഭൂ​രി​പ​ക്ഷം നേ​ടി​യ രാ​ജ​സ്ഥാ​നി​ലെ ബി​ജെ​പി എം​പി സ​ന്തോ​ഷ് ച​ന്ദ്ര ബ​ഹാ​രി​യ​യ്ക്കും ഇ​ത്ത​വ​ണ ആ ​മ​ണ്ഡ​ല​ത്തി​ൽ സീ​റ്റി​ല്ല.

കേ​ര​ള​ത്തി​ൽ ല​ഭി​ച്ച എ​ക്കാ​ല​ത്തെ​യും വ​ലി​യ ഭൂ​രി​പ​ക്ഷം ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ​ഗാ​ന്ധി​ക്കു ല​ഭി​ച്ച​തു ത​ന്നെ. 4,31,770 വോ​ട്ടി​നാ​ണ് അ​ദ്ദേ​ഹം സി​പി​ഐ സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

രാ​ഹു​ലി​ന് 7,06,367 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ പി.​പി. സു​നീ​റി​ന് 2,74,597 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് കിട്ടിയത്. ഭൂ​രി​പ​ക്ഷ​ത്തി​ൽ റിക്കാർഡു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ണ്ടാ​യ​ത് 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ്. ഇ​രു​പ​തോ​ളം സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച​ത് അ​ഞ്ചു ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്.

ഇ​തി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ ആ‍​യി​രു​ന്നു. പ​ക്ഷേ ഈ ​ഭൂ​രി​പ​ക്ഷ​ത്തി​നൊ​ന്നും ബി​ജെ​പി​ വ​ലി​യ വി​ല​ കൽപിക്കുന്നില്ല. ക​ഴി​ഞ്ഞ ത​വ​ണ അ​ഞ്ചു ല​ക്ഷ​ത്തി​നു മേ​ലെ ഭൂ​രി​പ​ക്ഷം നേ​ടി​യ ബ​ഹു​ഭൂ​രി​പ​ക്ഷം എം​പി മാ​ർ​ക്കും ബി​ജെ​പി 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ സീ​റ്റു ന​ൽ​കി​യി​ല്ല.