താ​ട​ക​യെ വ​ധി​ച്ച് മ​ന​സി​നെ നി​യ​ന്ത്രി​ക്കാം
താ​ട​ക​യെ വ​ധി​ച്ച് മ​ന​സി​നെ നി​യ​ന്ത്രി​ക്കാം
"അ​വ​ളെ​പ്പേ​ടി​ച്ചാ​രും നേ​ർ​വ​ഴി ന​ട​പ്പീ​ലാ
ഭു​വ​ന​വാ​സീ ജ​നം ഭു​വ​നേ​ശ്വ​രാ​പോ​റ്റി
കൊ​ല്ല​ണ​മ​വ​ളെ നീ ​വ​ല്ല​ജാ​തി​യു​മ​തി-
നി​ല്ലൊ​രു ദോ​ഷ​മെ​ന്നു മാ​മു​നി​പ​റ​ഞ്ഞ​പ്പോ​ൾ'


ശ്രീ​രാ​മ​നോ​ടാ​യി വി​ശ്വാ​മി​ത്ര മ​ഹ​ർ​ഷി അ​റി​യി​ക്കു​ന്ന​താ​ണി​ത്. ഏ​തു വി​ധേ​ന​യും ഈ ​ഭ​യ​ങ്ക​രി​യാ​യ രാ​ക്ഷ​സി​യെ കൊ​ല്ലു​ക. അ​തു​കൊ​ണ്ട് ഒ​രു ദോ​ഷ​വും വ​രി​ല്ല. രാ​മ​ബാ​ണ​മേ​റ്റ താ​ട​ക മ​റി​ഞ്ഞു​വീ​ഴു​ന്ന​തോ​ടൊ​പ്പം ശ​വ​ശ​രീ​ര​ത്തി​ൽ നി​ന്നും അ​തി​സു​ന്ദ​രി​യാ​യ ഒ​രു ദേ​വ​ത പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. രാ​മ​നെ വ​ണ​ങ്ങി അ​വ​ൾ ദേ​വ​ലോ​ക​ത്തേ​ക്ക് പോ​യി. ഒ​രു സം​ശ​യം ബാ​ക്കി​യാ​കു​ന്നു. ആ​രാ​ണ് താ​ട​ക ?

രാ​മ​രാ​വ​ണ യു​ദ്ധം ന​മ്മു​ടെ മ​ന​സി​ൽ സം​ഭ​വി​ക്കു​ന്ന വൈ​കാ​രി​ക സം​ഘ​ട്ട​ന​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യാ​ൽ ഏ​തു സ​മ​സ്യ​യ്ക്കും ഉ​ത്ത​രം ല​ഭി​ക്കും.

മ​നു​ഷ്യ​മ​ന​സി​ന് ര​ണ്ട് ത​ല​ങ്ങ​ൾ ഉ​ണ്ട്. ബോ​ധം, ഉ​പ​ബോ​ധം. ഇ​ന്ദ്രി​യ​നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത ഉ​പ​ബോ​ധ മ​ന​സ് കാ​ട് ത​ന്നെ. കാ​മ​ക്രോ​ധാ​ദി​ക​ളെ​ല്ലാം ഇ​ന്ദ്രി​യ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത മ​ന​സി​ലെ താ​ട​ക​മാ​ർ ത​ന്നെ. ഇ​ന്ദ്രി​യ നി​യ​ന്ത്ര​ണ​മെ​ന്ന രാ​മ​ബാ​ണ​മേ​റ്റ് മ​ന​സി​ലെ താ​ട​ക​മാ​ർ മ​രി​ക്കു​ന്നു. സ്വ​ർ​ണ​ഭൂ​ഷ​ണ​മ​ണി​ഞ്ഞ് ദേ​വ​ത​മാ​രാ​യിത്തീരു​ന്നു. രാ​മാ​യ​ണ പാ​രാ​യ​ണം നി​റ​ഞ്ഞ ഭ​ക്തി​യോ​ടെ​യെ​ങ്കി​ൽ മ​ന​സി​ലെ താ​ട​ക​യെ വ​ധി​ക്കാം. മ​റി​ച്ചെ​ങ്കി​ൽ കാ​മ​ക്രോ​ധ​ങ്ങ​ളാ​ൽ വ​ല​ഞ്ഞ് മ​ന​സു​നീ​റി ന​ര​ക​മെ​ന്ന ഗ​ർ​ത്ത​ത്തി​ൽ പ​തി​ക്കാം.


രാ​മ​ന്‍റെ യാ​ത്ര; ഏ​തു കാ​ര്യ​ത്തി​ലും ധ​ർ​മ​നി​ഷ്ഠ​വി​ടാ​തെ​യു​ള്ള ജീ​വി​ത​ച​ര്യ. ഈ ​യാ​ത്ര​യി​ൽ ന​മു​ക്കും കൂ​ടെ ചേ​രാം. മ​ന​സി​ലെ താ​ട​ക​മാ​രെ നാ​മ​സ​ങ്കീ​ർ​ത്ത​ന​ത്താ​ൽ വ​ധി​ച്ചാ​ൽ ജീ​വി​തം ധ​ന്യ​മാ​യി. താ​ട​ക​മാ​രി​ല്ലാ​ത്ത മ​ന​സ് - ഒ​രു രാ​മ​രാ​ജ്യം - മ​ന​സി​ൽ സൂ​ക്ഷി​ച്ചു​കൊ​ണ്ട് ഈ ​രാ​മാ​യ​ണ മാ​സം ന​മു​ക്ക് ധ​ന്യ​മാ​ക്കാം.

ഗോ​പാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, ചെ​റു​താ​ഴം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.