ജ്ഞാ​നം​ത​ന്നെ വി​ജ​യ​ത്തി​നു നി​ദാ​നം
ജ്ഞാ​നം​ത​ന്നെ വി​ജ​യ​ത്തി​നു നി​ദാ​നം
മൂ​ന്നു രാ​ജ്യ​ങ്ങ​ളു​ടെ ക​ഥ​യാ​ണ് രാ​മാ​യ​ണം. കോ​സ​ലം, കി​ഷ്ക്കി​ന്ധ, ല​ങ്ക. അ​മി​ത​മാ​യ മാ​ന​സി​ക വി​കാ​രം മൂ​ന്നു രാ​ജ്യ​ങ്ങ​ൾ​ക്കും താ​ത്കാ​ലി​ക​മാ​യ ക്ഷീ​ണം ജ​നി​പ്പി​ച്ചു. പു​ത്ര​സ്നേ​ഹ​ത്താ​ൽ കോ​സ​ല​ത്തി​നും കാ​മ​ക്രോ​ധാ​ദി​ക​ളാ​ൽ ല​ങ്ക​യ്ക്കും കി​ഷ്ക്കി​ന്ധ​യ്ക്കും. മ​ന​സി​ന്‍റെ വി​കാ​ര​വി​ചാ​രാ​ദി​ക​ൾ വി​വേ​ക​ത്താ​ൽ കീ​ഴ്പ്പെ​ടു​ത്താ​ൻ പ​റ്റാ​ത്ത ആ​ർ​ക്കും സം​ഭ​വി​ക്കു​ന്ന ആ​പ​ത്തു​ത​ന്നെ ഇ​ത്. പ്രാ​പ​ഞ്ചി​ക​മാ​യ കാ​ര​ണ​ങ്ങ​ൾ ത​ന്നെ മി​ക്ക ദുഃ​ഖ​ങ്ങ​ൾ​ക്കും കാ​ര​ണം. വി​കാ​ര​ത്തി​ന് അ​ടി​പ്പെ​ട്ട് നീ​തി​സാ​ര വ​ച​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ പ​ല​രും ത​യാ​റാ​കാ​ത്ത​തു ത​ന്നെ സ​ർ​വ​നാ​ശ​ത്തി​നും കാ​ര​ണം. അ​ധി​കാ​ര​വും സ​ന്പ​ത്തും ശാ​ശ്വ​ത​മെ​ന്നു ധ​രി​ക്കു​ന്ന​വ​ർ വി​ഡ്ഢി​ക​ൾ ത​ന്നെ. അ​ഹം​ബു​ദ്ധി​യി​ൽ ആ​ത്മ​നാ​ശം ത​ന്നെ ഫ​ലം. വി​കാ​ര​ത്തെ ജ​യി​ക്കു​ന്ന​വ​ർ ബു​ദ്ധി​മാ​ൻ. പ​ര​മ​ജ്ഞാ​നി​ക​ൾ​ക്കേ ഇ​തു സാ​ധ്യ​മാ​കു.

"വി​ജ്ഞാ​ന ജ്ഞാ​നാ​ദി​ക​ൾ കൊ​ണ്ടു​മോ​ക്ഷ​വും വ​രും

വി​ജ്ഞാ​ന​മെ​ന്നാ​ൽ ഗു​രു​മു​ഖ​ത്തി​ൽ​നി​ന്നി​തെ​ല്ലാം
ആ​ക​യാ​ൽ ത്വ​ൽ ഭ​ക്തി​യും​നി​ങ്ക​ലേ പ്രേ​മ​വാ​യ്പും
രാ​ഘ​വാ​! സ​ദാ ഭ​വി​ക്കേ​ണ​മേ ദ​യാ​നി​ധേ!'


വി​ജ്ഞാ​നം, ജ്ഞാ​നം മു​ത​ലാ​യ​വ​യാ​ൽ മോ​ക്ഷ​വും ല​ഭി​ക്കും. ഗു​രു​മു​ഖ​ത്തി​ൽ നി​ന്ന് ഞാ​ന​റി​ഞ്ഞ​താ​ണി​തെ​ല്ലാം, അ​തി​നാ​ൽ രാ​ഘ​വാ നി​ന്നി​ലെ ഭ​ക്തി എ​ന്നി​ൽ എ​ന്നെ​ന്നും നി​ല​നി​ൽ​ക്കേ​ണം. അ​ഗ​സ്ത്യസ്തു​തി​യി​ലെ ശ്ര​ദ്ധേ​യ​മാ​യ വാ​ക്കു​ക​ളാ​ണി​വ. രാ​മ​ൻ എ​ന്ന പ​ര​മാ​ത്മ​ശ​ക്തി​യെ അ​റി​ഞ്ഞ​വ​നേ വി​കാ​ര​ങ്ങ​ളെ കീ​ഴ്പ്പെ​ടു​ത്താ​ൻ പ​റ്റു. ഇ​തി​ന് സ​ജ്ജ​ന​സം​ഗ​മം ത​ന്നെ ഉ​ത്ത​മം. സ​ജ്ജ​ന​സം​ഗ​മം നേ​ർ​വ​ഴി​ക്ക് ന​ട​ത്തും. ഭ​ക്തി​യു​ണ്ടാ​കും. ന​മ്മി​ലെ സ​ക​ല ദുഃ​ഖ​ങ്ങ​ളു​ടേ​യും നാ​ശ​ത്തി​നും ഭ​ക്തി കാ​ര​ണ​മാ​യി​ത്തീ​രും.

സി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.