സ്നേ​ഹം ത​ന്നെ ഭ​ക്തി
സ്നേ​ഹം ത​ന്നെ ഭ​ക്തി
"ഭ​ക്തി വ​ർ​ധി​ച്ചാ​ൽ പി​ന്നെ മ​റ്റൊ​ന്നും വ​രേ​ണ്ട​തി-
ല്ലു​ത്ത​മോ​ത്ത​മ​ന്മാ​രാ​യു​ള്ളോ​ര​വ​ര​ല്ലൊ'


രാ​മാ​യ​ണ​ത്തി​ൽ ഭ​ഗ​വാ​നെ ഭ​ജി​ക്കു​ന്ന​വ​രു​ടെയെ​ല്ലാം പ​ര​മ​മാ​യ ല​ക്ഷ്യം ത​ങ്ങ​ൾ​ക്ക് അ​ച​ഞ്ച​ല​മാ​യ ഭ​ക്തി ഉ​ണ്ടാ​ക​ണം എ​ന്നാ​ണ്.

ഭ​ക്തി ജ്ഞാ​ന, വൈ​രാ​ഗ്യ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. ത്യാ​ഗ​ത്തി​ലൂ​ടെ​യാ​ണ് യ​ഥാ​ർ​ഥ സ്നേ​ഹം കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്. ദ​ശ​ര​ഥ മി​ത്ര​മാ​യ ജ​ഡാ​യു രാ​മ​നോ​ടു​ള്ള സ്നേ​ഹ​ത്താ​ൽ രാ​വ​ണ​നോ​ട് ഏ​റ്റു​മു​ട്ടു​ന്നു. ജ​ഡാ​യു​വി​ന്‍റെ സ്നേ​ഹം, ത്യാ​ഗം രാ​മ​ന്‍റെ മ​ന​സി​നെ വ​ല്ലാ​തെ സ്വാ​ധീ​നി​ച്ചു. ധ​ർ​മ​നി​ഷ്ഠ കൈ​ക്കൊ​ള്ളു​ന്ന​വ​ർ ഏ​തു വ​ർ​ഗ​ത്തി​ലു​മു​ണ്ടാ​കും എ​ന്ന​ത് ജ​ഡാ​യു​വി​ന്‍റെ ഈ ​പ്ര​വൃ​ത്തി തെ​ളി​യി​ക്കു​ന്നു. സ്നേ​ഹം ത​ന്നെ​യാ​ണ് ഭ​ക്തി എ​ന്ന് ത​ന്‍റെ പ്ര​വൃ​ത്തി​യാ​ൽ ഹ​നു​മാ​നും തെ​ളി​യി​ച്ചു. ഇ​തു​കൊ​ണ്ടു ത​ന്നെ ഹ​നു​മാ​ൻ രാ​മാ​യ​ണ​ത്തി​ലെ ഉ​ത്ത​മ ക​ഥാ​പാ​ത്ര​മാ​യി.

എ​ത്ര​ക​ഴി​വു​ക​ളു​ണ്ടാ​യി​ട്ടും അ​ഹ​ങ്കാ​രം കൈ​മു​ത​ലാ​ക്കി​യ രാ​വ​ണ​നെ അ​ധ​ർ​മി​യാ​ക്കി. സ​ഹോ​ദ​ര​നോ​ടു​ള്ള സ്നേ​ഹ​മി​ല്ലാ​യ്മ രാ​വ​ണ​ന് നാ​ശ​ത്തി​ലേ​ക്കു​ള്ള വ​ഴി​യൊ​രു​ക്കി. സ്നേ​ഹ​മു​ള്ള മ​ന​സി​ൽ മാ​ത്ര​മേ ഈ​ശ്വ​ര​വാ​സ​മു​ള്ളു. ശ്രീ​രാ​മ​ൻ വാ​ല്മീ​കി​യോ​ട് ചോ​ദി​ക്കു​ന്ന ചോ​ദ്യ​വും അ​തു​ത​ന്നെ​യ​ല്ലെ. എ​നി​ക്കു വ​സി​ക്കാ​നു​ള്ള ഇ​ടം പ​റ​ഞ്ഞു​ത​രൂ എ​ന്ന ശ്രീ​രാ​മ​ന്‍റെ ചോ​ദ്യ​ത്തി​ന് സ്നേ​ഹ​മു​ള്ള മ​ന​സി​ൽ അ​ങ്ങേ​ക്കു വ​സി​ക്കാം എ​ന്ന വാ​ല്മീ​കി മ​ഹ​ർ​ഷി​യു​ടെ ഉ​ത്ത​രം ഇ​ന്നും പ്ര​സ​ക്തം. ശ​രീ​ര ക്ഷേ​ത്ര​ത്തി​ൽ സ്നേ​ഹ​മെ​ന്ന ഈ​ശ്വ​ര​നെ വാ​ഴി​ച്ചാ​ൽ ബ​ന്ധ​ന​മോ ദുഃ​ഖ​മോ ഇ​ല്ല. ഭ​ര​ത-​ല​ക്ഷ്മ​ണ​ൻ​മാ​ർ സ​ഹോ​ദ​ര സ്നേ​ഹ​ത്തെ ഉ​ദാ​ത്ത​മാ​യ വി​താ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്നു. ഈ ​സ്നേ​ഹം ത​ന്നെ​യാ​ണ് ഭ​ക്തി. രാ​മാ​യ​ണ​മെ​ന്ന മ​ഹാ​കാ​വ്യം ത​രു​ന്ന സ​ന്ദേ​ശ​വും അ​തു​ത​ന്നെ.


സി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.