മലർത്തിയടിക്കാൻ ആമിർ; ദംഗലിന്റെ കിടിലൻ ട്രെയ് ലർ കാണാം
Thursday, October 20, 2016 12:15 AM IST
ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാൻ നായകനാകുന്ന പുതിയ ചിത്രമായ ദംഗലിന്റെ ട്രെയ് ലർ പുറത്തിറങ്ങി. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഗുസ്തിക്കാരന്റെ വേഷമാണ് ആമിറിന്. പ്രശസ്ത ഗുസ്തിക്കാരനായ മഹാവീർ സിംഗ് ഫോഗറ്റിനെയാണ് ആമിർ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്. ആമിറിനൊപ്പം സാക്ഷി തൻവാർ, ഫാത്തിമാ സനാ ഷേഖ്, സാനിയ മൽഹോത്ര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിതേഷ് തിവാരി, പിയൂഷ് ഗുപ്ത, ശ്രേയസ് ജെയ്്ൻ, നിഖിൽ മെഖ്രോത്ര എന്നിവരാണ് ചിത്രത്തിനായി കഥയൊരുക്കിയത്.

ദംഗലിനായി ആമിർ നടത്തിയ തയാറെടുപ്പുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗുസ്തിക്കാരന്റെ ശരീരപ്രകൃതത്തിനായി 95 കിലോയായി ഉയർത്തിയിരുന്നു. ആമിർ ഖാൻ, കിരൺ റാവു, സിദ്ധാർഥ് റോയ് കപൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിസംബർ 23ന് ചിത്രം തീയറ്ററുകളിലെത്തും.

ട്രെയ് ലർ കാണാം:
https://www.youtube.com/embed/x_7YlGv9u1g
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.