ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നെ കാ​ര്‍ ക​യ​റ്റി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ന്ന സ്ത്രീ; ​വീ​ഡി​യോ
Thursday, April 25, 2024 11:53 AM IST
നി​ര​ത്തി​ല്‍ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ദി​വ​സേ​ന സം​ഭ​വി​ക്കാ​റു​ണ്ട​ല്ലൊ. നി​ര​വ​ധി ട്രാ​ഫി​ക് നി​യ​മ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും പ​ല​രും അ​ത് പാ​ലി​ക്കാ​റി​ല്ല. അ​താ​ണ് മി​ക്ക​പ്പോ​ഴും അ​പ​ക​ട​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കു​ക.

ഇ​ത് ത​ട​യാ​നും ഇ​ത്ത​ര​ക്കാ​രെ ശി​ക്ഷി​ക്കാ​നും നി​യ​മ​പാ​ല​ക​ള്‍ സ​ദാ ജാ​ഗ​രൂ​ക​രാ​യി​രി​ക്കും. അ​ത് ലോ​ക​ത്തു​ള്ള എ​ല്ലാ നാ​ട്ടി​ലും അ​ങ്ങ​നെ​ത​ന്നെ ആ​യി​രി​ക്കും. എ​ന്നാ​ല്‍ ചി​ല ആ​ളു​ക​ള്‍ ഈ ​നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ത​യാ​റാ​കി​ല്ല എ​ന്നു​മാ​ത്ര​മ​ല്ല അ​തി​ക്ര​മ​ങ്ങ​ള്‍​ക്കും മു​തി​രും.

അ​ടു​ത്തി​ടെ അ​ത്ത​ര​മൊ​രു സം​ഭ​വം പാ​ക്കി​സ്ഥാ​നി​ല്‍ അ​ര​ങ്ങേ​റു​ക​യു​ണ്ടാ​യി. ഇ​വി​ടെ ഇ​സ്ലാ​മാ​ബാ​ദി​ല്‍ ഒ​രു സ്ത്രീ ​കാ​ര്‍ അ​മി​ത​വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചെ​ത്തു​ക​യു​ണ്ടാ​യി. ഇ​വ​രെ ടോ​ള്‍ പ്ലാ​സ​യി​ല്‍​വ​ച്ച് പോ​ലീ​സ് ത​ട​യു​ന്നു. എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​കാ​രം ഈ ​സ്ത്രീ ത​നി​ക്ക് പി​ഴ​യി​ട്ട പോ​ലീ​സു​കാ​രു​മാ​യി ത​ര്‍​ക്കി​ക്കു​ക​യാ​ണ്.

ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ ഇ​വ​ര്‍ ഒ​രു പോ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു പോ​വു​ക​യാ​ണ്. മ​റ്റ് പോ​ലീ​സു​കാ​രെ​ല്ലാം സ്ത​ബ്ധ​രാ​യ നി​മി​ഷ​മാ​യി​രു​ന്ന​ത്. എ​ന്താ​യാ​ലും തെ​റി​ച്ചു​പോ​യ പോ​ലീ​സു​കാ​ര​ന് ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​ല്ല. മ​റ്റ് പോ​ലീ​സു​കാ​ര്‍ ഈ ​സ്ത്രീ​യെ കാ​റി​ല്‍ പി​ന്തു​ട​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

ഇ​വ​ര്‍​ക്കെ​തി​രേ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന​ട​ക്കം കേ​സെ​ടു​ത്തെ​ന്നാ​ണ് വി​വ​രം. ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യ​തോ​ടെ നെ​റ്റി​സ​ണും ക​ലി​പ്പി​ലാ​യി. "ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​ത്തി​ന് സം​സ്ഥാ​നം ഫ​യ​ല്‍ ചെ​യ്യ​ണം, പൊ​തു​മാ​പ്പ് ന​ല്‍​കേ​ണ്ട​തി​ല്ല' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.