"കാ​റ്റ് പോ​യേ​നെ'; ഒ​രുക്ലാ​സ് മു​റി​യി​ല്‍ സം​ഭ​വി​ച്ച​ത് കാ​ണു​ക
Thursday, April 4, 2024 10:51 AM IST
ഒ​രു അ​പ​ക​ടം ആ​ര്‍​ക്കും എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാം. എ​ന്നാ​ല്‍ അ​തി​ല്‍നി​ന്നും ജീ​വ​ന്‍ ര​ക്ഷ​പ്പെ​ടു​ന്ന​ത് അ​യാ​ളു​ടെ ഭാ​ഗ്യ​ത്തിന്‍റെ കൂ​ടി അ​ക​മ്പ​ടി​യോ​ടെ​യാ​ണ് എ​ന്നാ​ണ് പ​ല​രും വി​ശ്വ​സി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ലു​ള്ള ര​ക്ഷ​പ്പെ​ട​ല്‍ ആ ​നി​മി​ഷ​ങ്ങ​ള്‍​ക്ക് സാ​ക്ഷി​യാ​യ​വ​രെ സ്ത​ബ്ധ​രാ​ക്കും.

ഇ​ത്തര​മൊ​രു അ​വി​ശ്വ​സ​നീ​യ​മാ​യ ര​ക്ഷ​പ്പെ​ട​ലി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ഇൻസ്റ്റഗ്രാമിൽ എത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു ക്ലാ​സ്മു​റ​യാ​ണു​ള്ള​ത്.

കു​റ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ ​ക്ലാ​സ് മു​റി​യി​ലു​ണ്ട് അ​വ​രി​ല്‍ ഒ​രു വി​ദ്യാ​ര്‍​ഥി​നി താ​ന്‍ എ​ഴു​തി​യ പേ​പ്പ​റു​മാ​യി മ​റ്റോ ഇ​രി​പ്പി​ട​ത്തി​ല്‍ നി​ന്നും എ​ഴു​ന്നേ​റ്റ് പോ​വു​ക​യാ​ണ്. ഈ ​വി​ദ്യാ​ര്‍​ഥി​നി എ​ഴു​ന്നേ​റ്റ് ന​ട​ന്ന് നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ഭി​ത്തി​യി​ലു​ള്ള ഫാ​ന്‍ അ​ട​ര്‍​ന്നുവീ​ഴു​ന്നു.

അ​ത് കൃ​ത്യ​മാ​യി അ​വ​ര്‍ ഇ​രു​ന്ന ഇ​ട​ത്ത്ത​ന്നെ വീ​ഴു​ന്നു. തൊ​ട്ട​ടു​ത്ത ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി ഞെ​ട്ടു​ന്ന​തും കാ​ണാം. ഒ​രു​പ​ക്ഷേ ആ ​വി​ദ്യാ​ര്‍​ഥി​നി സീ​റ്റി​ല്‍ ഉ​ള്ള​പ്പോ​ഴാ​ണ് ഫാ​ന്‍ വീ​ണ​തെ​ങ്കി​ല്‍ ജീ​വ​ന്‍​ത​ന്നെ ന​ഷ്ട​മാ​യേ​നെ.

ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച​യി​ല്‍ നി​ര​വ​ധി​പേ​ര്‍ പ്ര​തി​ക​രി​ച്ചു. "ഞെ​ട്ടി​ത്ത​രി​ച്ചു; ആ​ര്‍​ക്കും പ​രി​ക്കേ​ല്‍​ക്കാ​ത്ത​തി​ല്‍ എ​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്, ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.