പുലിയല്ലിത്, പുപ്പുലി; ഉഗ്രൻ മുതലയെ വേട്ടയാടുന്ന പുലി
Monday, November 21, 2016 4:46 AM IST
പുലി ഇരയെപ്പിടിക്കുന്ന കാഴ്ചകളൊക്കെ എല്ലാവരും കണ്ടിട്ടുണ്ട്. വെള്ളത്തിൽ വേട്ടയാടുന്ന പുലിയെ കണ്ടിട്ടുണ്ടോ..? അതും പത്തടി നീളമുള്ള ഒരുഗ്രൻ മുതലയെ..! ബ്രസീലിയൻ വനത്തിലെ ഒരു തടാകക്കരയിലാണ് സംഭവം. ബിബിസിയുടെ നേച്ചർ ഡോക്കുമെന്ററിയായ പ്ലാനറ്റ് എർത്ത് രണ്ടാം സീസണിനായി മഡഗാസ്കറിലെയും ബ്രസീലിലെയും വനത്തിൽ ഷൂട്ടിംഗ് നടക്കവേയാണ് ഈ അപൂർവ ദൃശ്യം ഡേവിഡ് ആറ്റൻബറോയുടെ കണ്ണിൽപ്പെട്ടത്.

തടാകക്കരയിലൂടെ നീങ്ങുമ്പോഴാണ് മുതലയെ പുലിയുടെ കണ്ണിൽപ്പെടുന്നത്. മുതലയെങ്കിൽ മുതല എന്നു വിചാരിച്ച് എത്തിയ പുലിയ കണ്ട് അപകടം മണത്ത മുതല നീന്തി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ചാടിവീണ പുലി മുതലയുടെ കഴുത്തിൽ കടിമുറുക്കി. മുതലയുടെ ഏറ്റവും ദുർബലമായ ഭാഗം കഴുത്തിനു പിൻഭാഗമാണ്. ഇതറിയാവുന്നതു പോലെ കഴുത്തിനു പിന്നിൽ കടിച്ചെടുത്ത് മുതലയുമായി പുലി വെള്ളത്തിൽ നിന്നു കയറി. മുതലയെ തൂക്കിയെടുത്ത് കാട്ടിലേക്കു നീങ്ങുന്നതു വരെയാണ് വീഡിയോയിൽ. വെള്ളത്തിലാണെങ്കിലും കരയിലാണെങ്കിലും അപകടകാരികളാണ് മുതലകൾ. ഇവയെ മറ്റു മൃഗങ്ങൾ വേട്ടയാടുന്ന കാഴ്ച അപൂർവമായേ കാണാറുള്ളൂ.

വീഡിയോ കാണാം:



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.