ടേക്കോഫ് ഒരുങ്ങുന്നു, രാജേഷ് പിള്ളയ്ക്കായി
Thursday, December 8, 2016 7:12 AM IST
അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ കുടുംബത്തിന് സഹായവുമായി സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന ടേക്ക് ഓഫിന്റെ ടൈറ്റിൽ ലോഞ്ച് കൊച്ചിയിൽ നടന്നു. യുവനടൻ നിവിൻ പോളിയാണ് ലോഞ്ചിംഗ് നിർവഹിച്ചത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മഹേഷ് നാരായണനാണ് എഴുതി സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഫേസ്ബുക്ക് ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസിംഗും ചടങ്ങിൽ നടന്നു. രാജേഷ് പിള്ളയുടെ ഭാര്യ മേഘയും ചടങ്ങിൽ പങ്കെടുത്തു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും രാജേഷ് പിള്ള ഫിലിംസിന്റെയും ബാനറിൽ ആന്റോ ജോസഫും ഷെബിൻ ബക്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജനുവരിയിൽ ചിത്രം തീയറ്ററുകളിലെത്തും.

എറണാകുളം, ദുബായ്, ബാഗ്ദാദ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ഇത് ആദ്യമായാണ് ഒരു മലയാള സിനിമ ബാഗ്ദാദിൽ ചിത്രീകരിക്കുന്നത്. ഇറാക്കിലെ ആഭ്യന്തര കലഹങ്ങളിൽ പെട്ടുപോകുന്ന മലയാളി നഴ്സുമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.