ദ കംപ്ലീറ്റ് സൂപ്പർസ്റ്റാർ... സെറ്റിൽ ജോലി ചെയ്യാനും മോഹൻലാൽ
Wednesday, February 15, 2017 5:05 AM IST
സൂപ്പർസ്റ്റാർ എന്നാൽ സിനിമാ നടൻ മാത്രമല്ല, ഒരു നല്ല മനുഷ്യൻ കൂടിയാണെന്നു തെളിയിക്കുകയാണ് മോഹൻലാൽ. പുലിമുരുകന്‍റെ സെറ്റിൽ ഷൂട്ടിംഗ് സാമഗ്രികൾ മാറ്റാൻ സഹായിക്കുന്ന മോഹൻലാലിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. അജു വർഗീസാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

പുലിമുരുകന്‍റെ വനത്തിലെ ലൊക്കേഷനിൽ മാസങ്ങൾ നീണ്ട ചിത്രീകരണത്തിനായി അണിയറപ്രവർത്തകരെല്ലാം കൈമെയ് മറന്നാണ് അധ്വാനിച്ചത്. സംവിധായകൻ വൈശാഖും മോഹൻലാലുമെല്ലാം ഇതിൽ പങ്കാളികളായിരുന്നു. ഇവരുടെ ഒത്തൊരുമയാണ് ചിത്രത്തെ മഹാവിജയമാക്കിയത്.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.