അനാക്കോണ്ടയെ കൂളായി പിടികൂടി സഞ്ചിയിലാക്കി പോലീസ് ഉദ്യോഗസ്ഥ
Wednesday, October 18, 2017 2:27 AM IST
ഉഗ്രനൊരു അനാക്കോണ്ടയെ കൂളായി പിടികൂടി സഞ്ചിയിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ വൈറലാകുന്നു. ഫ്ളോ​റി​ഡ​യി​ലെ ലി​യോ​ണ്‍ കൗ​ണ്ടി​യി​ലാ​ണ് ഏ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. എ​മി​ലി ഷോ ​എ​ന്ന വ​നി​താ പോ​ലീ​സു​ദ്യോ​ഗ​സ്ഥയാണ് താരമായി മാറിയത്. ആരോ ഫോൺ ചെയ്ത് അറിയിച്ചതനുസരിച്ച് വഴിയരികിൽ കിടക്കുന്ന പാമ്പിനെ രക്ഷിക്കനെത്തിയതായിരുന്നു എമിലി. എന്നാൽ, സ്ഥലത്തെത്തിയപ്പോഴാണ് സംഭവം അനാക്കോണ്ടയാണെന്നു മനസിലായത്.

ലിയോൺ കൗണ്ടി ഷെരീഫ് ഓഫീസാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇ​താ​രെ​ങ്കി​ലും വ​ള​ർ​ത്തു​ന്ന പാ​ന്പ് ആ​യി​രി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പിൽ പ​റ​യു​ന്ന​ത്. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ പൂ​ർ​ണ ഉ​ത്താ​ര​വാ​ദി​ത്വ​ത്തോ​ടെ വേ​ണം പ​രി​ച​രി​ക്കാ​നെന്നും അ​വ​യെ വ​ള​ർ​ത്താ​ൻ നി​ങ്ങ​ൾ​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ കാ​ട്ടി​ൽ തു​റ​ന്നു വി​ടു​ക​യോ അ​ല്ലെ​ങ്കി​ൽ ഫ്ളോ​റി​ഡ ഫി​ഷ് ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ക​ണ്‍​സ​ർ​വേ​ഷ​ൻ ക​മ്മീ​ഷ​നു​മാ​യോ ബ​ന്ധ​പ്പെ​ടുകയോ ചെയ്യണമെന്നും അധികൃതർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.