അമലയുടെ "തിരുട്ടുപയലെ' ഉടൻ തിയറ്ററുകളിൽ
Monday, August 7, 2017 7:35 AM IST
ബോബി സിൻഹ നായകനാകുന്ന തിരുട്ടു പയലെ ഉടൻ തയറ്ററുകളിലെത്തും. അമല പോളാണു ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ വിജയ് സേതുപതിയാണു പോസ്റ്റർ പുറത്തിറക്കിയത്. പ്രേക്ഷകശ്രദ്ധ നേടിയ നേരം സിനിമയിൽ വില്ലൻവേഷത്തിൽ ശ്രദ്ധേയനായ ആളാണു ബോബി.