കു​ട്ടി​യാ​ന വീണത് ഇ​രു​പ​ത​ടി താ​ഴ്ച​യു​ള്ള കു​ഴി​യി​ൽ; വീ​ഡി​യോ വൈ​റ​ൽ
Friday, January 19, 2018 3:25 PM IST
ഇ​രു​പ​ത​ടി താ​ഴ്ച​യു​ള്ള കു​ഴി​യി​ലേ​ക്കു വീ​ണ കു​ട്ടി​യാ​ന​യെ ര​ക്ഷി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ ഹൊ​സൂ​ർ ജി​ല്ല​യി​ലു​ള്ള പാ​വാ​ഡൈ​പ്പ​ട്ടി എ​ന്ന സ്ഥ​ല​ത്താ​ണ് മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യാ​ന കു​ഴി​യി​ൽ വീ​ണ​ത്. കൂ​ട്ടം തെ​റ്റി വ​ന്ന കു​ട്ടി​യാ​ന​യാ​യി​രു​ന്നു ഇ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ന​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

നൈ​ലോ​ണ്‍ വല ഉ​പ​യോ​ഗി​ച്ച് ഒ​രു മ​ണി​ക്കൂ​ർ ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ആ​ന​യെ പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്. തു​ട​ർ​ന്ന് ഉ​ദേ​ദു​ർ​ഗം വ​ന​ത്തി​ൽ ആ​ന​യെ തുറന്നുവിട്ടു. കു​ഴി​യി​ലൂടെ ആ​ന ന​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എഎ​ൻ​ഐ ആ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.