എൻജിൻ പണിമുടക്കി; വി​മാ​നം ത​ടാ​ക​ത്തി​ൽ ഇ​ടി​ച്ചി​റ​ക്കി
പ​റ​ക്കു​ന്ന​തി​നി​ടെ എൻജിന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് ബി​ച്ച് ബി 95 ​വി​മാ​നം ത​ടാ​ക​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ക്കി. അ​മേ​രി​ക്ക​യി​ലെ ലാ​സ്‌വേ​ഗ​സി​ലെ യു​എ​സ് ഹൈ​വെ 95ന് ​അ​ടു​ത്തു​ള്ള പെ​യി​ന്‍റ​ഡ് ഡ​സേ​ർ​ട്ട് ഗോ​ൾ​ഫ് ക്ല​ബി​ലെ ത​ടാ​ക​ത്തി​ലാ​ണ് വി​മാ​നം ഇ​ടി​ച്ചി​റ​ക്കി​യ​ത്.

നോ​ർ​ത്ത് ലാ​സ്‌ വേ​ഗ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​ക​വേ വി​മാ​ന​ത്തി​ന്‍റെ ഒ​ന്നാം എൻജിൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്തര​മാ​യി ത​ടാ​ക​ത്തി​ലേ​ക്ക് വി​മാ​നം ഇ​ടി​ച്ചി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പൈ​ല​റ്റു​ൾ​പ്പ​ടെ ര​ണ്ടു​പേ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ഇ​വ​ർ ര​ക്ഷ​പെ​ട്ട​താ​യാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

ഒ​രേ​സ​മ​യം ആ​റു​പേ​ർ​ക്ക് വ​രെ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന ഈ ​വി​മാ​നം നി​ർ​മി​ക്കു​ന്ന​ത് അ​മേ​രി​ക്ക​ൻ ക​ന്പ​നി​യാ​യ ബി​ച്ച്ക്രാ​ഫ്റ്റാ​ണ്. ചെ​റു​യാ​ത്ര​ക​ൾ​ക്കാ​യാ​ണ് ഈ ​വി​മാ​നം പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.