രാഷ്‌ട്രീയ കൊലപാതകങ്ങളിൽ ട്രോളന്മാർ; ചിരിക്കാനല്ല, ചിന്തിക്കാൻ
Saturday, May 12, 2018 2:44 PM IST
അ​ക്ര​മ​രാ​ഷ്‌​ട്രീ​യം ജ​നം എ​ന്നേ മ​ടു​ത്തു. ഇ​രു​പ​ക്ഷ​ത്തും കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ തു​ല്യ​മാ​ക്കു​ന്ന രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​ത്തി​നെ​തി​രേ​യും നേ​താ​വ് പ​റ​യു​ന്ന​ത് കേ​ട്ട് ചാ​ടി​പ്പു​റ​പ്പെ​ടു​ന്ന അ​ണി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ്.

ചി​രി​പ്പി​ക്കു​ന്ന ട്രോ​ളു​ക​ൾ​ക്കു പ​ക​രം ചി​ന്തി​പ്പി​ക്കു​ന്ന ട്രോ​ളു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ആ​ർ​ക്കോ വേ​ണ്ടി, എ​ന്തു കാ​ര​ണം​കൊ​ണ്ടാ​ണെ​ന്നു പോ​ലു​മ​റി​യാ​തെ കൊ​ല്ല​പ്പെ​ടു​ക​യും കൊ​ല്ലു​ക​യും ചെ​യ്യു​ന്ന രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണ് തു​റപ്പി​ക്കാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ ന​ട​ത്തു​ന്ന പോ​രാ​ട്ടാ​ത്തി​ന് ട്രോ​ള​ന്മാ​രു​ടെ വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

നേ​താ​ക്ക​ളു​ടെ മ​ക്ക​ളെ​ല്ലാം ജോ​ലി​യും പ​ഠ​ന​വു​മാ​യി വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും ജീ​വി​ക്കു​ന്പോ​ൾ അ​ണി​ക​ൾ പ​ര​സ്പ​രം വെ​ട്ടി​മ​രി​ക്കു​ന്ന​തി​നെ ശ​ക്ത​മാ​യി സോ​ഷ്യ​ൽ​മീ​ഡി​യ ട്രോ​ളുകയാണ്.








Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.