ശി​ൽ​പ ഷെ​ട്ടി​ക്ക് മ​ക​ൾ പി​റ​ന്നു
Saturday, February 22, 2020 10:38 AM IST
ബോ​ളി​വു​ഡ് താ​രം ശി​ൽ​പ ഷെ​ട്ടി​ക്ക് മ​ക​ൾ പി​റ​ന്നു. ഈ ​മാ​സം 15നാ​ണ് കു​ഞ്ഞ് പി​റ​ന്ന​ത്. സ​മി​ഷ എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​രു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പെ​ൺ​കു​ഞ്ഞ് പി​റ​ന്ന സ​ന്തോ​ഷ വാ​ർ​ത്ത ശി​ൽ​പ ഷെ​ട്ടി​യും ഭ​ർ​ത്താ​വ് രാ​ജ് കു​ന്ദ്ര​യും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് പ​ങ്കു വ​ച്ച​ത്.

വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ​യാ​ണ് സ​മി​ഷ​യു​ടെ ജ​ന​നം. ശി​ൽ​പ ഷെ​ട്ടി- രാ​ജ് കു​ന്ദ്ര ദ​ന്പ​തി​ക‍​ൾ​ക്ക് വി​യാ​ൻ എ​ന്നൊ​രു മ​ക​ൻ കൂ​ടി​യു​ണ്ട്. സ ​എ​ന്ന സം​സ്കൃ​ത വാ​ക്കും മി​ഷ എ​ന്ന റ​ഷ്യ​ൻ വാ​ക്കും ചേ​ർ​ത്താ​ണ് സ​മി​ഷ എ​ന്ന പേ​ര് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ദൈ​വ​ത്തെ​പ്പോ​ലെ എ​ന്നാ​ണ് ആ ​വാ​ക്കി​ന​ർ​ത്ഥം.

ത​ങ്ങ​ളു​ടെ പ്രാ​ർ​ത്ഥ​ന​ക​ൾ​ക്ക് ഒ​രു അ​ത്ഭു​ത​ത്തി​ലൂ​ടെ മ​റു​പ​ടി ല​ഭി​ച്ചി​രി​ക്കു​ന്നു​വെ​ന്നും കു​ഞ്ഞു മാ​ലാ​ഖ​യു​ടെ വ​ര​വ് സ​ന്തോ​ഷ​പൂ​ർ​വം അ​റി​യി​ക്കു​ന്നു​വെ​ന്നു​മാ​ണ് ശി​ൽ​പ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ച​ത്.
1993ൽ ബാസിഗർ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തെത്തിയ ശിൽപ 2009ലാണ് വ്യവസായിയായ രാജ് കുന്ദ്രയെ വിവാഹം ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.