ടൊവീനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രം എആർഎം (അജയന്റെ രണ്ടാം മോഷണം) ടീസർ പുറത്തിറക്കി. ടൊവീനോ ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ഒരു മിനിറ്റും ഒൻപത് സെക്കൻഡും ദൈർഘ്യമുള്ള ടീസറിൽ ടൊവീനോയുടെ ആക്ഷന് പ്രകടനമാണ് പ്രധാന ഹൈലൈറ്റ്.
മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം പാൻ ഇന്ത്യൻ സിനിമയായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.പൂർണമായും 3 ഡിയിൽ ചിത്രീകരിച്ച സിനിമ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങും.
യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് 60 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമിക്കുന്നത്.
മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവീനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ ആണ് ചിത്രത്തിന്റെ കഥ പറയുന്നത്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗീസ്, ശിവജിത്ത് പത്മനാഭൻ, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമിഴിലെ ഹിറ്റ് സംഗീതസംവിധായകൻ ദിപു നൈനാൻ തോമസാണ്.
കോ പ്രൊഡ്യൂസർ ജിജോ കവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോക്ടർ വിനീത് എം.ബി. ഛായാഗ്രഹണം ജോമോൻ ടി. ജോൺ.
പ്രൊജക്റ്റ് ഡിസൈനർ-ബാദുഷ എൻ.എം. പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്. പ്രൊഡക്ഷൻ കൺട്രോളർ-പ്രിൻസ് റാഫെൽ. കോസ്റ്റ്യൂം ഡിസൈനർ-പ്രവീൺ വർമ്മ. മേക്കപ്പ്- റോണെക്സ് സേവിയർ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. സ്റ്റീരിയോസ്കോപിക് 3D കൺവർഷൻ റെയ്സ് 3D- കളറിസ്റ്റ് ഗ്ലെൻ കാസ്റ്റിൻഹോ. സ്റ്റണ്ട്സ്-വിക്രം മോർ, ഫിനിക്സ് പ്രഭു. പിആർഒ- വൈശാഖ് സി. വടക്കേവീട്.
മാർക്കറ്റിംഗ് ഡിസൈൻ പപ്പറ്റ് മീഡിയ- വാർത്താ പ്രചരണം -ജിനു അനിൽകുമാർ, പി.ശിവപ്രസാദ്. സ്റ്റിൽസ്-ബിജിത്ത് ധർമ്മടം. ഡിസൈൻ- യെല്ലോടൂത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.