വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി മലയാളി താരങ്ങൾ
Tuesday, December 17, 2019 12:06 PM IST
രാജ്യത്തെ സർവകലാശാലകളിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി മലയാള സിനിമയിലെ താരങ്ങൾ. ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, അനൂപ് മേനോൻ, അമല പോൾ, ടൊ​വി​നോ തോ​മ​സ്, ആ​ഷി​ഖ് അ​ബു, റി​മാ ക​ല്ലി​ങ്ക​ൽ തുടങ്ങിയവരാണ് വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ച പോലീസ് നടപടിയെ വിമർശിച്ചും വിദ്യാർഥികൾക്ക് പിന്തുണയറിയിച്ചും രംഗത്തെത്തിയത്.



ജാമിയ ഇസ്ലാമിയ സർവകലാശാലയിലെ ക്രൂരതയെ തടഞ്ഞ മലയാളി വിദ്യാർഥിനിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പലരും പ്രതിഷേധം രേഖപ്പെടുത്തിയത്. അതേ സമയം മുതിർന്ന താരങ്ങളുടെ മൗനത്തെക്കുറിച്ചും പ്രതിഷേധമുയരുന്നുണ്ട്.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.