ഭർത്താവിനോട് ആവശ്യപ്പെട്ടത് ഒരേയൊരു ആഗ്രഹം!
Wednesday, April 6, 2022 3:39 PM IST
നടി അനു സിത്താരയുടെ സ്വന്തം വിശേഷങ്ങളെല്ലാംതന്നെ മലയാളി പ്രേക്ഷകർക്ക് അറിയാവുന്നതാണ്. ഭർത്താവ് വിഷ്ണുവുമായുള്ള പ്രണയത്തക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്ക നടി പല അഭിമുഖങ്ങളിലൂടെയുമായി തുറന്നുപറഞ്ഞിരുന്നു.

എന്നാൽ വിവാഹശേഷം ഭർത്താവിനോട് താൻ ആകെ പറഞ്ഞിട്ടുള്ള ആഗ്രഹം മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിൽ കാണണമെന്നായിരുന്നു എന്നാണ് അനു ഇപ്പോൾ പറയുന്നത്. ഒരഭിമുഖത്തിലൂടെയാണ് മമ്മൂക്കയോട് തോന്നിയ ആരാധനയെപ്പറ്റി അനു സിത്താര പറയുന്നത്. അനുവിന്‍റെ വാക്കുകൾ ഇങ്ങനെ...

എല്ലാ നടന്മാരെയും ഇഷ്ടമാണെങ്കിലും ഞാനൊരു മമ്മൂക്കാ ഫാൻ ആണ്. മമ്മൂക്കയുടെ കൂടെയുള്ള ഫോട്ടോയാണ് വാട്സാപ്പിൽ പ്രൊഫൈൽ ചിത്രമായി കൊടുത്തിരിക്കുന്നത്. ഓരോ പ്രാവശ്യവും അദ്ദേഹത്തെ കാണുമ്പോൾ സെൽഫി എടുക്കും. അപ്പോൾ മാത്രമേ പ്രൊഫൈൽ ചിത്രം മാറ്റാറുള്ളൂ. ഇക്കാര്യം അടുത്തിടെ മമ്മൂക്ക ശ്രദ്ധിക്കുകയും എന്നോടു ചോദിക്കുകയും ചെയ്തിരുന്നു. മമ്മൂക്കയോടുള്ള ആരാധന ഇപ്പോള് തുടങ്ങിയതല്ല ചെറുപ്പത്തിലേ തുടങ്ങിയതാണ്.

‘കഥ പറയുമ്പോൾ’ സിനിമ കണ്ടപ്പോഴൊക്കെ അദ്ദേഹം എന്‍റെ അടുത്തൂടെ വന്നുപോയതുപോലെ തോന്നി. അന്ന് സിനിമയിലെത്തുമെന്ന് ഞാൻ കരുതിയില്ല. അദ്ദേഹത്തെ ദൂരെ നിന്ന് ഒന്നു കണ്ടാൽ മതിയെന്നു മാത്രമായിരുന്നു അന്നത്തെ ആഗ്രഹം. കല്യാണം കഴിഞ്ഞ് ഞാൻ വിഷ്ണുവേട്ടനോട് യാത്ര പോകണമെന്നോ ഒന്നും പറഞ്ഞിട്ടില്ല. അന്ന് പറഞ്ഞ ഒരേയൊരു ആഗ്രഹം ദൂരെ നിന്നാണെങ്കിലും മമ്മൂക്കയെ ഒന്ന് കാണിച്ചുതരണം എന്നാണ്- അനു സിത്താര പറയുന്നു.

ഇമേജിനെക്കുറിച്ച് ഉറപ്പായും പേടിയുണ്ട്. അത് മോശമാകുന്നത് ഓർത്തുള്ള ഭയം പലർക്കും ഉണ്ടാകും. അക്കൂട്ടത്തിലാണ് ഞാനും. പക്ഷേ അമിതമായ പേടിയില്ല. അതുകൊണ്ട് കൃത്രിമമായി ഇമേജ് ഉണ്ടാക്കാനൊന്നും ശ്രമിക്കാറില്ല. പൊതുസ്ഥലത്തു പോകുമ്പോൾ പേടിയുണ്ട്. പ്രത്യേകിച്ച് നമ്മൾ എന്തു ചെയ്യുന്നു എന്നു നോക്കി സോഷ്യൽ മീഡിയ ശ്രദ്ധിച്ചു നില്ക്കുന്ന അക്കാലത്ത്.

അതുകൊണ്ട് എന്‍റെ ഇമേജിനെ ബാധിക്കുന്ന കമന്‍റുകൾ കാണുമ്പോൾ മറുപടി കൊടുക്കാറുണ്ട്. കഴിയുന്നതും മിണ്ടാതിരിക്കാനും ശ്രമിക്കും. ക്ഷമ കൈവിട്ടുപോയാൽ മറുപടി കൊടുത്തല്ലേ പറ്റൂ.. അനു സിത്താര കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.