ഇന്ദ്രജിത്ത് സുകുമാരൻ അനു സിത്താര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'അനുരാധ ക്രൈം നമ്പർ 59/2019'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ഷാൻ തുളസീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനത്തിൽ മലയാളസിനിമയിലെ നിരവധിപേർ ചേർന്നാണ് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിൽ പീതാംബരൻ എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. സംവിധായകനോടൊപ്പം ജോസ് തോമസ് പോളക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്..
ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. 35 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാവുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ എറണാകുളം, പിറവം, ഞീഴൂർ എന്നിവിടങ്ങളാണ്.
ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.