നവാഗതനായ എം. ഹാജാമൊയ്നു എഴുതി സംവിധാനം ചെയ്യുന്ന ചാച്ചാജി മാർച്ച് 26-ന് ഹൈഹോപ്സ് എന്റർടെയ്ൻമെന്റ്സിന്റെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു. ഫാമിലി സിനിമാസിന്റെ ബാനറിൽ എ. അബ്ദുൾ റഹിം ആണ് ചിത്രം നിർമിക്കുന്നത്.
മരുതുപുരം ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ഹൃദയത്തോടു ചേർത്തുവച്ച മനുഷ്യസ്നേഹിയായ ചാച്ചാജിയുടെ നന്മ നിറഞ്ഞ കഥ പറയുകയാണ് ചാച്ചാജി.
ചാച്ചാജിയുടെ വളർത്തുമകളാണ് ശ്രീദേവി. ഭർത്താവ് നഷ്ടപ്പെട്ട ശ്രീദേവിക്ക് പത്തുവയസുകാരി ദേവൂട്ടിയാണ് ഏകബലം. ചാച്ചാജിയുടെ വലംകൈ കൂടിയാണ് ദേവൂട്ടി. ചാച്ചാജിയെ അബ്ദുൾറഹിമും ശ്രീദേവിയെ ദേശീയ അവാർഡ് ജേതാവ് സുരഭിലക്ഷ്മിയും ദേവൂട്ടിയെ കൃഷ്ണശ്രീയും അവതരിപ്പിക്കുന്നു.
സുരഭിലക്ഷ്മി, അബ്ദുൾ റഹിം, കൃഷ്ണശ്രീ, ബാലാജി ശർമ, ദിനേശ് പണിക്കർ, വി.കെ. ബൈജു, ദീപക്രാജ് പുതുപ്പള്ളി, അഷ്റഫ്പേഴുംമൂട്, ആന്റണി അറ്റ്ലസ്, നൗഫൽ അജ്മൽ, തൽഹത്ത് ബാബു, ഷിബു ഡാസ്ലർ, ബിസ്മിൻഷാ, ദിയ, ആഷി അശോക്, മാളവിക എസ്. ഗോപൻ, ബീനാസുനിൽ, ബിജു ബാലകൃഷ്ണൻ, എം.ജി. കാവ് ഗോപാലകൃഷ്ണൻ, മായ എന്നിവർ അഭിനയിക്കുന്നു.
എം. ഹാജാമൊയ്നു, എ. അബ്ദുൾ റഹിം എന്നിവരുടെ വരികൾക്ക് എം.ജി. ശ്രീകുമാർ സംഗീതം പകരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.