പ്രേക്ഷകനെ ആകർഷിക്കുന്ന മനോഹരമായ ഒരു കാമ്പസ് കഥ അവതരിപ്പിക്കുകയാണ് കോളജ് ക്യൂട്ടീസ് എന്ന ചിത്രം. ബിഗ് സലൂട്ട് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എ.കെ.ബി കുമാർ, എ.കെ.ബി മൂവി ഇന്റർനാഷണലിനു വേണ്ടി നിർമാണം, രചന, സംവിധാനം നിർവഹിക്കുന്ന കോളജ് ക്യൂട്ടീസിന്റെ ചിത്രീകരണം പെരുമ്പാവൂർ, കാലടി, മൂന്നാർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
2021-ലെ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട, മുബൈ മലയാളിയായ നിമിഷ നായരാണ് പ്രധാന കഥാപാത്രമായ റോസിയെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ഷെട്ടി മണിയും സാജൻ പീറ്റർ ചിത്രസംയോജനവും നിർവഹിക്കുന്നു. ലേഖ ബി. കുമാറിന്റെ വരികൾക്ക് ഹരീഷ് ഭാസി സംഗീതം പകരുന്നു.
ദേവൻ, അനയ് സത്യൻ, നിമിഷനായർ, ശിവജി ഗുരുവായൂർ, നാരായണൻകുട്ടി, കുളപ്പുള്ളി ലീല, എ.കെ.ബി കുമാർ, കോബ്രാ രാജേഷ്, നിമിഷ ബിജോ, അദിതി ശിവകുമാർ, റഫീക്ക് ചോക്ലി, ശ്രീപതി, എലിക്കുളം ജയകുമാർ, അലി, ഡോ.വിജയൻ, കാശിനാഥ്, പ്രകാശ് വി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.