ചാ​ക്കോ​ച്ച​നും ജ​യ​സൂ​ര്യ​യു​മൊ​ന്നി​ക്കു​ന്ന എ​ന്താ​ടാ സ​ജി: ആ​ദ്യ​ഗാ​ന​മെ​ത്തി
Wednesday, March 1, 2023 2:20 PM IST
ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന "എന്താടാ സജിയിലെ" ആദ്യ വീഡിയോഗാനമെത്തി. "നീഹാരമാണിയും നീലാമ്പൽ ഇതളായ്...' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യരും വില്യം ഫ്രാൻസിസും ചേർന്നാണ്. അർഷാദ് റഹീമിന്‍റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നതും വില്യം ഫ്രാൻസിസ് ആണ്.

നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്. നിവേദ തോമസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒരുമിച്ചു എത്തുന്ന ചിത്രം കൂടിയാണ് "എന്താടാ സജി"



ഫാമിലി കോമഡി എന്‍റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംഗീതം വില്യം ഫ്രാൻസിസ് നിർവഹിക്കുന്നു. ജിത്തു ദാമോദർ ഛായാഗ്രഹണവും രതീഷ് രാജ് ചിത്രസംയോജനവും നിർവഹിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.