സിനിമാമോഹികളുടെ "ഫോ​ർ​മു​ല'
Wednesday, August 26, 2020 11:37 AM IST
സി​നി​മാ മോ​ഹി​ക​ളാ​യ മൂ​ന്നു ചെ​റു​പ്പ​ക്കാ​ർ, സി​നി​മ​ക്കു വേ​ണ്ടി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളും അ​വ​ർ ക​ട​ന്നു പോ​കു​ന്ന വ​ഴി​ക​ളും ര​സ​ക​ര​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന ഒ​രു ഹ്ര​സ്വ​ചി​ത്ര​മാ​ണ് ഫോ​ർ​മു​ല. സ​ന്തോ​ഷ് ഇ​ടു​ക്കി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സം​വി​ധാ​യ​ക​ൻ അ​നു​റാം ആ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

ആ​ര്യ​ൻ, അ​നി​ൽ, മ​നോ​ജ് വ​ട്ട​പ്പാ​റ, സാം​ന​വീ​ൻ, ബി​ന്ദു അ​മൃ​ത​കു​മാ​ർ എ​ന്നി​വ​രും ഫോ​ർ​മു​ല​യി​ൽ അ​ഭി​ന​യി​ക്കു​ന്നു. പ്രി​യ​ദ​ർ​ശ​ന്‍റെ കു​ഞ്ഞാ​ലി മ​ര​യ്ക്കാ​റി​ന് സം​ഗീ​ത​മൊ​രു​ക്കി​യ റോ​ണി റാ​ഫേ​ലാ​ണ് ഈ ​ചി​ത്ര​ത്തി​ന് പ​ശ്ചാ​ത്ത​ല സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. ശ്യാം ​സു​ബ്ര​ഹ്മ​ണ്യം ഛായാ​ഗ്ര​ഹ​ണ​വും സാം​ന​വീ​ൻ ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. പി​ആ​ർ​ഒ: വാ​ഴൂ​ർ ജോ​സ്.

സേ​തു അ​ടൂ​ർ നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്രം തി​രു​വോ​ണ നാ​ളി​ൽ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.