മാസ്ക് എന്ന ചിത്രത്തിനുശേഷം സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫോര്‍. പറവ എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ പൈ, മങ്കിപ്പെന്‍ ഫെയിം ഗൗരവ് മേനോന്, നൂറ്റിയൊന്ന് ചോദ്യങ്ങള്‍ ഫെയിം മിനോന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ട്രെയ്ലർ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബ്ളൂം ഇന്റർനാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന് നിർമിക്കുന്ന ഈ ചിത്രത്തില്‍ മമിത ബൈജു, ഗോപികാ രമേശ് എന്നിവര്‍ നായികമാരാവുന്നു.
സിദ്ധിഖ്,ജോണി ആന്റണി, സുരേഷ് കൃഷ്ണ,അലന്‍സിയര്‍, റോഷൻ ബഷീർ, പ്രശാന്ത് അലക്സാണ്ടർ, നവാസ് വള്ളിക്കുന്ന്, സാധിക വേണുഗോപാൽ, സ്മിനു, ഷൈനി സാറ, മജീദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
വിധു ശങ്കര്‍, വൈശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ,സംഭാഷണമെഴുതുന്ന ഫോര്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന് നിര്‍വഹിക്കുന്നു. ബി.കെ ഹരിനാരായണന്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.