നയന്‍താരയെ പോലെയാകണം: ഗായത്രി സുരേഷ്
Tuesday, January 10, 2023 11:31 AM IST
നയൻതാരയെ പോലൊരു നടിയാകണമെന്ന് നടി ഗായത്രി സുരേഷ്. ഉടനെ ഒരു സിനിമ സംവിധാനം ചെയ്യാൻ പദ്ധതിയുണ്ടെന്നും നടി വ്യക്തമാക്കി.ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

നയൻതാരയെ പോലൊരു നടി ആകണം എന്നാണ് എന്‍റെ ആഗ്രഹം. തലൈവി എന്ന് ഒക്കെ പറയില്ലേ അതുപോലെ ഒരു നടി ആകണം. അതുപോലെ തന്നെ സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്.

എന്‍റെ കണ്ണിലൂടെ ഒരു സിനിമ പറയണമെന്ന് എനിക്ക് ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു. അതെന്തായാലും നടക്കും. ഞാൻ സിനിമയെടുക്കുമ്പോൾ എന്‍റെ ആഗ്രഹം കല്യാണരാമൻപോലെ ഒരു ഫീമെയിൽ വേർഷൻ സിനിമ എടുക്കണമെന്നാണ്. പലപ്പോഴും ഫീമെയിൽ ഓറിയന്‍റഡ് സിനിമയാണെങ്കിൽ അത് പെണ്ണ് സഫർ ചെയ്യുന്നതും മറ്റുമാണ്.

എന്നാൽ അതുപോലെ സീരിയസ് റോളുകൾ അല്ലാതെ എനിക്ക് കല്യാണരാമൻ, പാണ്ടിപ്പട അതുപോലെയുള്ള ഫീമെയിൽ വേർഷൻ സിനിമകൾ എടുക്കണം. ഞാൻ പോസിറ്റീവിറ്റി മാത്രമേ സ്പ്രെഡ് ചെയ്യുകയുള്ളു- ഗായത്രി പറയുന്നു.

കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഗാന്ധർവ എന്ന തെലുങ്ക് ചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.