മുഖ്യമന്ത്രിയെ നേരിട്ടെത്തി വിവാഹം ക്ഷണിച്ച് നയന്‍താരയും വിഗ്നേഷ് ശിവനും
Monday, June 6, 2022 11:32 AM IST
ജൂണ്‍ ഒമ്പതിന് നടക്കുന്ന വിവാഹചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ നേരിട്ടെത്തി വിളിച്ച് നയന്‍താരയും വിഘ്നേഷ് ശിവനും. മുഖ്യമന്ത്രിക്കൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. എംഎല്‍എയും നടനുമായ ഉദയനിധി സ്റ്റാലിനും ഇവര്‍ക്കൊപ്പമുണ്ട്.

ജൂണ്‍ ഒമ്പതിന് മഹാബലിപുരത്താണ് ഇരുവരുടെയും വിവാഹമെന്നാണ് റിപ്പോര്‍ട്ട്. 2015-ല്‍ തുടങ്ങിയ ഇരുവരുടെയും ഏഴുവര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം. നാനും റൗഡിതാന്‍ എന്ന സിനിയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്.



മലയാളത്തില്‍ തുടങ്ങി തമിഴിലെ തിരക്കേറിയ നടിയായി മാറിയ നയന്‍താര ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തോടെയാണ് അറിയപ്പെടുന്നത്. സത്യന്‍ അന്തിക്കാടിന്‍റെ മനസിനക്കരെ എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറിയ നയന്‍താര പത്തനംതിട്ട തിരുവല്ല സ്വദേശിയാണ്.

തമിഴില്‍ സംവിധായകനായ വിഗ്നേഷ് ശിവന്‍റെ ഈയടുത്തിറങ്ങിയ കാതുവാക്കുള രണ്ട് കാതല്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വിഗ്നേഷ് ശിവന്‍ തങ്ങളുടെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.