ഇന്ദ്രജിത്തിനൊപ്പം അനു സിത്താര; അനുരാധ ക്രൈംനമ്പര്‍ 59/2019 തുടങ്ങി
Thursday, December 3, 2020 12:42 PM IST
ഇന്ദ്രജിത്ത് സുകുമാരന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന 'അനുരാധ ക്രൈംനമ്പര്‍ 59/2019' എന്ന പുതിയ ചിത്രത്തിന്റെ പൂജയും ചിത്രീകരണവും കടുത്തുരുത്തിയില്‍ തുടങ്ങി.

ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, ജൂഡ് ആന്റണി, അനില്‍ നെടുമങ്ങാട്, ശ്രീജിത്ത് രവി, സുനില്‍ സുഗദ, അജയ് വാസുദേവ്, സുരഭിലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.



ഷാന്‍ തുളസീധരന്‍, ജോസ് തോമസ് പോളക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. ഹരി നാരായണന്‍, മനു മഞ്ജിത്ത്, ജ്യോതികുമാര്‍ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകരുന്നു.

ഗാര്‍ഡിയന്‍ ഏഞ്ചല്‍, ഗോള്‍ഡന്‍ എസ് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ എയ്ഞ്ചലീന ആന്റണി, എം.പി ഷെരീഫ്, എസ്. ശ്യാംകുമാര്‍, സിനോ ജോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.