ശ്രീനിവാസൻ, വിനീത് ശ്രീനിവാസന്, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി എന്റർടെയ്നർ കുറുക്കന്റെ ട്രെയിലർ പുറത്തിറക്കി.
കള്ളസാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. മണ്ടനായ എസ്ഐയുടെ വേഷത്തിൽ വിനീതും മാധ്യമപ്രവർത്തകനായി ഷൈൻ ടോമും എത്തുന്നു.
നവാഗതനായ ജയലാല്‍ ദിവാകരന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വർണചിത്രയുടെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രത്തിൽ നിര്‍മിക്കുന്നത്.
സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന് ബാലകൃഷ്ണന്, നന്ദന് ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവിക മേനോന്, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസന് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ജിബു ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു. മനോജ് റാംസിംഗ് ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജ സംഗീതം പകരുന്നു.
എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൈനുദ്ദീൻ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം സുജിത് മട്ടന്നൂര്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, അസോസി യേറ്റ് ഡയറക്ടര്‍ അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ഷെമീജ് കൊയിലാണ്ടി, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, പരസ്യകല കോളിൻസ് ലിയോഫിൽ, വിതരണം വർണച്ചിത്ര ബിഗ് സ്ക്രീൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.