നവാഗതനായ ദിലീപ് തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കല്ലുവാഴയും ഞാവല്‍ പഴവും' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ സിബി മലയിൽ,
ശങ്കർ, സോഹൻ ലാൽ, പ്രദീപ് പള്ളുരുത്തി, എ കെ വിജുബാൽ, അൻവർ, വേണു ചേലക്കോട്, മുഹമ്മദ് ഷഫീഖ്, ജൂവൽ മേരി, സുനു ലക്ഷ്മി, ടിന ജെയ്സൺ തുടങ്ങിയവർ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
പുതുമുഖങ്ങളായ റോബിന് സ്റ്റീഫന്‍, വിസ്മയ പ്രമോദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം പുതുമുഖങ്ങള്‍ തന്നെയായ ബിബിന്‍ ബാബു, സന്ദീപ് രവി, മിഥുന് മോഹന്‍, ജസ്റ്റിന് കുര്യന്, സുരേഷ് സുല്‍ത്താന്‍ബത്തേരി, സഞ്ജയ്, റഷീദ് പിണറായി, രാജന് ഏലപീടിക, അശോകന്, ഉപേന്ദ്ര നവരസ, റെനില്‍, ഭാഗ്യലക്ഷ്മി തുടങ്ങിയവരും സംവിധായകന് ദിലീപ് തോമസും പ്രധാന വേഷങ്ങളിലെത്തുന്നു.
മഠത്തില്‍ ഫിലിംസിന്റെ ബാനറില്‍ റഷീദ് മഠത്തില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രമേശ് പുല്ലാപ്പള്ളിയുടെ വരികള്‍ക്ക് ശ്രേയ അജിത്ത്, അജിത്ത് സുകുമാരന്‍ എന്നിവര്‍ സംഗീതം പകരുന്നു. കുശാല്‍ നഗര്‍, വിരാജ് പേട്ട, കുടക്, വയനാട് എന്നിവിടങ്ങളിയാണ് ചിത്രീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.