ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘കാസർഗോൾഡ്’ എന്ന ചിത്രത്തിന്റെ ടീസർ എത്തി.
മുഖരി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് 'കാസർഗോൾഡ്'.
തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് കാസർഗോൾഡിൽ സംഗീതം നൽകുന്നു. മൃദുൽ, സജിമോൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിദ്ദീഖ്, സമ്പത്ത് റാം, ദീപക് പറമ്പോൽ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. കോ-പ്രൊഡ്യൂസർ സഹിൽ ശർമ്മ.
ഛായാഗ്രഹണം ജെബിൽ ജേക്കബ്, അഡീഷണൽ ക്യാമറ പവി കെ. പവൻ . തിരക്കഥ സംഭാഷണം സജിമോൻ പ്രഭാകർ.
സംഗീതം വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ്. ഗാനരചന വൈശാഖ് സുഗുണൻ, എഡിറ്റർ മനോജ് കണ്ണോത്ത്, കല സജി ജോസഫ്, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം മസ്ഹർ ഹംസ,
സ്റ്റിൽസ് റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ് രജീഷ് രാമചന്ദ്രൻ, പരസ്യകല എസ്കെഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ബിജിഎം വിഷ്ണു വിജയ്,
ചീഫ് അസോസിയേറ്റ് ഡയറക്ടർ സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ, പ്രണവ് മോഹൻ. ഡിസൈൻ യെല്ലോടൂത്സ്. പിആർഒ എഎസ് ദിനേശ്, ശബരി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.