പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക് ചലച്ചിത്രരൂപം നൽകി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോളി ജൂണിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ പി.എസ്. ഷംനാസും ചേർന്നാണ് മഹാവീര്യർ നിർമിക്കുന്നത്.
നിവിൻ പോളിയും ആസിഫ് അലിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മഹാവീര്യർ എന്ന ചിത്രത്തിൽ ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയിരിക്കുന്നു. വര്‍ഷങ്ങൾക്കു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്.
എറണാകുളത്ത് നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന് എം. മുകുന്ദനാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത്. തിരക്കഥാകൃത്തും സംവിധായകനുമായ എബ്രിഡ് ഷൈന്‍, നടന് ആസിഫ് അലി, നായിക ഷാന്‍വി ശ്രീവാസ്തവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജസ്ഥാനിലും കേരളത്തിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ മഹാവീര്യറിന്റെ തിരക്കഥ എബ്രിഡ് ഷൈൻ തന്നെയാണ് ഒരുക്കിട്ടുള്ളത്.
ലാല്‍, ലാലു അലക്സ്,സിദ്ദിഖ്, വിജയ് മേനോന്, മേജർ രവി, മല്ലിക സുകുമാരൻ , കൃഷ്ണ പ്രസാദ്, , സൂരജ് എസ്. കുറുപ്പ്, സുധീര്‍ കരമന, മല്ലികാ സുകുമാരന്‍, പദ്മരാജന് രതീഷ്, സുധീർ പറവൂർ, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു, പ്രജോദ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം-ഇഷാന് ചാബ്ര
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.