ഒരു മാരുതി കാറിനേയും ഒരു പെൺകുട്ടിയേയും പ്രേമിക്കുന്ന മഹേഷ് എന്ന യുവാവിന്റെ ത്രികോണ പ്രണയത്തിന്റെ കഥ പറയുന്ന "മഹേഷും മാരുതിയും' എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടിക്കടുത്തുള്ള വൈന്തല ഗ്രാമത്തിൽ ആരംഭിച്ചു.
സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. വിഎസ്എൽ ഫിലിംഹൗസിന്റെ ബാനറിൽ മണിയൻ പിള്ള രാജുവാണ് നിർമ്മിക്കുന്നത്.
മണിയൻ പിള്ള രാജു, ആസിഫ് അലി. ഛായാഗ്രാഹകൻ ഫയസ് സിദ്ദിഖ് , സനീഷ് കുമാർ ജോസഫ് എംഎൽഎ, ആർ.സുരേഷ് ബാബു (റീജണൽ മാനേജർ, മാരുതി പ്രൈവറ്റ് ലിമിറ്റഡ്) ദിവ്യ, മീനാ സേതുനാഥ് തുടങ്ങിയവർ പൂജ ചടങ്ങിൽ പങ്കെടുത്തു.
മംമ്താ മോഹൻ ദാസാണ് ചിത്രത്തിലെ നായിക. കൂടാതെ, വിജയ് ബാബു, ശിവ ഹരിഹരൻ (ഹൃദയം ഫെയിം), വിജയ് നെല്ലീസ്, വരുൺ ധാരാ (സൂപ്പർ ശരണ്യാ ഫെയിം), ഡോ.റോണി രാജ്, സാദിഖ്, വിജയകുമാർ, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്ണപ്രസാദ്, മനുരാജ്, എന്നിവരും വേഷമിടുന്നു.
ബി.കെ. ഹരിനാരായണന്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു. ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും ജിത്തു ജോഷി ചിത്രസംയോജനവും നിർവഹിക്കുന്നു. ചാലക്കുടി, മാള, അന്നമനട, ഭാഗങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.