ഏഴു ഭാഷകളിലായി മാസ്റ്റർപീസ്; ടീസർ പുറത്തിറങ്ങി
Tuesday, August 22, 2023 3:22 PM IST
ഡി​സ്നി പ്ല​സ് ഹോ​ട്ട്സ്റ്റാ​റി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ല​യാ​ളം വെ​ബ് സീ​രീ​സാ​യ മാ​സ്റ്റ​ർ​പീ​സി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വ​ന്നു. വ​ൻ വി​ജ​യ​മാ​യ ആ​ദ്യ ഡി​സ്നി പ്ല​സ് ഹോ​ട്ട്സ്റ്റാ​ർ മ​ല​യാ​ളം വെ​ബ് സീ​രീ​സ് കേ​ര​ള ക്രൈം ​ഫ​യ​ൽ​സ് ഏ​റെ പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യി​രു​ന്നു.

കേ​ര​ള ക്രൈം ​ഫ​യ​ൽ​സി​ൽ​നി​ന്നു ഏ​റെ വ്യ​ത്യ​സ്ത​മാ​യ ഒ​രു സീ​രീ​സു​മാ​യി ആ​ണ് ഡി​സ്നി പ്ല​സ് ഹോ​ട്ട്സ്റ്റാ​ർ ഇ​പ്പോ​ൾ എ​ത്തു​ന്ന​ത്. ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ഫ്രെ​യി​മു​ക​ളും കാ​ഴ്ച​ക​ളു​മാ​യി സ​മ്പ​ന്ന​മാ​ണ് ടീ​സ​ർ.

നി​ത്യ​മേ​നോ​ൻ, ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ര​ഞ്ജി പ​ണി​ക്ക​ർ, മാ​ലാ പാ​ർ​വ​തി, അ​ശോ​ക​ൻ, ശാ​ന്തി കൃ​ഷ്ണ തു​ട​ങ്ങി​യ​വ​രും മാ​സ്റ്റ​ർ​പീ​സി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ, ബം​ഗാ​ളി, മ​റാ​ത്തി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലാ​കും വെ​ബ് സീ​രി​സ് റി​ലീ​സ് ചെ​യ്യു​ക.

സെ​ൻ​ട്ര​ൽ അ​ഡ്വ​ർ​ടൈ​സിം​ഗി​ന്‍റെ ബാ​ന​റി​ൽ മാ​ത്യു ജോ​ർ​ജ് നി​ർ​മി​ച്ച ഈ ​ഷോ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ശ്രീ​ജി​ത്ത്. എ​ൻ ആ​ണ്. "ബ്രോ ​ഡാ​ഡി' എ​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഴു​ത്തു​കാ​ര​നും "ഒ​രു തെ​ക്ക​ൻ ത​ല്ലു​കേ​സ്' എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നു​മാ​ണ് ശ്രീ​ജി​ത്ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.