ബിജു എം. രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "മാത്തുക്കുട്ടിയുടെ വഴികളു'ടെ ചിത്രീകരണം പൂർത്തിയായി. മാത്തുക്കുട്ടി എന്ന യഥാർഥ മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്.
മാത്തുക്കുട്ടിയുടെ ബാല്യകാലം ഉപ്പും മുളകും എന്ന പരന്പരയിലെ കേശു അൽസബ അവതരിപ്പിക്കുന്നു. മാത്തുക്കുട്ടിയുടെ യൗവനകാലം കൈലാസ് അവതരിപ്പിക്കുന്പോൾ വാർധക്യകാലം യഥാർഥ മാത്തുക്കുട്ടിതന്നെ അവതരിപ്പിക്കുന്നു.
അനശ്വര ലോഹിതദാസാണ് നായിക. ദേവൻ, സന്തോഷ് കീഴാറ്റൂർ, സുനിൽ സുഖദ, ബാലാജി, ദിൽപ്രിയ, ഇഷ തണൽ, ആകാശ്, ദാമു, അദ്രിനാഥ്, ഉത്തര, ജയസജി, അഡ്വ. ഗോപിനാഥ്, മിസ്ഫർ, നാഥൻ, വർഗീസ് വൈദ്യൻ, ആഞ്ഞൂർ ബാലകൃഷ്ണൻ, ഗിരിജമ്മ, ശ്രീജ നല്ലേടത്ത്, റിയാസ് വയനാട്, ഡോ. സാജൻ സണ്ണി തുടങ്ങിയവർ അഭിനയിക്കുന്നു.
ചെറുവേലിക്കൽ ഫിലിംസിന്റെ ബാനറിൽ കഥയും നിർമാണവും അഡ്വ. സി.സി. മാത്യു നിർവഹിക്കുന്നു. തിരക്കഥയും സംഭാഷണവും ഗാനങ്ങളുമൊരുക്കിയിരിക്കുന്നത് ഭാസ്ക്കരൻ ബത്തേരി. മുരളി പണിക്കർ ഛായാഗ്രഹണവും ശ്രീജിത്ത് പുതുപ്പാടി ചിത്രസംയോജനവും എം. സുനിൽ സംഗീതവും പകരുന്നു.
ബത്തേരി, വേളാങ്കണ്ണി, പഴനി, തൃശിനാപ്പള്ളി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.