ഭഗത് മാനുവൽ,പുതുമുഖങ്ങളായ ജസ്ന, കാതറിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുബൈർ കൊച്ചിക്കാരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രിഡി ഹൊറർ ചിത്രമാണ് മായവനം ബംഗ്ലാവ്.
എച്ച് കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ എച്ച് കെ കോയ തമിഴ്,ഹിന്ദി മലയാളം എന്നി ഭാഷകളിലായി നിർമിക്കുന്ന ഈ ചിത്രത്തിന്റെ പൂജ കൊച്ചി വൈറ്റില മെർമെയ്ഡ് ഹോട്ടലിൽ വെച്ച് നടന്നു. പ്രശസ്ത കാമറമാൻ കെ പി നന്പ്യാതിരി ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ച ചടങ്ങിൽ നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.
ബിജുക്കുട്ടൻ, ധർമജൻ ബോൾഗാട്ടി, ഇന്ദ്രൻസ്, സുധീഷ്, മാമുക്കോയ, ഭീമൻ രഘു, സ്ഫടികം ജോർജ്, കൊച്ചു പ്രേമൻ, സാദ്ദീഖ്, അനിൽ മുരളി, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, കനകലത, ബിന്ദുവരാപ്പുഴ, ബേബി സാറ തുടങ്ങിയവർക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.