മീര നന്ദനുനേരേ സൈബർ ആക്രമണം
Saturday, December 24, 2022 2:13 PM IST
സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കും ആരാധകര്‍ക്കുമിടിയിലെ പാലമാണ്. സോഷ്യല്‍ മീഡിയയ്ക്കുള്ള പോസിറ്റീവുകൾക്കൊപ്പംതന്നെ നെഗറ്റീവ് വശങ്ങളും ഉണ്ട്. സോഷ്യല്‍ മീഡിയയുടെ ആക്രമണം കാരണം പൊറുതി മുട്ടിയ ഒരുപാട് താരങ്ങളുണ്ട്.

ഇപ്പോഴിതാ നടി മീര നന്ദനെതിരേ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം താരം പങ്കുവച്ചൊരു വീഡിയോയ്ക്കെതിരേ സോഷ്യല്‍ മീഡിയുടെ സദാചാര ആക്രമണമാണ് അരങ്ങേറുന്നത്. കേട്ടാലറയ്ക്കുന്ന വാക്കുകളുമായാണ് സോഷ്യല്‍ മീഡിയ താരത്തെ നേരിടുന്നത്.

കഴിഞ്ഞ ദിവസം ലുലുമാളിലെ രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവലിനെക്കുറിച്ച് മീര നന്ദന്‍ ഒരു പ്രൊമോഷണല്‍ വീഡിയോ പങ്കുവച്ചിരുന്നു. ഇതില്‍ താരം ധരിച്ചിരിക്കുന്ന വസ്ത്രത്തിന്‍റെ ഇറക്കമാണ് സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളെ ചൊടിപ്പിച്ചത്.

നിരവധി പേരാണ് താരത്തിനെതിരേ രംഗത്തു വന്നത്. വളരെ മോശം ഭാഷയിലൂടെയാണ് താരത്തിനെതിരെ ആക്രമണം നടക്കുന്നത്. പാവാട ഇടാന്‍ മറന്നു പെട്ടെന്ന് പോ പെണ്ണെ, മോളൂസ് ആദ്യം ലുലൂന്ന് ഒരു പ്യാന്‍റ് വാങ്ങി ഇടൂ, ആദ്യം നിങ്ങള്‍ ഒരു പാന്‍റ് ഇടൂ. കാശിനു വേണ്ടിയോ അതോ ഫേമസ് ആവാന്‍ വേണ്ടിയോ ഈ മോഡല്‍. നിങ്ങളുടെ പ്രൈവസി ആയിരിക്കാം പക്ഷെ കാണുമ്പോള്‍ വളരെ കഷ്ടം തോന്നുന്നു , പഴയ മീര പോയി അല്ലെ. എല്ലാം കാശിനു വേണ്ടി. മോളെ മീര നന്ദന്‍ മോള്‍ക്ക് ഞാന്‍ അങ്ങോട്ടു 15 ദിര്‍ഹം തരാം ഒരു ട്രൗസര്‍ വാങ്ങി ഇടു, അവിടെച്ചെന്ന് ജീന്‍സോ സാരിയോ മേടിക്ക് എന്നും തുടങ്ങി തീർത്തും അശ്ലീലമായ കമന്‍റുകള്‍ വരെ താരത്തിനു ലഭിച്ചു.

സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കി താരത്തിന് പിന്തുണയുമായും നിരവധിപ്പേർ എത്തുന്നുണ്ട്. ഇങ്ങനെ സദാചാര പോലീസ് ആകാതെ മലയാളികളെ. അവര്‍ക്ക് ഇഷ്ടമുള്ള വേഷം അവര്‍ ധരിച്ചോട്ടെ നിങ്ങടെ ചെലവില്‍ ഒന്നും അല്ലല്ലോ എന്നാണ് താരത്തെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്.

ഇതാദ്യമായിട്ടല്ല മീര നന്ദനെതിരേ സൈബര്‍ ആക്രമണം നടക്കുന്നത്. നേരത്തേയും താരത്തിന്‍റെ വസ്ത്രത്തെ ച്ചൊല്ലിയായിരുന്നു സൈബർ ആക്രമണങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.