നയന്‍താര-വിഗ്നേഷ് ശിവന്‍ വിവാഹം നാളെ
Wednesday, June 8, 2022 10:37 AM IST
നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തി വിഗ്നേഷ് ശിവന്‍. ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ജൂണ്‍ ഒമ്പതിന് മഹാബലിപുരത്ത് വെച്ചാണ് വിവാഹമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജൂണ്‍ ഒമ്പതിന് ഞങ്ങള്‍ വിവാഹിതരാകുന്നു. തിരുപ്പതിയില്‍ വെച്ചാണ് വിവാഹം നടത്താന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ചില അസൗകര്യങ്ങള്‍ കാരണം അതിന് സാധിച്ചില്ല. മഹാബലിപുരത്ത് വെച്ചാണ് വിവാഹം. വിഗിനേഷ് പറഞ്ഞു.

ജൂണ്‍ 11-ന് ഇരുവരും മാധ്യമങ്ങളെ കാണും. അതിന് ശേഷം മാധ്യമപ്രവർത്തകർക്കും സഹപ്രവർത്തകർക്കുമായി വിവാഹവിരുന്നും നടത്തും. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങള്‍ക്ക് ഇതിനോടകം ക്ഷണം ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.