സ്വന്തം പ്രണയകഥയുമായി സംവിധായകൻ വിപിൻ പുത്തൂർ
Friday, May 12, 2023 3:36 PM IST
പഴയ കാലത്ത് ഭാര്യയുമായി പ്രണയിച്ചു നടന്ന കഥ, നിൻ പാതി ഞാൻ എന്ന ഒരു മ്യൂസിക്കൽ ഷോർട്ട് സ്റ്റോറിയായി ചിത്രീകരിച്ച സംവിധായകൻ വിപിൻ പുത്തൂർ ശ്രദ്ധേയനായി. വിനീത് ശ്രീനിവാസന്‍റെ മാന്ത്രിക ശബ്ദത്തിൽ പുറത്തിറങ്ങിയ ഈ മ്യൂസിക്കൽ ഷോർട്ട് സ്റ്റോറി ലക്ഷം പ്രേക്ഷകരെ ആകർഷിച്ച് മുന്നോട്ട് കുതിക്കുന്നു.

കൂലിപ്പണിക്കാരനായ വിനുവിന്‍റെയും മാർജിൻ ഫ്രീമാർക്കറ്റിൽ ജോലി ചെയ്യുന്ന അനന്യയുടെയും പ്രണയമാണ് ഇതിൽ അവതരിപ്പിക്കുന്നത്. സ്വന്തം ഗ്രാമത്തിലെ ഒരു കല്യാണരാത്രി ഇരുവരും കണ്ടുമുട്ടുന്നതും, പ്രണയത്തിലാവുന്നതുമായ രംഗങ്ങൾ തികച്ചും പുതുമയോടെ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നു.



സ്വന്തം ജീവിതം മറ്റ് കഥാപാത്രങ്ങളിലൂടെ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സംവിധായകൻ വിപിൻ പുത്തൂരും ഭാര്യ അനന്യ വിപിനും. ഷൈൻ രാജേന്ദ്രൻ, സാന്ദ്ര എസ്.ദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പാക്കപ്പ് ഫിലിംസിന്‍റെ ബാനറിൽ ഡോ.സൈനുദ്ധീൻ പട്ടാഴി, ഡോ. നിധിൻ എസ്. എന്നിവർ ചേർന്ന് നിർമിച്ചിരിന്നു. വിനായക് ശശികുമാറിന്‍റെ വരികൾക്ക് പ്രശാന്ത് മോഹൻ എം.പി സംഗീതം പകർന്നിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.